മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഓൺലൈൻ എൻട്രി നടത്താനുള്ള അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു. . ..........

Wednesday, 25 April 2018

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

അറബി , ഉറുദു , സംസ്‌കൃതം എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന വിദ്യാലയങ്ങൾ താഴെ ചേർത്തിരിക്കുന്ന പ്രൊഫോർമ പൂരിപ്പിച്ചു 26/ 04/ 2018 നു 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു .
PROFORMA

HM Promotion 2018-19

ഗവ.പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരായുള്ള സ്ഥാനക്കയറ്റം 2018-19 - അർഹരായ അദ്ധ്യാപകരുടെ മുൻഗണന പട്ടിക പ്രസിദ്ധീകരിച്ചു. ... Click Here

Tuesday, 24 April 2018

ഒരു വിദ്യാലയത്തിൽ ഒരു പ്ലാവിൻതൈ

ഒരു വിദ്യാലയത്തിൽ ഒരു പ്ലാവിൻതൈ -പരിസ്ഥിതിദിനം -നിർദേശങ്ങൾ ... Click Here

Monday, 23 April 2018

സ്‌കൂൾ പാചക തൊഴിലാളികൾക്കുള്ള പരിശീലനം ഏപ്രിൽ 27 ന്

സ്‌കൂൾ പാചക തൊഴിലാളികൾക്കുള്ള പരിശീലനം (മാസ്റ്റർ ട്രെയിനർമാരെ ഉപയോഗിച്ച്) ഏപ്രിൽ 27 ന് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടക്കും. മുഴുവൻ പ്രധാനാദ്ധ്യാപകരും ബന്ധപ്പെട്ട പാചകത്തൊഴിലാളികളെ വിവരം അറിയിച്ച് പരിശീലനത്തിൽ പങ്കെടുപ്പിക്കണം.

പ്രധാനാദ്ധ്യാപകരുടെ യോഗം ഇന്ന്

മാടായി ഉപജില്ലയിലെ പ്രധാനാദ്ധ്യാപകരുടെ യോഗം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മാടായി ബി.ആർ.സിയിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Thursday, 19 April 2018

ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിലെ അദ്ധ്യാപകേതര ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ (2 പകർപ്പ്) ഏപ്രിൽ 21 ന് മുമ്പായി ഈ ഓഫീസിൽ സമർപ്പിക്കണം. 

Wednesday, 18 April 2018

അവധിക്കാല അദ്ധ്യാപക പരിശീലനം 2018-19 : സമയക്രമം

അവധിക്കാല അദ്ധ്യാപക പരിശീലനം 2018-19: സമയക്രമം ... Click Here

അവധിക്കാല അധ്യാപക പരിശീലനം - ഓൺലൈൻ രജിസ്‌ട്രേഷൻ : നിർദേശങ്ങൾ

അവധിക്കാല അധ്യാപക പരിശീലനത്തിൽ പങ്കെടുക്കുന്നവർ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുന്നത് സംബന്ധിച്ച നിർദേശങ്ങൾ ... Click Here

Tuesday, 17 April 2018

Urgent: Expenditure Statement - Online Entry

മാർച്ച് മാസത്തെ Expenditure Statement ഓൺലൈൻ ആയി സമർപ്പിക്കാൻ ബാക്കിയുള്ള സ്‌കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ രണ്ടു ദിവസത്തിനകം Expenditure Statement ഓൺലൈൻ എൻട്രി പൂർത്തീകരിക്കേണ്ടതാണ്.
1 ATHIYADAM LPS
2 B.E.M.L.P.S MADAYI
3 CENTRAL MUSLIM LPS
4 EDANAD WEST LPS
5 EZHOME HINDU LPS
6 IRINAVE THEKKUMBAD ALPS
7 MUTTIL LPS
8 KADANNAPPALLI EAST LPS
9 KANNAPURAM NORTH L.P.S
10 MRUP SCHOOL MATTOOL
11 VENGARA PRIYADARSSINI UPS
12 EDANAD UP SCHOOL
13 G.M.U.P.S MADAYI
14 G.M.U.P.S PAYANGADI
15 G.M.U.P.S THEKKUMBAD
16 GCUPS KUNHIMANGALAM
17 GLPS CHERUTHAZHAM SOUTH
18 G.L.P.S KARAYAD
19 G.M.L.P.S KUNHIMANGALAM

Monday, 16 April 2018

പ്രധാനാദ്ധ്യാപകരുടെ യോഗം മാറ്റിവെച്ചു

ഇന്ന് നടക്കാനിരുന്ന പ്രധാനാദ്ധ്യാപകരുടെ യോഗം മാറ്റിവെച്ചു . പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

Friday, 13 April 2018

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

എൽ പി ,യു പി സ്കൂൾ പ്രധാനാധ്യാപകരുടെ ഒരു യോഗം 16/ 04/ 2018 നു ഉച്ചക്ക് 2 മണിക്ക് മാടായി ബി ആർ സി യിൽ ചേരുന്നതാണ്.എല്ലാ പ്രധാനാധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

                                      എ ഇ ഓ മാടായി

പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

ഡി ആർ ജി ലിസ്റ്റ് 

CLICK HERE 

നിർദേശിച്ച ഡി ആർ ജി മാരെ പ്രധാനാധ്യാപകർ ഉടൻ വിവരമറിയിക്കുകയും അവരെ വിടുതൽ ചെയ്‌ത്  പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടതാണ് .

