മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഓൺലൈൻ എൻട്രി നടത്താനുള്ള അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു. . ..........

Monday, 25 September 2017

ഗണിതശാസ്ത്ര ക്വിസ്സ് മത്സരം സപ്തംബർ 28 ലേക്ക് മാറ്റി .

സപ്തംബർ 27 ന് നടത്താനിരുന്ന മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്സ് മത്സരം സപ്തംബർ 28 ലേക്ക്  മാറ്റി . LP, UP വിഭാഗങ്ങളിൽ നിന്ന് ഒന്നുവീതം കൂട്ടികളും HS, HSS  വിഭാഗങ്ങളിൽ നിന്ന് രണ്ടു വീതം കുട്ടികൾക്കും പങ്കെടുക്കാം. 
LP, UP വിഭാഗംഉച്ചയ്ക്ക് 1.30 ന് 
HS,HSS വിഭാഗം: രാവിലെ 10 മണി

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ഉപജില്ലാതലം ഒക്ടോബർ മൂന്നാം വാരത്തിൽ നടക്കും.
യു.പി.വിഭാഗം: 
ഭിന്നസംഖ്യയും പ്രയോഗവും 
(Fractions and its applications)
ഹൈസ്ക്കൂൾ വിഭാഗം:  
പ്രശ്നപരിഹാരം ബീജഗണിതത്തിലൂടെ 
(Problem solving using Algebra)

ശാസ്ത്രോത്സവം ഓൺലൈൻ എൻട്രി - അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു.

മാടായി ഉപജില്ല ശാസ്ത്രോത്സവം 2017 ഒക്ടോബർ 12,13 തീയ്യതികളിലേക്ക് മാറ്റി. 
ശാസ്ത്രോത്സവം ഓൺലൈൻ എൻട്രി നടത്താനുള്ള അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു.

ശാസ്ത്രോത്സവം 2017 - പ്രത്യേക അറിയിപ്പ്

ശാസ്ത്രോത്സവം 2017 -  പ്രവൃത്തിപരിചയ മേളയിൽ എക്സിബിഷൻ, ഓൺ ദി സ്പോട്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. എക്സിബിഷൻ മത്സരങ്ങൾ നമ്മുടെ ഉപജില്ലയിലും ജില്ലയിലും നടത്താറില്ല. എന്നാൽ വെബ്‌സൈറ്റിൽ ഓൺലൈൻ എൻട്രി നടത്തുമ്പോൾ എക്സിബിഷൻ വിഭാഗത്തിൽ ഒരു കുട്ടിയെ എന്റർ ചെയ്ത് സേവ് ചെയ്‌താൽ മാത്രമേ ഓൺ ദി സ്പോട്ട് വിഭാഗത്തിൽ എൻട്രി ചെയ്ത് സേവ് ചെയ്യാൻ സാധിക്കുകയുള്ളൂ. വെബ്‌സൈറ്റ് തുറന്നയുടനെ ഓൺ ദി സ്പോട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താലും എക്സിബിഷൻ എൻട്രിക്കുള്ള പേജ് ആയിരിക്കും തുറന്നുവരിക. എക്സിബിഷൻ വിഭാഗത്തിൽ ഏതെങ്കിലും ഒരു കുട്ടിയെ എന്റർ ചെയ്ത് സേവ് ചെയ്തതിനു ശേഷം ഓൺ ദി സ്പോട്ട് വിഭാഗത്തിൽ എൻട്രി നടത്തുക. ഓൺലൈൻ എൻട്രി നടത്തുമ്പോൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധപതിപ്പിക്കേണ്ടതാണ്.

Saturday, 23 September 2017

കായികാദ്ധ്യാപകരുടെ യോഗം സപ്തംബർ 25 ന്

ഫിഫ അണ്ടർ 17 - 'വൺ മില്യൺ ഗോൾ' പരിപാടിയുമായി ബന്ധപ്പെട്ട് കണ്ണൂർ റവന്യുജില്ലയിലെ കായികാദ്ധ്യാപകരുടെ ഒരു യോഗം സപ്തംബർ 25 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ കായികാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം.

