മാടായി ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം നാളെ (ജൂൺ 8 , വ്യാഴം) ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സിയിൽ . ..........

Saturday, 24 June 2017

CM's Letter to Education Institutions

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കത്തിലെ നിർദ്ദേശപ്രകാരം പ്രധാനാദ്ധ്യാപകർ സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ജൂൺ 27 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

തസ്തിക നിർണ്ണയം 2017-18 : പ്രപ്പോസലുകൾ സമർപ്പിക്കണം

തസ്തിക നിർണ്ണയം 2017-18 : പ്രപ്പോസലുകൾ സമർപ്പിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ ജൂൺ 27 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

തസ്തിക നിർണ്ണയം  2017-18: തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നമ്പർ.എച്ച്(2)/34017/2017ഡി.പി.ഐ തീയ്യതി.20.06.2017 ലെ പരിപത്രം ബ്ലോഗിൽ പ്രസിദ്ധീകരിക്കുകയും എല്ലാ സ്‌കൂളുകൾക്കും ഇമെയിൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. ആയതിന്റെ കൈപ്പറ്റ് രസീത് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

Friday, 23 June 2017

IEDC MEDICAL CAMP


പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

Budjet Proposal 2018-19 - Proforma

2018-19 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റ് പ്രപ്പോസൽ തയ്യാറാക്കുന്നതിനാവശ്യമായ വിവരങ്ങൾ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ ജൂൺ 28 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം. Annexure III ൽ കോളം നമ്പർ 4 ൽ 01.04.2018 ലെ അടിസ്ഥാന ശമ്പള വിവരങ്ങളാണ് നൽകേണ്ടത്. സ്പാർക്കിലെ വിവരങ്ങളുമായി പരിശോധിച്ച് സ്റ്റാഫിന്റെ എണ്ണത്തിൽ കൃത്യത വരുത്തേണ്ടതാണ്. 

Thursday, 22 June 2017

മുഖ്യമന്ത്രിയുടെ സന്ദേശത്തിനു കുട്ടികള്‍ അയക്കുന്ന മറുപടി

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിവരങ്ങൾ (Renewal) നിശ്ചിത പ്രഫോർമയിൽ ജൂൺ 24 ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി MS-Excel ഫോർമാറ്റിൽ തയ്യാറാക്കി ഇമെയിൽ ചെയ്യേണ്ടതും ഹാർഡ്കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതുമാണ്.
അപൂർണ്ണവും വൈകി ലഭിക്കുന്നതുമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്- Text Book

കുട്ടികളുടെ വർദ്ധനവ് മൂലം  സ്‌കൂളുകളിൽ പാഠപുസ്തകങ്ങൾ (രണ്ടാം വാല്യം) അധികമായി ആവശ്യമുള്ളവ ഇപ്പോൾ ഇന്റന്റ് ചെയ്യേണ്ടതില്ല. ആയതിന്റെ റിപ്പോർട്ട് ഓഫീസിൽനിന്നുള്ള നിർദ്ദേശപ്രകാരം പിന്നീട് സമർപ്പിച്ചാൽ മതി.
എല്ലാ സ്‌കൂളുകളും പാഠപുസ്തകം  രണ്ടാം വാല്യം ഇന്റന്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

text Book : Completion Report സമർപ്പിക്കണം

പാഠപുസ്തകം - ഒന്നാം വാല്യം മുഴുവനായും ലഭിച്ച സ്‌കൂളുകൾ Completion Report രണ്ടുദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കണം.

കായികാദ്ധ്യാപകരുടെ യോഗം ജൂൺ 23 ന്

മാടായി ഉപജില്ലയിലെ കായികാദ്ധ്യാപകരുടെ യോഗം ജൂൺ 23 ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ പ്രൈമറി, ഹൈസ്ക്കൂളുകളിലെ കായികാദ്ധ്യാപകർ പങ്കെടുക്കണം.

Wednesday, 21 June 2017

Urgent - Text book - വിവരങ്ങൾ സമർപ്പിക്കണം

പാഠപുസ്തകം - രണ്ടാം വാല്യം ലാംഗ്വേജ് ഇൻഡന്റ് ചെയ്യാൻ വിട്ടുപോയതും പിശക് പറ്റിയതുമായ പ്രധാനാദ്ധ്യാപകർക്ക് രണ്ടാം വാള്യം ഇൻഡന്റ് ചെയ്യുന്നതിനായി ഒരവസരംകൂടി നൽകുന്നതാണ്. ലാംഗ്വേജ് ഇൻഡന്റ് ചെയ്യാൻ വിട്ടുപോയ സ്‌കൂളുകൾ സ്‌കൂൾ കോഡ്, സ്‌കൂളിന്റെ ശരിയായ മേൽവിലാസം, ഏത് സൊസൈറ്റി വഴിയാണ് വിതരണം നടത്തുന്നതെന്നുള്ള വിശദവിവരങ്ങൾ നാളെ (ജൂൺ 22) രാവിലെ 10.30 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