സർക്കാർ സ്കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്

ശ്രദ്ധ പരിഹാര ബോധനം പദ്ധതിക്കായി സർക്കാർ വിദ്യാലയങ്ങൾക്ക് അനുവദിച്ച തുകയുടെ ധനവിനിയോഗ പത്രം ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള സ്‌കൂളുകൾ ഇന്ന് 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു.വിദ്യാഭ്യാസ ഉപഡയറക്ടർക്കു റിപ്പോർട്ട് സമർപ്പിക്കേണ്ടതിനാൽ കാലതാമസം പി[അടില്ല എന്ന് അറിയിക്കുന്നു


Wednesday, 11 April 2018

പി.എസ്.ഐ.ടി.സി മാരുടെ ഐ.സി.ടി പരിശീലനം

പ്രൈമറി സ്ക്കൂളുകളിലെ ഐ.ടി ചുമതല വഹിക്കുന്ന അധ്യാപകരുടെ (പി.എസ്.ഐ.ടി .സി മാരുടെ ) നാലു ദിവസത്തെ ഐ.ടി  പരിശീലനം ഏപ്രില്‍ 12 മുതല്‍ ആരംഭിക്കുന്നു. ഉപജില്ലയിലെ പ്രൈമറി സ്ക്കൂളുകളിലെ അധ്യാപകര്‍ (ഒരു സ്ക്കൂളില്‍ നിന്ന് ഒരു അധ്യാപകന്‍ മാത്രം) പരിശീലനത്തില്‍ പങ്കെടുക്കണം. പരിശീലനത്തിന്റെ തീയ്യതി, പരിശീലന കേന്ദ്രം എന്നിവ ഇതോടൊപ്പം ചേർക്കുന്നു. 
പ്രത്യേക ശ്രദ്ധക്ക് :പരിശീലനത്തില്‍ വരുന്നവര്‍ ചുവടെ നല്‍കിയവ കൊണ്ടുവരേണ്ടതാണ്. 
1. Laptop(with IT@School GNU/Linux 14.04OS)  
2. USB Data Cable
3.Net connection ഉള്ള Mobile phone with data cable
4.Pen Drive
5.PEN നമ്പർ അറിഞ്ഞിരിക്കണം
6.School ന്റെ Sampoorna User ID, Password അറിഞ്ഞിരിക്കണം.
7.അദ്ധ്യാപകർക്ക് സ്വന്തമായി Email ID ഉണ്ടായിരിക്കണം
8.ഒന്നിൽ കൂടുതൽ Laptop ചാർജ്ജ് ചെയ്യറുന്നതിനുള്ള Extension Board ഉണ്ടെങ്കിൽ അത്.

PSITC Training Schedule .... Click Here
Batch List ...... Click Here

Thursday, 5 April 2018

Urgent: KYC Form ട്രഷറിയിൽ സമർപ്പിക്കണം

Special TSB Account (STSB) ന്റെ KYC Form സമർപ്പിക്കാത്ത മുഴുവൻ DDO മാരും ഏപ്രിൽ 10 ന് മുമ്പായി ട്രഷറിയിൽ സമർപ്പിക്കേണ്ടതാണെന്ന് പഴയങ്ങാടി സബ്ട്രഷറി ഓഫീസർ അറിയിച്ചു.

അധ്യാപകർക്കായി മൾട്ടി ലെവൽ ശില്പശാലകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച്

ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള അധ്യാപകർ ഏപ്രിൽ 5 നുള്ളിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
CLICK HERE 

Tuesday, 3 April 2018

മധ്യവേനലവധിക്കാലത്തു സ്കൂളുകളിൽ പഠനപ്രവർത്തനങ്ങൾ നടത്തുന്നത് നിരോധിച്ചു നിർദേശങ്ങൾ പുറപ്പെടുവിച്ചു

മധ്യവേനലവധിക്കാലത്തു സ്കൂളുകളിൽ പഠനപ്രവർത്തനങ്ങൾ നടത്തുന്നത്  നിരോധിച്ചു നിർദേശങ്ങൾ പുറപ്പെടുവിച്ചു. .... Click Here

General Transfer : Rank List Published For Different Categories

General Transfer : Rank List Published For Different Categories ..... Click Here

Wednesday, 28 March 2018

പാഠപുസ്തക വിതരണം 2018-19 -അടിയന്തിരം

1 മുതൽ 10 വരെ ക്ലാസ്സുകളിലെ ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ എല്ലാ പ്രധാ നധ്യപകരും സൊസൈറ്റി സെക്രെട്ടറിമാരും 31/ 03/2018 നു മുൻപായി സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്.ഇന്റന്റ് ചെയ്തിട്ടും ലഭിക്കാത്ത പാഠപുസ്തകങ്ങളുടെ excess/ shortage വിവരങ്ങൾ സമർപ്പിക്കാത്ത പ്രധാനാദ്ധ്യാപകർ ആയതു 02/ 04/2018 ന് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.കൂടാതെ excess/ shortage വിവരങ്ങൾ സമർപ്പിച്ച  സ്കൂൾ പ്രധാനാദ്ധ്യാപകർ  ആയതിൽ  വത്യാസം ഉണ്ടെൻകിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.2 മുതൽ 8 വരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് സ്കൂൾ അടയ്ക്കുന്നതിന് മുൻപ് പുസ്തകം വിതരണം ചെയ്യേണ്ടതും 9 ,10 ക്ലാസ്സുകളിലെ പുസ്തകങ്ങൾ റിസൾട്ട് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് വിതരണം നടത്തേണ്ടതാണ്.