സർക്കാർ സ്കൂളുകളുടെ ബിൽഡിംഗ് ,സർക്കാർ ഓഫീസുകൾ എന്നിവയുടെ ആസ്തി രജിസ്റ്റർ തയ്യാറാക്കി സമർപ്പിക്കുന്നതു സംബന്ധിച്ചു

സർക്കാർ സ്കൂളുകൾ താഴെ കൊടുത്തിരിക്കുന്ന മാതൃകയിൽ ആസ്തി രജിസ്റ്റർ തയ്യാറാക്കി ഓഫീസിൽ സൂക്ഷിക്കേണ്ടതും ആയതിന്റെ ഒരു കോപ്പി 28 / 09 / 17 നകം ഈ ഓഫീസിൽ സമർപ്പിക്കണമെന്നും അറിയിക്കുന്നു.

സ്വതന്ത്രസോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ 2 ന്

സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (ഐ.ടി.@സ്ക്കൂള്‍) ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ 2 ന് സ്വതന്ത്രസോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ എത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐ.ടി@സ്ക്കൂള്‍ ഗ്നു ലിനക്സ് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും. ഐ.ടി.@സ്ക്കൂളിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രത്തിലാണ് (ജി.വി.എച്ച്.എസ്സ്.എസ്സ്. സ്പോര്‍ട്സ്,കണ്ണൂര്‍) ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടത്തുന്നത്. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഇതോടൊപ്പം കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് സപ്തംബര്‍ 26 നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന് .... Click Here

സഹവാസ ശില്പശാല -പേരുവിവരം സമർപ്പിക്കണം

മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 1,2 തീയ്യതികളിലായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ വെച്ച് നടക്കുന്ന രണ്ടു ദിവസത്തെ സഹവാസ ശില്പശാലയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേരുവിവരം സപ്തംബർ 26 ന് മുമ്പായി സംസ്കൃതം കൗൺസിൽ സെക്രട്ടറിയെ ഏൽപ്പിക്കേണ്ടതാണ്.

Friday, 22 September 2017

Kannur Revenue District School Games - Tentative Programmes of Sports and Games


FIFA UNDER 17 - Instructions & "One million goal campaign" - Notification

FIFA UNDER 17 - Instructions & "One million goal campaign" - Notification ... Click Here

പാഠപുസ്തക വിതരണം രണ്ടാം വാള്യം - Online Entry

പാഠപുസ്തക വിതരണം രണ്ടാം വാള്യം - സ്‌കൂളുകളും സൊസൈറ്റികളും ഇതുവരെയായി ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ഇന്ന് തന്നെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി രേഖപ്പെടുത്തേണ്ടതാണ്.

Fixture RDSGA Kannur 2017-18

കണ്ണൂർ റവന്യു ജില്ലാ ഗെയിംസ് മത്സരങ്ങൾ ... ഫിക്ച്ചർ

ജില്ലാ ഗെയിംസ് മത്സരങ്ങൾ

ജില്ലാതല ക്രിക്കറ്റ് മതസരങ്ങൾ മട്ടന്നൂർ HSS ൽ വെച്ച് നടക്കും. തീയ്യതി, സമയം എന്നിവയിൽ മാറ്റമില്ല. 
സപ്തംബർ 27 ന് നടത്താനിരുന്ന ജില്ലാ ഗെയിംസ് മത്സരങ്ങൾ സപ്തംബർ 28 ലേക്ക് മാറ്റി.

Thursday, 21 September 2017

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ലോഗോ

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ലോഗോ. ലോഗോ തയ്യാറാക്കിക്കയത് നെരുവമ്പ്രം യു.പി സ്‌കൂളിലെ ചിത്രകലാദ്ധ്യാപകനായ ശ്രീ.വിനോദ് മാസ്റ്ററാണ്.

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 -ഒക്ടോബർ 11,12 തീയ്യതികളിലേക്ക് മാറ്റി

ഒക്ടോബർ 4,5 തീയതികളിൽ നടത്താനിരുന്ന മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഒക്ടോബർ 11,12 തീയ്യതികളിലേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു.

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 - ലോഗോ പ്രകാശനം

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 - ലോഗോ പ്രകാശനം ചെയ്തു.