Ramzan 2017- Advance release of Salary & Allowances and Pension

Government have ordered early release of Pay & allowances and Pension for the month of June 2017.For details view GO(P)No.80/2017/Fin Dated 20/06 /2017. ... Click Here

ജൂൺ 26 ലഹരിവിരുദ്ധദിനം - പ്രതിജ്ഞ

ജൂൺ 26 ലഹരിവിരുദ്ധദിനം -നേരിട്ടും അല്ലാതെയും ലഹരി ഉപയോഗത്തിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങുന്നവരാണ് നമ്മുടെ കുട്ടികൾ. അതുകൊണ്ടുതന്നെ കുട്ടികൾ ലഹരി ഉപയോഗത്തിന്റെ ദോഷങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ നിർദ്ദേശമനുസരിച്ച് തയ്യാറാക്കിയ പ്രതിജ്ഞ ജില്ലയിലെ LP,UP,HS വിദ്യാലയങ്ങളിൽ ജൂൺ 23 ന് വെള്ളിയാഴ്ച അസംബ്ലി വിളിച്ചുചേർത്ത് പ്രതിജ്ഞ എടുക്കുവാനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്.
പ്രതിജ്ഞ

Tuesday, 20 June 2017

തസ്തിക നിർണ്ണയം 2017-18 : മാർഗ്ഗനിർദ്ദേശങ്ങൾ

തസ്തിക നിർണ്ണയം 2017-18 : മാർഗ്ഗനിർദ്ദേശങ്ങൾ ... സർക്കുലർ

Sampoorna - Instructions

സമ്പൂർണ്ണയിൽ എല്ലാ സ്‌കൂളുകളുടെയും വിദ്യാർത്ഥികളുടെയും എല്ലാ വിവരങ്ങളും ഉൾപ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ .. സർക്കുലർ

Smart Energy Club ന്റെ സ്കൂൾതല കോ-ഓർഡിനേറ്റർമാരുടെ യോഗം ജൂൺ 23 ന്

Smart Energy Club ന്റെ സ്കൂൾതല കോ-ഓർഡിനേറ്റർമാരുടെ യോഗം ജൂൺ 23 ന് രാവിലെ 10.30 ന് തളിപ്പറമ്പ മൂത്തേടത്ത് ഹയർസെക്കന്ററി സ്‌കൂളിൽ ചേരും. യോഗത്തിൽ എല്ലാ HS/UP  സ്‌കൂളിൽനിന്നും ഓരോ പ്രതിനിധി പങ്കെടുക്കണം. രജിസ്‌ട്രേഷൻ ഫോം ഓഫീസിൽനിന്നും കൈപ്പറ്റണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. Mob.9400515869

Monday, 19 June 2017

സ്‌കൂളുകളിൽ വായനാവാരാചരണം

Pre matric scholarship- Disabilities

അംഗപരിമിതരായ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് 2017-18 - ഓൺലൈൻ അപേക്ഷ അയക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ... സർക്കുലർ

Prematric Scholarship 2017 -18

ന്യൂനപക്ഷവിഭാഗം പ്രീമെട്രിക് സ്‍കോളർഷിപ്പ് പദ്ധതി 2017-18 - അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ .... സർക്കുലർ

ജൂൺ 19 -വായനാദിനം - വിദ്യാഭ്യാസമന്ത്രിയുടെ സന്ദേശം

ജൂൺ 19 -വായനാദിനം - വായനാപക്ഷാചരണം
വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം

സംസ്കൃതം കൗൺസിൽ ജനറൽബോഡി യോഗം ജൂൺ 23 ന്

മാടായി ഉപജില്ല സംസ്കൃതം കൗൺസിൽ ജനറൽബോഡി യോഗം ജൂൺ 23 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മാടായി ബി.ആർ.സിയിൽ ചേരും. മുഴുവൻ യു.പി സ്‌കൂൾ സംസ്കൃതാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

Saturday, 17 June 2017

കല്ല്യാശ്ശേരി മണ്ഡലം വിദ്യാലയ വികസന ശില്പശാല ജൂൺ 24 ന്

കല്ല്യാശ്ശേരി മണ്ഡലം വിദ്യാലയ വികസന ശില്പശാല ജൂൺ 24 ന് - ശില്പശാലയിൽ പ്രധാനാദ്ധ്യാപകർ, പിടിഎ -എസ്.എം.സി ഭാരവാഹികൾ എന്നിവർ പങ്കെടുക്കണം. പ്രധാനാദ്ധ്യാപകർ  പിടിഎ -എസ്.എം.സി ഭാരവാഹികൾക്ക് വിവരം നൽകി പങ്കെടുപ്പിക്കണം.
 

അംഗീകൃത അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ജൂൺ 20 ന്

മാടായി ഉപജില്ല - അംഗീകൃത അദ്ധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം ജൂൺ 20 ന് ചൊവാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ മുഴുവൻ അംഗീകൃത അദ്ധ്യാപക സംഘടനാ പ്രതിനിധികളും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.