Monday, 26 March 2018

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സംസ്‌കൃതം സ്കോളർഷിപ് ,എൽ എസ് എസ് ,മുസ്ലിം girls ,പിന്നൊക്ക വിഭാഗത്തിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെ വരുമാനമുള്ള പെൺകുട്ടികൾക്കുള്ള സ്കോളർഷിപ് എന്നിവയ്ക്ക് അർഹരായ കുട്ടികൾക്കുള്ള സ്കോളർഷിപ് തുക പ്രധാനാധ്യാപകർ ഇന്ന് തന്നെ എ ഇ ഓ ഓഫിസിൽ നിന്ന് കൈപ്പറ്റണമെന്നു അറിയിക്കുന്നു.

Saturday, 24 March 2018

അദ്ധ്യാപക പുരസ്‌കാരം 2017-18

അദ്ധ്യാപക പുരസ്‌കാരം 2017-18 
2017-18 വര്ഷം അദ്ധ്യാപക പുരസ്‌കാരത്തിന് താല്പര്യമുള്ളവർ  അപേക്ഷ മാർച്ച് 31 ന് മുൻപ് എഇഒ ഓഫീസിൽ എത്തിക്കേണ്ടതാണ്.
                  APPLICATION

ഉച്ചഭക്ഷണ പദ്ധതി-കാലിച്ചാക്ക് വില്പന സംബന്ധിച്ച്‌

ഉച്ചഭക്ഷണ പദ്ധതി-കാലിച്ചാക്ക് വില്പന സംബന്ധിച്ച്‌
2017-18 വർഷത്തെ കാലിച്ചാക്കിൻെറ വില കാലിച്ചാക്ക് ഒന്നിന്(ചണ ചാക്ക്‌ )5/-രൂപയിൽ കുറയാത്ത തുകയും(പ്ലാസ്റ്റിക് ചാക്ക്)ഒന്നിന് 3/-രൂപയിൽ കുറയാത്ത തുകയും കൂടാതെ ജി എസ് ടി യും(5%) ചേർത്തുള്ള  തുക സ്റ്റേറ്റ്മെൻറ് സഹിതം എ ഇ ഒ ഓഫീസിൽ  ഏപ്രിൽ 5 ന് മുൻപായി അടക്കേണ്ടതാണ്.

അരി വിതരണം revised proforma

അരി വിതരണം revised proforma
                     
             REVISED PROFORMA

Friday, 23 March 2018

ഉച്ചഭക്ഷണ പദ്ധതി 2017-18 -അരി വിതരണം -വിശദാശംങ്ങൾ

ഉച്ചഭക്ഷണ പദ്ധതി  2017-18 -അരി വിതരണം -വിശദാശംങ്ങൾ 
ഉച്ചഭക്ഷണ പദ്ധതി  2017-18 -അരി വിതരണം  നടത്തിയതിന്റെ വിവരങ്ങൾ ഇതോടപ്പം ഉള്ള പ്രൊഫോർമയിൽ 24/03/2018 ന് 5 മണിക്ക്  മുൻപായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ് .
                        RICE DETAILS
              

Thursday, 22 March 2018

ഉച്ചഭക്ഷണ പദ്ധതി 2017-18 മായി ബന്ധപ്പെട്ട കണക്കുപരിശോധന സംബന്ധിച്ചു്

ഉച്ചഭക്ഷണ പദ്ധതി 2017-18 മായി ബന്ധപ്പെട്ട കണക്കുപരിശോധന സംബന്ധിച്ചു് 
                   CLICK HERE
                   CLICK HERE
                   CLICK HERE

പാഠപുസ്തക വിതരണം 2018-19 നിർദ്ദേശങ്ങൾ

പാഠപുസ്തക വിതരണം 2018-19  നിർദ്ദേശങ്ങൾ 

                           INSRUCTIONS
                           INSTUCTIONS

Monday, 19 March 2018

പ്രധാ നാധ്യപകരുടെ യോഗം

                           അറിയിപ്പ് 
നാളെ (20/03/2018)രാവിലെ 10 മണിക്ക് മാടായി ബി ർ സി ഹാളിൽ വെച്ച് നടക്കുന്ന പ്രധാനാദ്ധ്യായപകരുടെ കോൺഫെറെൻസിനു ശേഷം എൽ  പി വിഭാഗം പ്രധാനാദ്ധ്യാപകർക്കായി സ്കൂൾ ടാറ്റ ബാങ്ക് സോഫ്റ്റ്‌വെയർ പരിശീലനം ഉണ്ടായിരിക്കുന്നതാണ്.
ഹൈ സ്കൂൾ പ്രധാ നാധ്യപകരുടെ യോഗം ജില്ലാ പഞ്ചായത്ത് അധികൃതർ വിളിച്ചുചേർക്കുന്നതിനാൽ നാളത്തെ യോഗത്തിൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകർ പങ്കെടുക്കേണ്ടതില്ലെന്നു അറിയിക്കുന്നു.