Tentataive Programmes of Sports, Games and Team Selection 2017-18


Wednesday, 20 September 2017

മാടായി ഉപജില്ല ഗെയിംസ് - മത്സരഫലങ്ങൾ

മാടായി ഉപജില്ല ഗെയിംസ്
മത്സരഫലങ്ങൾ
Kho-Kho (Sr.Boys)
1.GHSS Kunhimangalam
2.GHSS Cheruthazham
3.GHSS Kadannappalli
Volley Ball (Jr.Boys)
1.GHSS Kunhimangalam
2.GHSS Kadannappalli
3.GBHS Madayi
Volley Ball (Sr.Boys)
1.GHSS Kunhimangalam
2.GBHS Madayi
3.Wadihudha Payangadi
Football (Jr.Boys)
1.GHSS Kadannappalli
2.GHSS Kottila
3.GBHSS Cherukunnu
Table Tennies (Sr.boys)
1.Wadihudha Payangadi
2.GHSS Cheruthazham
3.GHSS Kunhimangalam
Table Tennies (Jr.boys)
1.GHSS Kottila
2.GHSS Kunhimangalam
3.PJHS Puthiyangadi

Sub-district/Revenue District School IT Mela 2017 - Circular

ഉപജില്ലാ/ ജില്ലാതലങ്ങളിൽ യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററിവിദ്യാർത്ഥികൾക്കുള്ള ഐ.ടി മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ - സർക്കുലർ

സോഷ്യൽ സയൻസ് ക്വിസ്സ് മത്സരം (LP,UP,HS,HSS) സപ്തംബർ 28 ലേക്ക് മാറ്റി

മാടായി ഉപജില്ല സോഷ്യൽ സയൻസ് ക്ളബ്ബ് അസോസിയേഷൻ സോഷ്യൽ സയൻസ് ക്വിസ്സ് മത്സരം (LP,UP,HS,HSS) സപ്തംബർ 28 ലേക്ക് മാറ്റി. മാടായി ബി.ആർ.സിയിൽ വെച്ചാണ് മത്സരം. ഓരോ വിഭാഗത്തിൽ നിന്നും രണ്ട് കുട്ടികൾ വീതം പങ്കെടുക്കണം.
LP,UP വിഭാഗം: രാവിലെ 10 മണി
HS,HSS വിഭാഗം: രാവിലെ 11.30 ന് 

LP,UP - 80% Content, 20%GK
HS,HSS - 30% History, 30% Geography, 10% Economics, 10% Politics, 20% General

Viswas - State Life Insurance/Group Insurance Legacy Data Collection

SLI/ GIS വരിസംഖ്യ അടവ് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം സപ്തംബർ 15 മുതല്‍ 'വിശ്വാസ്' വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്.

സംസ്ഥാന ഇൻഷുറൻസ് വകുപ്പ് കമ്പ്യൂട്ടർ വൽക്കരണത്തിന്റെ ഭാഗമായി SLI/ GIS പദ്ധതികളിലെ മുൻകാല പ്രീമിയം/ വരിസംഖ്യ അടവ് വിവരങ്ങൾ ഡിഡിഒ മാർ മുഖേന ശേഖരിച്ച് 'വിശ്വാസ്' ഡാറ്റാബേസിന്റെ ഭാഗമാകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ..... Click Here

GIS - Database - Updating Passbooks of GIS Subscribers and SLI Policy holders - Directions issued ... Circular
 