മടായി ഉപജില്ലാ ഗണിതശാസ്ത്ര അസോസിയേഷൻ

                                      അറിയിപ്പ് 
മടായി ഉപജില്ലാ ഗണിതശാസ്ത്ര അസോസിയേഷൻ സംഘടിപ്പിക്കുന്ന അനുമോദനസദസ്സ് 22/03/2018 ( വ്യാഴാഴ്ച ) 2 pm ന് മടായി ബി ർ സി ഹാളിൽ.മുഴുവൻ വിദ്യാലയങ്ങളിലെയും ഗണിത അദ്ധ്യാപകരുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

2017-18 വർഷത്തെ എയ്ഡഡ് സ്കൂളുകൾക്ക് സൗജന്യ യൂണിഫോമിനായി അനുവദിച്ച തുകയിൽ ഇനിയും ലഭിക്കാനാവശ്യമുണ്ടെന്ന് അറിയിച്ചിട്ടുള്ളവർക്കുള്ള തുക പ്രധാനാധ്യാപകരുടെ TSB അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്‌തിട്ടുണ്ട് .പ്രസ്തുത തുക പിൻവലിച്ചു ധനവിനിയോഗ പത്രം KFC 44 എന്ന ഫോമിൽ 22/ 03/ 2018 നു മുൻപായി ഈ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു. മുൻപ് അനുവദിച്ച തുകയുടെ ധനവിനിയോഗ പത്രം സമർപ്പിക്കാത്തവരും ആയതു സമർപ്പിക്കണമെന്ന് അറിയിക്കുന്നു .

Friday, 16 March 2018

PRE-PRIMARY DETAILS

പ്രീ പ്രൈമറി സെക്ഷൻ ഉള്ള വിദ്യാലയങ്ങൾ താഴെ അറ്റാച്ച് ചെയ്ത പ്രൊഫോർമ  പൂരിപ്പിച്ചു നാളെ 17/ 03/ 2018 നു തന്നെ ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു .റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർക്കു നൽകേണ്ടതിനാൽ കാലതാമസം പാടില്ല എന്ന് അറിയിക്കുന്നു.


Tuesday, 13 March 2018

സ്പെഷ്യൽ അരി വിതരണം

സ്പെഷ്യൽ അരി വിതരണം
സ്പെഷ്യൽ ആരി വിതരണവുമായി ബന്ധപെട്ടു മാവേലി സ്റ്റോറിൽ നിന്നും അരിയെടുക്കുമ്പോൾ 31/03 /2018 ന് ഉണ്ടായേക്കാവുന്ന അരിയുടെ സ്റ്റോക്ക് കണക്കാക്കി അധികം അരിയുണ്ടെൻകിൽ ആയതു കുറവ് വരുത്തി (കുട്ടി ഒന്നിന് 4 kg )ആവശ്യത്തിന് മാത്രമേ അരി എടുക്കാൻ പാടുള്ളു എന്ന് അറിയിക്കുന്നു.അരി വിതരണം നടത്തി അക്വിറ്റൻസ്,അബ്സ്ട്രക്ട,മാവേലി ബില്ല് ,വൗച്ചർ എന്നിവ ഉൾപ്പെടെ (2 പകർപ്പ്) ഓഫീസിൽ എത്തിക്കേണ്ടതാണ്.

Monday, 12 March 2018

അറിയിപ്പ്

GO(P)29/2016/Gen.Edn Dtd 29/01/2016 പ്രകാരം നിയമന അംഗീകാരം ലഭിച്ചവരുടെ ശമ്പള കുടിശ്ശിക വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ 2  ദിവസത്തിനാകം സമർപ്പിക്കേണ്ടതാണ് .

സംസ്‌കൃതം അക്കാദമിക് കൗൺസിൽ മീറ്റിംഗ്‌

മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൗൺസിലിന്റെ ഒരു മീറ്റിംഗ്‌ 14/ 03/ 2018 ബുധനാഴ്ച്ച വൈകുന്നേരം 3 മണിക്ക് മാടായി എ ഇ ഓ ഓഫീസിൽ ചേരുന്നു.മുഴുവൻ സംസ്കൃതാധ്യാപകരെയും മീറ്റിംഗിൽ പങ്കെടുപ്പിക്കണമെന്നു അറിയിക്കുന്നു.

Thursday, 8 March 2018

കലാരംഗങ്ങളിൽ ശോഭിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള ധനസഹായം 2017-18

കലാരംഗങ്ങളിൽ ശോഭിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള ധനസഹായം 2017-18 
കലാരംഗങ്ങളിൽ ശോഭിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള 2017 -18  വർഷത്തേക്കുള്ള ധനസഹായത്തിനുള്ള  അപേക്ഷ 2  പകർപ്പ്  നാളെ 09/03/ 2018 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
                                DETAILS

Monday, 5 March 2018

ജീവനക്കാരുടെ പൊതു സ്ഥലമാറ്റം

ജീവനക്കാരുടെ പൊതു സ്ഥലമാറ്റം 
സ്ഥലമാറ്റം  അപേക്ഷ പ്രിന്റ് ഔട്ട് ,അനുബന്ധ രേഖകൾ,സേവന പുസ്തകം എന്നിവ 13.൦3.2018 ന് വൈകുന്നേരം 5  മണിക്ക് മുൻപായി ഓഫീസിൽ എത്തിക്കേണ്ടതാണ്

ശ്രദ്ധ പദ്ധതി ഉപജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് തുക അനുവദിക്കുന്നത് സംബന്ധിച്ച് .

ശ്രദ്ധ പദ്ധതി ഉപജില്ലയിലെ സർക്കാർ സ്കൂളുകൾക്ക് തുക അനുവദിക്കുന്നത് സംബന്ധിച്ച് .


Friday, 2 March 2018

REVISED LSS VALUATION DUTY

LSS EXAMINATION 2018 : VALUATION DUTY OF CHIEF EXAMINER AND ASSISTANT EXAMINER ...

Wednesday, 28 February 2018

Tuesday, 27 February 2018

പാഠപുസ്തക വിതരണം 2018-19

2018-19 വർഷത്തേക്കുള്ള പാഠപുസ്തകങ്ങൾ (Vol-I) എല്ലാ സൊസൈറ്റികളിലും ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. പാഠപുസ്തക വിതരണം ഇനിയും പൂർത്തീകരിക്കാൻ ബാക്കിയുള്ള സൊസൈറ്റികൾ ആയത് രണ്ട് ദിവസത്തിനുള്ളിൽ സ്‌കൂളുകൾക്ക് വിതരണം നടത്താനുള്ള നടപടി ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർ സ്വീകരിക്കേണ്ടതാണ്. 
സൊസൈറ്റി സെക്രട്ടറിമാരും പ്രധാനാദ്ധ്യാപകരും ലഭിച്ച പുസ്തകങ്ങളുടെ വിവരങ്ങൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതും ഇന്റന്റ് ചെയ്തിട്ടും ഇനിയും ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങളുടെ വിവരങ്ങൾ പ്രധാനാദ്ധ്യാപകർ ഓഫീസിൽ ഒരാഴ്ചക്കകം എത്തിക്കേണ്ടതുമാണ്.

സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - സ്‌കോളർഷിപ്പിന് അർഹതനേടിയ കുട്ടികളുടെ പേര് വിവരങ്ങൾ

സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - സ്‌കോളർഷിപ്പിന് അർഹതനേടിയ കുട്ടികളുടെ പേര് വിവരങ്ങൾ (Class I to X) ..... List

Monday, 26 February 2018

Thursday, 22 February 2018

Online Transfer 2018 - 19

2018-19 അദ്ധ്യയന വർഷത്തെ അദ്ധ്യാപകരുടെ ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. .... സർക്കുലർ

Wednesday, 21 February 2018

LSS/ USS - Urgent

LSS/USS പരീക്ഷകളുടെ ചോദ്യപേപ്പറുകളും OMR ഷീറ്റുകളും ഫെബ്രവരി 23 ന് വെള്ളിയാഴ്ച 10.30 മുതൽ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്. എല്ലാ ചീഫ് സൂപ്രണ്ടുമാരും ഡെപ്യുട്ടി ചീഫ് സൂപ്രണ്ടുമാരും നേരിട്ട് വന്ന് ഓഫീസിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

Tuesday, 20 February 2018

LSS/USS Question Paper Sorting


പാഠപുസ്തകവിതരണം 2018-19 : നിർദ്ദേശങ്ങൾ

  • സ്‌കൂളുകൾ ഇന്റന്റ് ചെയ്തത് പ്രകാരമുള്ള പാഠപുസ്തകങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന് പ്രധാനാദ്ധ്യാപകർ ഉറപ്പുവരുത്തേണ്ടതും അല്ലാത്തപക്ഷം ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. 
  • രണ്ടു മുതൽ ഒൻപത് വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ അവസാനപരീക്ഷ തീരുന്ന മുറയ്ക്കും പത്താം ക്ലാസ്സിലെ പാഠപുസ്തകങ്ങൾ ഒൻപതാം ക്ലാസ്സിലെ റിസൾട്ട് പ്രസിദ്ധീകരിക്കുന്ന മുറയ്ക്കും വിതരണം നടത്തേണ്ടതാണ്.
  • ഇന്റന്റ് ചെയ്യാത്ത (സ്‌കൂളിലേക്ക് ആവശ്യമില്ലാത്ത) പാഠപുസ്തകങ്ങൾ ലഭിച്ചിട്ടുണ്ട് എങ്കിൽ ആയത് ഓഫീസിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്.
  • ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാർ പാഠപുസ്തക വിതരണം നിശ്ചിത സമയപരിധിക്കുള്ളിൽ നടപ്പിലാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ലോകമാതൃഭാഷാദിനം - പ്രതിജ്ഞ

ഫെബ്രവരി 21 - ലോകമാതൃഭാഷാ ദിനം ...... പ്രതിജ്ഞ

Monday, 19 February 2018

LSS, USS പരീക്ഷ 2017-18 : ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവർക്കുള്ള പരിശീലനം ഫെബ്രവരി 21 ന്

LSS, USS പരീക്ഷ 2017-18 : ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർ എന്നിവർക്കുള്ള പരിശീലനം ഫെബ്രവരി 21 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി യിൽ വെച്ച് നടക്കും. പരീക്ഷയുമായി ബന്ധപ്പട്ട ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട്, ഇൻവിജിലേറ്റർമാർഎന്നുവരുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. മുഴുവൻപേരും നിർബന്ധമായും കൃത്യസമയത്ത് പരിശീലനത്തിൽ പങ്കെടുക്കുക. .... List 

ഗവ./എയ്ഡഡ് യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2018 മാർച്ച് 31 വരെ ഡെയ്‌ലിവേജ് ഇനത്തിൽ ആവശ്യമായ തുകയുടെ വിവരങ്ങൾ ബന്ധപ്പെട്ട ഗവ., എയ്ഡഡ് സ്‌കൂൾ പ്രധാനാദ്ധ്യാപകർ ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ രണ്ട് ദിവസത്തിനകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

LSS, USS Examination - Hall Ticket Download

LSS, USS പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് വിദ്യാർഥികളുടെ ഒപ്പ് രേഖപ്പെടുത്തി സാക്ഷ്യപ്പെടുത്തിയ ശേഷം പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് സാക്ഷ്യപ്പെടുത്തുന്നതിനായി സമർപ്പിക്കണം. അതിനുശേഷം ഹാൾടിക്കറ്റുകൾ തിരികെവാങ്ങി അതാത് സ്കൂളുകളിൽ നിന്ന് പരീക്ഷയ്ക്ക് മൂന്ന് ദിവസം മുമ്പ് വിദ്യാർഥികൾക്ക് വിതരണം ചെയ്യണം.