https://stateinsurance.kerala.gov.in/

ശാസ്ത്രമേള - എൽ പി.വിഭാഗം

ശാസ്ത്രമേള - എൽ പി.വിഭാഗം: സ്കൂൾ തലം, സബ്ബ് ജില്ലാതലം, ജില്ലാതലം

ശാസ്ത്രമേള എൽ പി.വിഭാഗം
സ്കൂൾ തലം, സബ്ബ് ജില്ലാതലം, ജില്ലാതലം
ശാസ്ത്രമേള എൽ .പി .വിഭാഗം 2017-18 അദ്ധ്യയന വർഷത്തിൽ തത്സമയ മത്സരമായി മാറ്റിയിരിക്കുന്നു.
സമയം 2 മണിക്കൂർ
ചാർട്ട് ,ലഘുപരീക്ഷണങ്ങൾ, ശേഖരണങ്ങൾ എന്നിങ്ങനെ മൂന്ന് ഇന്നങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
1. ചാർട്ട്: 
വിഷയം: ശുചിത്വകേരളം
a. കുട്ടികൾക്ക് പരമാവധി  രണ്ട് ചാർട്ടുകൾ തയ്യാറാക്കുക
b. ചിത്രങ്ങൾ മുറിച്ച് കൊണ്ടുവരുന്നവ ഒട്ടിക്കാൻ പാടില്ല.
c. ചാർട്ട്, ചാർട്ടിൽ വരയ്ക്കാനും എഴുതാനുമുള്ള സാധനങ്ങൾ ( ക്രയോൺ, സ്കെച്ച് പെൻ, കളർ) എന്നിവകൊണ്ടുവരണം
d. വിഷയത്തോട് ബന്ധപ്പെട്ടതാവണം ചാർട്ട്
2. ലഘു പരീക്ഷണങ്ങൾ:
IV ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട ലഘു പരീക്ഷണങ്ങളുടെ സാമഗ്രികളുമായി മത്സര ത്തിൽ എത്തിച്ചേരുകയും വിധികർത്താക്കളുടെ മുമ്പിൽ പരീക്ഷണം തയ്യാറാക്കി അവതരിപ്പിക്കുകയാണ് ചെയ്യേണ്ടത്.
സജ്ജീകരണത്തിന് 1 മണിക്കൂർ സമയം അനുവദിക്കുന്നതാണ്.
ഒരേ ആശയം അവതരിക്കുവാൻ ഒന്നോ അതിലധികമോ (പരമാവധി 3 എണ്ണം) പരീക്ഷണങ്ങൾ ആവാം
പരീക്ഷണത്തിനാവശ്യമായ സാധനങ്ങൾ low cost ആവുന്നതാണ് നല്ലത്.
3.ശേഖരണങ്ങൾ: 
വിഷയം: സസ്യങ്ങളിലെ വിവിധ ഭാഗങ്ങൾ ( പൂവ്, ഇല, വേര്, വിത്ത്.....)
1. ഒരു ഡസ്ക് വലുപ്പത്തിൽ മാത്രമേ പ്രദർശന വസ്തുക്കൾ ക്രമീകരിക്കാൻ പാടുള്ളൂ
2. പ്രദർശനത്തിനാവശ്യമായ എല്ലാ വസ്തുക്കളും കുട്ടികൾ കൊണ്ടുവരേണ്ടതാണ്.
3. പ്രദർശന വസ്തുകൾ കുട്ടികൾ മാത്രമാണ് ഒരുക്കേണ്ടത്
4. വിധികർത്താക്കളുടെ സാന്നിധ്യത്തിൽ മാത്രമേ പ്രദർശന വസ്തുക്കൾ ക്രമീകരിക്കാൻ പാടുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് സബ്ജില്ലാ സെക്രട്ടറിയെ ബന്ധപ്പെടുക.. Mob.9446938821

എയ്ഡഡ് സ്കൂൾ സൗജന്യ യൂണിഫോം വിതരണം വിവരങ്ങൾ ശേഖരിക്കുന്നതു സംബന്ധിച്ചു

എയ്ഡഡ് സ്കൂളുകൾക്ക് സൗജന്യ യൂണിഫോമിനായി വിതരണം ചെയ്ത തുകയുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ തന്നെ എന്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു . 

Rubella Vaccine Campaign

സപ്തംബർ 21 ലോക അൽഷിമേഴ്‌സ് ദിനം

സപ്തംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായി ലോകമെമ്പാടും ആചരിക്കുകയാണ്.   സപ്തംബർ 21 ന് പൊതുഅവധിയായതിനാൽ സപ്തംബർ 22 സ്‌കൂൾ അസംബ്ലിയിൽ പ്രതിജ്ഞ ചൊല്ലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

Tuesday, 19 September 2017

ഷട്ടിൽ ബാഡ്മിന്റൺ - സപ്തംബർ 22 ന്

മാടായി ഉപജില്ല ഗെയിംസ് - സപ്തംബർ 22 ന് വെള്ളിയാഴ്ച വയലപ്ര വൈറ്റ്ഫീൽഡ് ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ബാഡ്മിന്റൺ സബ് ജൂനിയർ ബോയ്സ് & ഗേൾസ് സെലക്ഷൻ രാവിലെ 8.30 ന് നടക്കും.
ജൂനിയർ & സീനിയർ ഗേൾസ് , ജൂനിയർ ബോയ്സ് രാവിലെ 9 മണിക്ക് റിപ്പോർട്ട് ചെയ്യുക. 
സീനിയർ ബോയ്സ് 1.30 ന് റിപ്പോർട്ട് ചെയ്യുക.

മാടായി ഉപജില്ലാ സ്പോർട്സ്: - അത്‌ലറ്റിക്‌സ് , തെയ്ക്വാൻഡോ - ഓൺലൈൻ എൻട്രി അവസാനതീയ്യതി- സ്പതംബർ 29

മാടായി ഉപജില്ലാ സ്പോർട്സ്: - അത്‌ലറ്റിക്‌സ് , തെയ്ക്വാൻഡോ എന്നിവയുടെ ഓൺലൈൻ എൻട്രി സ്പതംബർ 29 നുള്ളിൽ പൂർത്തിയാക്കേണ്ടതാണ്.