LP വിഭാഗം സംസ്കൃതോത്സവം

മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൗണ്സിലിന്റെ നേതൃത്വത്തിൽ ഉപജില്ലയിലെ L P വിഭാഗം സംസ്‌കൃത വിദ്യാർത്ഥികൾക്കുവേണ്ടി സംസ്കൃതോത്സവം സംഘടിപ്പിക്കുന്നുണ്ട് . 2018 മാർച്ച് 03 ശനിയാഴ്ച ജി യു പി എസ് പുറച്ചേരിയിൽ നടത്തുന്ന പരിപാടിയിൽ അഭിനയഗാനം (1 കുട്ടി ), കഥാകഥനം (1 കുട്ടി ), സുഭാഷിതാവതരണം (1 കുട്ടി ) സംഘഗാനം (7  കുട്ടികൾ) എന്നീ ഇനങ്ങളിലാണ് മത്സരം . മത്സര ഇനങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേരും ഇനങ്ങളും അടങ്ങുന്ന ലിസ്റ്റ് 2018 ഫെബ്രുവരി 24 നു മുൻപായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ഏൽപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു .

Saturday, 17 February 2018

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം: ഗൃഹസന്ദർശനം ഫെബ്രവരി 18, 25 തീയതികളിൽ

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കല്ല്യാശ്ശേരി മണ്ഡലം വിദ്യാഭ്യാസ സമിതി ഫെബ്രവരി 18, 25 തീയതികളിൽ നടത്താൻ തീരുമാനിച്ച ഗൃഹസന്ദർശനം സ്‌കൂളുകളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ,പി.ടി.എ/ എസ്.എം.സി, വികസന സമിതി, വിദ്യാഭ്യാസ പ്രവത്തകർ,പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച് നടത്തേണ്ടതാകുന്നു. 
ഗൃഹസന്ദർശനം നടത്തിയതിന്റെ വിവരങ്ങൾ (റിപ്പോർട്ട്, ഫോട്ടോ)തൊട്ടടുത്ത ദിവസംതന്നെ ഓഫീസിൽ എത്തിക്കേണ്ടതാണ്.

Friday, 16 February 2018

PSC VERIFICATION

 

ഉച്ചഭക്ഷണ പദ്ധതി - അറിയിപ്പ്

ഫെബ്രവരി, മാർച്ച് മാസങ്ങളിലെ പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഉച്ചഭക്ഷണം നൽകുന്നില്ലെങ്കിൽ ഈ ദിവസം മുൻകൂട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ അറിയിച്ച് അനുമതി വാങ്ങേണ്ടതാണ്.

പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഫെബ്രവരി 19 ന്

മാടായി ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഫെബ്രവരി 19 ന് രാവിലെ 11 മണിക്ക് ചൂട്ടാട് ബീച്ചിൽ വെച്ച് ചേരും. യോഗത്തിൽ മുഴുവൻ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം.

Thursday, 15 February 2018

Monday, 12 February 2018

എയ്ഡഡ് സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കേരള ലോകായുക്ത നിയമം 1999 അനുസരിച്ച് മുഴുവൻ എയ്ഡഡ് സ്‌കൂൾ മാനേജർമാരും കോമ്പിറ്റന്റ് അതോറിറ്റിക്ക് മുമ്പാകെ അസറ്റ് ആൻഡ് ലയബിലിറ്റീസ് സ്റ്റേറ്റ്മെൻറ് സമർപ്പിക്കുന്നതിന് ബാധ്യസ്ഥരാണ്. 
ആയതിനാൽ മുഴുവൻ എയ്ഡഡ് സ്‌കൂൾ മാനേജർമാരും നിശ്ചിത മാതൃകയിലുള്ള (ഫോറം A,B,C) സ്റ്റേറ്റ്മെൻറ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ മാനേജർമാർക്ക് വിവരം നൽകേണ്ടതാണ്.

ഗവ./എയ്ഡഡ് യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാർത്ഥികൾ, അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാർ, ഭരണ നിർവ്വഹണ ജീവനക്കാർ എന്നിവരെ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ശേഖരിച്ച് സ്‌കൂൾ ഡാറ്റാ ബാങ്ക് തയ്യാറാക്കുന്നതിന് വേണ്ടിയുള്ള സോഫ്റ്റ്‌വെയർ കൈറ്റിന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുണ്ട്. 
പ്രസ്തുത സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതിൽ പരിശീലനം നൽകുന്നതിന്റെ ഭാഗമായി എല്ലാ ഗവ., എയ്ഡഡ് യു.പി സ്‌കൂളുകളിലെയും പ്രധാനാദ്ധ്യാപകരോ ഈ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചുമതലപ്പെടുത്തിയിട്ടുള്ള അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരിൽ ഒരാളോ ഫെബ്രവരി 16 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കണ്ണൂർ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