Monday, 18 September 2017

മാടായി ഉപജില്ല- ഭാസ്കരാചാര്യ സെമിനാർ - വിജയികൾ

മാടായി ഉപജില്ല
ഭാസ്കരാചാര്യ സെമിനാർ
വിജയികൾ
യു.പി.വിഭാഗം
1.ഫാത്തിമ കെ വി -GMUPS മാടായി
2.അമായ പ്രമോദ്.പി -GGVHSS ചെറുകുന്ന് 
3.അർച്ചന.പി -GNUPS നരിക്കോട് 
  ആര്യശ്രീ.പി.കെ -GHSS കൊട്ടില
ഹൈസ്ക്കൂൾ വിഭാഗം
1.ഷിബിന.എൻ - GGHSS മാടായി 
2.അംജാദ.കെ.ടി.പി - GGHSS ചെറുകുന്ന് 
3.യാത്വി പി ദീപ് - GHSS കൊട്ടില
  ആനന്ദ് പി -GBHSS ചെറുകുന്ന്

Sunday, 17 September 2017

സയൻസ് ക്ലബ്ബ് ചുമതലയുള്ള അധ്യാപകരുടെ യോഗം സെപ്തംബർ 19 ന്

മാടായി ഉപജില്ലാ സയൻസ്  ക്ലബ്ബ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉപജില്ലയിലെ സയൻസ് ക്ലബ്ബ് ചുമതലയുള്ള അധ്യാപകരുടെ യോഗം സെപ്തംബർ 19 ന് 3 മണിക്ക് മാടായി ബി.ആർ.സി.യിൽ ചേരുന്നു. ഈ വർഷത്തിൽ ശാസ്ത്രമേളയുമായി ബന്ധപ്പെട്ട കാര്യങ്ങങ്ങളുടെ വിശദീകരണമാണ് അജണ്ട. വിദ്യാലയത്തിൽ ഒരു അധ്യാപകൻ / അധ്യാപിക പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

മാടായി ഉപജില്ലാ ഗെയിംസ്: കബഡി - മത്സരഫലം

മാടായി ഉപജില്ലാ ഗെയിംസ്
കബഡി - മത്സരഫലം
Junior Boys
1.CHMKGHSS Mattool
2.GHSS Kunhimangalam
3.GHSS Kottila
Senior Boys
1.GBHSS Cherukunnu
2.GHSS Cheruthazham
3.GHSS Kunhimangalam

Saturday, 16 September 2017

Madayi Sub District Games; Chess -Result

Madayi Sub District Games
Chess -Result
Sub Jr. Boys:
1.Arjun K - Edamana UPS
2.Sachin K Nair - GCUPS Kunhimangalam
3.Dhanush - Vengara Priyadarssini UPS
Sub Jr.Girls:
1.Avanthika -GGHSS Madayi
2.Fathimath Naja -PJHS Madayi
3.Sreeshma - GUPS Purachery
Jr. Boys:
1.Sreyas KP - GHSS Kadannappi
2.Albin Raj - GHSS Cheruthazham
3.Neeraj P - GHSS Kunhimangalam
Jr. Girls:
1.Aparna -GGVHSS Cherukunnu
2.Anshiya - MECA Payangadi
3.Adithya - Bakitha Cherukunnu
Sr. Boys:
1.Junaid Abdul Nazar - CHMKGHS Mattool
2.Anuraj - GHSS Kottila
3.Althaf Asharaf - GBVHSS Madayi
 Sr. Girls:
1.Shaniba - GGHSS Madayi
2.Nandana - GGVHSS Cherukunnu 
3.Anusha -GWHSS Cherukunnu

മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ജില്ലാമത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.


Fifa Under 17 World Cup - പ്രചാരണം

വോളിബോൾ & ഖോ-ഖോ മത്സരങ്ങൾ നാളത്തേക്ക് മാറ്റി

സപ്തംബർ 21 ന് നടത്താനിരുന്ന മാടായി ഉപജില്ലാ ഗെയിംസ് മത്സരങ്ങൾ (വോളിബോൾ & ഖോ-ഖോ) നാളെ (സപ്തംബർ 17) രാവിലെ 9 മണിമുതൽ GHSS കുഞ്ഞിമംഗലത്ത് വെച്ച് നടക്കുമെന്ന് സബ്ജില്ലാ സെക്രട്ടറി അറിയിച്ചു.

സൊസൈറ്റി സെക്രട്ടറിമാരുടെ ശ്രദ്ധയ്ക്ക്

2017-18 വർഷത്തെ രണ്ടാം വാല്യം പാഠപുസ്തക വിതരണം നടന്നുവരികയാണ്. നാളെയും (സപ്തംബർ 17) പാഠപുസ്തക വിതരണം നടക്കുന്നതായി കെ.ബി.പി.എസ് അറിയിച്ചിട്ടുണ്ട്. ആയതിനാൽ പാഠപുസ്തക വിതരണമുള്ള സൊസൈറ്റികൾ പുസ്തകം ഏറ്റുവാങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണ്.

മാടായി ഉപജില്ല ബ്ലോഗ് -സന്ദർശനം പത്ത് ലക്ഷം കവിഞ്ഞു.

2012 നവംബറിൽ ആരംഭിച്ച 'മാടായി ഉപജില്ല' ബ്ലോഗിന്റെ പേജ് സന്ദർശനം പത്ത് ലക്ഷം കവിഞ്ഞു!!!. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മാത്രമല്ല വിദേശത്തുനിന്നും നിരവധി സന്ദർശകർ ദിവസേന ഇത് വീക്ഷിക്കുന്നു എന്നത് ഞങ്ങൾക്ക് പ്രചോദനമാകുന്നു
ബ്ലോഗിന്റെ പ്രവർത്തനങ്ങളിൽ ഉപദേശ നിർദ്ദേശങ്ങൾ നൽകിയവരെയും ബ്ലോഗ്‌ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഞങ്ങളോടൊപ്പം പ്രവർത്തിച്ചവരെയും ഈ വേളയിൽ നന്ദിയോടെ സ്മരിക്കുന്നു. 
ഇതുവരെ നൽകിയ പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി...... 
ബ്ലോഗിന്റെ കെട്ടും മട്ടും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുന്നു...
     സ്നേഹാദരങ്ങളോടെ, 
                                   ബ്ലോഗ്‌ ടീം
                               "മാടായി ഉപജില്ല"
                           aeomadayi@gmail.com
                              Ph.04972872255

Friday, 15 September 2017

ഇൻഷുറൻസ് വകുപ്പ് കമ്പ്യൂട്ടർ വൽക്കരണം - ഡിഡിഒ മാർക്കുള്ള പരിശീലന പരിപാടി

ഇൻഷുറൻസ് വകുപ്പ് കമ്പ്യൂട്ടർ വൽക്കരണം - ഡിഡിഒ മാർക്കുള്ള പരിശീലന പരിപാടി - പഴയങ്ങാടി സബ്ട്രഷറിയിൽ നിന്നും ശമ്പളം വാങ്ങുന്ന ഡിഡിഒ മാർക്കുള്ള പരിശീലനം സപ്തംബർ 25 ന് രാവിലെ 10.30 ന് പയ്യന്നൂർ ബി.ആർ.സി ഹാളിൽവെച്ച് നടക്കും. മുഴുവൻ ഡിഡിഒ മാരും പങ്കെടുക്കുക. വിശദവിവരങ്ങൾക്ക് ജില്ലാ ഇൻഷൂറൻസ് ഓഫീസറുടെ നിർദ്ദേശം കാണുക.

ശാസ്ത്രോത്സവം 2017 :ഓൺലൈൻ എൻട്രി ആരംഭിച്ചു

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഒക്ടോബർ 4,5 തീയതികളിൽ പുതിയങ്ങാടി ജമാഅത്ത് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും. ശാസ്ത്രോത്സവത്തിന്റെ ഓൺലൈൻ എൻട്രി ആരംഭിച്ചു. സ്‌കൂളുകൾ ഓൺലൈൻ എൻട്രി പൂർത്തിയാക്കേണ്ട അവസാനതീയ്യതി സപ്തംബർ 25. യൂസർ ഐ.ഡിയും പാസ്സ്‌വേർഡും ഇമെയിൽ ചെയ്തിട്ടുണ്ട്. ഓൺലൈൻ രജിസ്‌ട്രേഷൻ വെബ്സൈറ്റ് ... Click Here