Provisional List For Inter District Teacher Transfer (2017- 2018) Published

Provisional List For Inter District Teacher Transfer (2017- 2018) Published .... Click Here

Saturday, 10 February 2018

സെലസ്റ്റിയ... സമാപനം... Live

കല്യാശരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി
സെലസ്റ്റിയ - സമാപനം
ജ്യോതിശാസ്ത്ര ഉത്സവം
24 മണിക്കൂർ ജ്യോതിശാസ്ത്ര ക്ലാസ്സ്
എ.ഇ.ഒ ശ്രീ.വെള്ളൂർ ഗംഗാധരൻ മാസ്റ്റർ...
Live..... Click Here
സമാപന ചടങ്ങ് ... Live

Thursday, 8 February 2018

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

Stamp വിതരണവുമായി ബന്ധപെട്ടു എല്ലാ പ്രധാനാധ്യാപകരും അവരുടെ വിദ്യാലയത്തിലെ Approved teachers ന്റെ എണ്ണം  താഴെ അറ്റാച്ച് ചെയ്‌ത പ്രൊഫോർമയിൽ ഇന്ന് 11 മണിക്ക് മുൻപായി തന്നെ എന്റർ  ചെയ്യണ്ടതാണ് .ഹൈസ്കൂളിന് ബാധകമല്ല ..... PROFORMA

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പ്രധാനാദ്ധ്യാപകർ BiMS പരിശോധിച്ച് TA അലോട്ട്മെന്റ് തുകയ്ക്കുള്ള TA ബില്ലുകൾ തയ്യാറാക്കി രണ്ട് കോപ്പി ഫെബ്രവരി 15 നകം ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

ഗെയിൻ പിഫ് PF Admission -നിർദ്ദേശങ്ങൾ

ഗെയിൻ പിഫ്  PF Admission  -നിർദ്ദേശങ്ങൾ ......           INSRUCTION

'സെലസ്റ്റിയ' - സമാപനം

Annual Examination - HS/LP/UP

Time Table - HS / LP / UP ...... Click Here

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്‌സും സർഗ്ഗോത്സവവും ഫെബ്രവരി 28 ന്

മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്‌സും 'മഹർജാനുൽ അറബിയ്യ' സർഗ്ഗോത്സവവും ഫെബ്രവരി 28 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് ഓണപ്പറമ്പ എൽ.പി സ്‌കൂളിൽ വെച്ച് നടക്കും.LP,UP,HS വിഭാഗങ്ങളിൽ അറബിക് പഠിക്കുന്ന ഓരോകുട്ടി വീതവും എല്ലാ അറബിക് അദ്ധ്യാപകരും പങ്കെടുക്കണം.

Friday, 2 February 2018

നവ കേരള മിഷൻ 2018

നവകേരള മിഷൻ 2018 സംബന്ധിച്ച മോണിറ്ററിംഗ് ഫോർമാറ്റ് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.എല്ലാ സ്കൂളുകളും പ്രസ്തുത പ്രൊഫോർമ പൂരിപ്പിച്ചു നാളെ വൈകുന്നേരം 4 മണിക്ക് മുൻപായി തന്നെ ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു.
                             PROFORMA

                                 

Wednesday, 31 January 2018

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

LSS /USS  പരീക്ഷക്കുവേണ്ടി മലയാളം ,ഇംഗ്ലീഷ് ,കണക്ക് ,ശാസ്ത്രം എന്നീ വിഷയങ്ങൾ കൈകാര്യം ചെയുന്ന അധ്യാപകരുടെ ലിസ്റ്റ് ഇനിയും തരാത്ത പ്രധാനാധ്യാപകർ 01 / 02 / 2018  നു 5 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു .

Tuesday, 30 January 2018

സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - മൂല്യനിർണ്ണയം

മാടായി ഉപജില്ലാ സംസ്കൃതം സ്‌കോളർഷിപ്പ് പരീക്ഷ - മൂല്യനിർണ്ണയം നടത്തുന്നതിനായി ഉപജില്ലയിലെ യു പി വിഭാഗത്തിലെ മുഴുവൻ സംസ്കൃതാദ്ധ്യാപകരും ജനുവരി 31 ന് ബുധനാഴ്ച രാവിലെ 10 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്.

Saturday, 27 January 2018

NuMATS സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 03 ന്

NuMATS സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 03 ന് . മുൻപ് നിശ്ചയിച്ച പരീക്ഷാകേന്ദ്രത്തിൽ വെച്ച് തന്നെ നടക്കുന്നതാണ്‌ എന്ന് അറിയിക്കുന്നു.

Thursday, 25 January 2018

പി എസ് സി നിയമന പരിശോധന സംബന്ധിച്ച്‌

പി എസ് സി  നിയമന പരിശോധന സംബന്ധിച്ച്‌ 
30/01/2018 ന് രാവിലെ 9 മണിക്ക് കണ്ണൂർ പി എസ് സി ഓഫീസിൽ വെച്ച് നടക്കുന്ന നിയമന പരിശോധനയിൽ പങ്കെടുക്കേണ്ട ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിശ്ചിത സമയത്തു ഹാജരാക്കേണ്ടതാണ്.
                             LIST

                                          LIST

അന്തർജില്ലാ സ്ഥലമാറ്റം (സഹതാപാർഹം )അപേക്ഷ സംബന്ധിച്ച്

അന്തർജില്ലാ സ്ഥലമാറ്റം(സഹതാപാർഹം )അപേക്ഷ സംബന്ധിച്ച് 
സഹതാപാർഹ സാഹചര്യത്തിലുള്ള അന്തർജില്ലാ സ്ഥാലമാറ്റത്തിനുള്ള അപേക്ഷകൾ 27/01/2018 വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.                                                         APPLICATION