Thursday, 14 September 2017

മാടായി ഉപജില്ല ഗെയിംസ് മത്സരങ്ങൾ - 16 ന് ആരംഭിക്കും

മാടായി ഉപജില്ല ഗെയിംസ് മത്സരങ്ങൾ
Sept.16 - Kabadi (Jr. & Sr.) - Palayam Ground
                Chess - KSTA Sub District Office Madayi
Sept.18 - Football (Sr.) - Palayam Ground
Sept.19 - Football (Jr.) - Palayam Ground
Sept.20 - Table Tennis - GHSS Kottila at 2 PM
Sept.21 - Volley Ball & Kho Kho - GHSS Kunhimangalam
Sept.22 - Cricket (Jr.) -Palayam Ground
                Shuttle Badminton - Vayalapra
Sept.23 - Cricket (Sr.) - Palayalam Ground
പങ്കെടുക്കുന്നവർ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം രാവിലെ 9.30 ന് തന്നെ ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം.
Contact : 9847667914, 9447547641

വന്യജീവിവാരാഘോഷം 2017 : മത്സരങ്ങൾ

2017 വർഷത്തെ വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് കേരള വനവകുപ്പ് ജില്ലയിലെ എൽ.പി, യു.പി, ഹൈസ്ക്കൂൾ, കോളജ് വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ ഒക്ടോബർ 2,3 തീയ്യതികളിൽ കണ്ണൂർ ഗവ.ടി.ടി.ഐ (മെൻ) ൽ വെച്ച് നടത്തുന്നു. വിശദവിവരങ്ങൾക്ക് ... Click Here

Pre Matric Scholarship 2017-18 - Date Extended

ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് 2017-18 : അപേക്ഷാതീയ്യതി ദീർഘിപ്പിച്ചു. അവസാന തീയ്യതി സപ്തംബർ 30. വിശദവിവരങ്ങൾക്ക് സർക്കുലർ കാണുക.

സോഷ്യൽ സയൻസ് ക്വിസ്സ് മത്സരം (LP,UP,HS,HSS) ഒക്ടോബർ 3 ന്

മാടായി ഉപജില്ല സോഷ്യൽ സയൻസ് ക്ളബ്ബ് അസോസിയേഷൻ സോഷ്യൽ സയൻസ് ക്വിസ്സ് മത്സരം (LP,UP,HS,HSS) ഒക്ടോബർ 3 ന് ചൊവ്വാഴ്ച്ച മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും.ഓരോ വിഭാഗത്തിൽ നിന്നും രണ്ട് കുട്ടികൾ വീതം പങ്കെടുക്കണം.
LP,UP വിഭാഗം: രാവിലെ 10 മണി
HS,HSS വിഭാഗം: രാവിലെ 11.30 ന്

വാർത്തവായനാ മത്സരം (ഹൈസ്ക്കൂൾ വിഭാഗം) സപ്തംബർ 16 ന്

മാടായി ഉപജില്ല സോഷ്യൽ സയൻസ് ക്ളബ്ബ് അസോസിയേഷൻ വാർത്തവായനാ മത്സരം (ഹൈസ്ക്കൂൾ വിഭാഗം) സപ്തംബർ 16 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കണം.

Wednesday, 13 September 2017

പണം കൈകാര്യം ചെയ്യൂന്ന ജീവനക്കാർക്ക് നൽകി വന്നിരുന്ന സ്പെഷ്യൽ അലവൻസ് നിർത്തലാക്കി

പണം കൈകാര്യം ചെയ്യൂന്ന ജീവനക്കാർക്ക് നൽകി വന്നിരുന്ന സ്പെഷ്യൽ അലവൻസ് നിർത്തലാക്കി ഉത്തരവായി..... Order

Shasthrolsavam - Logo

വിദ്യാരംഗം - അറിയിപ്പ്

രജിസ്‌ട്രേഷൻ  - വെള്ളിയാഴ്ച രാവിലെ 9.30 ന് 
LP- 100 രൂപ , UP- 200 രൂപ, HS- 300 രൂപ
 
ഉദ്ഘാടന സമ്മേളനത്തിലും നാടൻപാട്ട് ശിൽപശാലയിലേക്കും LP, UP, HS വിഭാഗങ്ങളിൽ നിന്ന് ഓരോ കുട്ടിയെ വീതം പങ്കെടുപ്പിക്കേണ്ടതാണ്.
 
ശനിയാഴ്ച കഥ, കവിത, കാവ്യാലാപനം, അഭിനയം, ചിത്രം എന്നീ ഇനങ്ങളിലേക്ക് UP, HS വിഭാഗങ്ങളിൽ നിന്നും ഒരിനത്തിൽ ഒരു കുട്ടിയെ വീതവും പങ്കെടുപ്പിക്കേണ്ടതാണ്.

എച്ച്.എസ്.എ (ഭാഷ) അദ്ധ്യാപകരായി പ്രൊമോഷൻ - താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ്

2017-18 വർഷത്തിൽ എച്ച്.എസ്.എ (ഭാഷ) അദ്ധ്യാപകരായി പ്രൊമോഷൻ നൽകുന്നതിന് അർഹരായ  പ്രൈമറി സ്ക്കൂൾ അദ്ധ്യാപകരുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. പരാതികൾ ഉണ്ടെങ്കിൽ സപ്തംബർ 15 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

ഫുള്‍ ടൈം ജൂനിയര്‍ ലാം ഗ്വേജ് പ്രൊമോഷൻ - താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ്

2017-18 വർഷത്തിൽ  ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ്  പ്രൊമോഷൻ നൽകുന്നതിന് അർഹരായ പാര്‍ട്ട് ടൈം  ജൂനിയര്‍ ലാംഗ്വേജ് അദ്ധ്യാപകരുടെ താൽക്കാലിക  സീനിയോറിറ്റി ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ സപ്തംബർ 15 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

ആശംസാകാർഡ് നിർമ്മാണ ക്യാമ്പയിൻ -

ശുചിത്വമിഷൻ യു.പി, ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി "ഓണം വരും തലമുറയ്ക്ക്" ആശംസാകാർഡ് നിർമ്മാണ ക്യാമ്പയിന്റെ ഭാഗമായി സ്‌കൂളിൽ യു.പി, ഹൈസ്ക്കൂൾ വിഭാഗങ്ങളിൽ ഒന്ന്,രണ്ട്,മൂന്ന് സ്ഥാനം നേടിയ കാർഡുകൾ ഉണ്ടെങ്കിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്. (Email Dt.25.08.2017, letter No.PL2/63112/2017.DPI.  dated. 08/2017)

Tuesday, 12 September 2017

Expenditure Statement -Urgent

ആഗസ്ത് മാസത്തെ Expenditure Statement ഓൺലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്ക്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. സ്കൂളുകൾ നാളെ  ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കണം.
1 MADAYIKAVU A.L.P.S
2 PUTHIYANGADI WEST LPS
3 EDANAD UP SCHOOL
4 G.M.U.P.S PAYANGADI

Kalothsavam - Logo

Appointment approval 2017 -18.... Circular

Appointment approval 2017 -18.... Circular

Protection to Specialist Teachers -Revision of Ratio

Protection to Specialist Teachers -Revision of Ratio..... Order

Monday, 11 September 2017

ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെ ശ്രദ്ധയ്ക്ക്

ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരുടെ ശ്രദ്ധയ്ക്ക് 
മടായി ഉപജില്ലയിലെ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന വാർത്ത വായന മത്സരം സെപ്തംബര് 16 നു ശനിയാഴ്ച രാവിലെ 1൦ മണിക്ക് മടായി ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ്.ഒരു സ്കൂളിൽ നിന്നും ഒരു കുട്ടിക്ക് പങ്കെടുക്കാവുന്നതാണ്.

Thursday, 7 September 2017

അറിയിപ്പ്

ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക്  സ്കോളർഷിപ്പ് പദ്ധതി 2017 -18  ഏതെങ്കിലും സ്കൂളുകൾക്ക് പാസ്സ്‌വേർഡ് റീസെറ്റ്‌ ചെയ്യേണ്ടതായിട്ടുണ്ടെങ്കിൽ നാളെ ഉച്ചക്ക് 2 മണിക്ക് മുൻപായിട്ടു തന്നെ എ ഇ ഓ ഓഫീസിൽ വിവരം അറിയിക്കേണ്ടതാണ് .


Friday, 1 September 2017

സ്പെഷ്യൽ അരി വിതരണം


                                   അറിയിപ്പ് 
സ്പെഷ്യൽ അരി വിതരണം ഓണത്തിന് മുൻപേ വിതരണം ചെയ്തില്ലെൻകിൽ പ്രസ്തുത പ്രധാനാദ്ധ്യാപകർക്കെതിരെ പൊതു വിദ്യാഭ്യാസ ഡയറക്ടർ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.