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്


പ്രതിജ്ഞ ....... CLICK HERE 

Wednesday, 24 January 2018

പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 29 ലേക്ക് മാറ്റി

നാളെ (ജനുവരി 25) നടത്താനിരുന്ന മാടായി ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 29 ലേക്ക് (തിങ്കൾ) മാറ്റി. ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഹാളിൽ ചേരുന്ന യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Tuesday, 23 January 2018

Monday, 22 January 2018

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

സ്‌കൂളുകളിൽ Iron Folic Tablets വിതരണം ചെയ്തത് സംബന്ധിച്ച പ്രഫോർമ ഉച്ചഭക്ഷണ പദ്ധതി NMP ഫോറത്തോടൊപ്പം തന്നെ എല്ലാ മാസവും സമർപ്പിക്കേണ്ടതാണ്. സ്‌കൂളുകളിൽ സൂക്ഷിക്കേണ്ട അറ്റന്റൻസ് രജിസ്റ്റർ, സർക്കുലർ പ്രഫോർമ എന്നിവ ഇതോടൊപ്പം ചേർക്കുന്നു.

Data Entry of SLI/GIS passbooks Date extended

Final date for the Legacy Data Entry of SLI/GIS passbooks Vide Order No. G.O.(P) No. 97/2017 dated 28/07/2017 has been extended to 31st January 2018 ...... Click Here

പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 25 ന്

മാടായി ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജനുവരി 25 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Sunday, 21 January 2018

LSS - ഏകദിനപരിശീലനം ജനുവരി 23 ലേക്ക് മാറ്റി

LSS പരീക്ഷയുമായി ബന്ധപെട്ട്  ജനുവരി 20 ന് മാടായി ബി.ആർ.സി യിൽ വെച്ച് നടത്താനിരുന്ന ഏകദിനപരിശീലനം ജനുവരി 23 ലേക്ക് മാറ്റി. എല്ലാ LP ,UP , ഹൈ സ്കൂളിൽ നിന്നും നാലാം തരത്തിൽ പഠിപ്പിക്കുന്ന ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു. പങ്കെടുക്കുന്ന അധ്യാപകർ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ,IFSC കോഡ് എന്നിവ കൊണ്ടുവരേണ്ടതാണ്.

Saturday, 20 January 2018

സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ 2018

മാടായി ഉപജില്ലാതല സംസ്‌കൃതം സ്കോളർഷിപ് പരീക്ഷ 2018 ജനുവരി 30 ന് പിലാത്തറ യു പി സ്കൂളിൽ വെച്ച് നടക്കുന്നതാണ്.പരീക്ഷാർത്ഥികൾ രാവിലെ 10 മണിക്ക് തന്നെ പരീക്ഷ സെന്ററിൽ എത്തിച്ചേരേണ്ടതാണ് എന്ന് അറിയിക്കുന്നു.

Friday, 19 January 2018

"NuMATS" പരീക്ഷ മാറ്റി

ജനുവരി 20 ന്  ശനിയാഴ്ച തലശ്ശേരി ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ചു നടത്താൻ തീരുമാനിച്ചിരുന്ന "NuMATS" പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

LSS പരീക്ഷയുമായി ബന്ധപെട്ടു നാളെ 20/ 01/ 2018 ശനിയാഴ്ച്ച 10 മണിക്ക് ബി ആർ സി യിൽ വെച്ച് ഏകദിനപരിശീലനം നടക്കുന്നതാണ് .എല്ലാ LP ,UP , ഹൈ സ്കൂളിൽ നിന്നും നാലാം തരത്തിൽ പഠിപ്പിക്കുന്ന ഒരു അധ്യാപകനെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.പങ്കെടുക്കുന്ന അധ്യാപകർ അവരുടെ ബാങ്ക് അക്കൗണ്ട് നമ്പർ,IFSC കോഡ് എന്നിവ കൊണ്ടുവരേണ്ടതാണ് .

Thursday, 18 January 2018

അറിയിപ്പ്

പട്ടികവർഗ്ഗ വിഭാഗം 2018 -19 അധ്യയന വർഷം പ്രീമെട്രിക് വിദ്യാഭ്യാസ അനുകൂല്യങ്ങൾ വിദ്യാർത്ഥികളുടെ  അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുന്നത് സംബന്ധിച്ച് .

പട്ടിക വർഗ്ഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാനാധ്യാപകർ കുട്ടികൾക്ക് വിവരം നൽകി താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ 20/ 02/ 2018 മുൻപായി ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.
PROFORMA
               

Wednesday, 17 January 2018

അറിയിപ്പ്

മാടായി ഉപജില്ലാ സംസ്‌കൃതം അക്കാദമിക് കൗൺസിലിന്റെ മീറ്റിംഗ് 18/ 01/ 2018 നു ഉച്ചയ്ക്ക് 2.30 നു എ ഇ ഓ ഓഫീസിൽ ചേരുന്നു.മുഴുവൻ സംസ്‌കൃതാധ്യാപകരെയും  പങ്കെടുപ്പിക്കണമെന്നു അറിയിക്കുന്നു.സംസ്‌കൃതം സ്കോളർഷിപ് പരീക്ഷയിൽ പങ്കെടുക്കുന്ന L P ,U P വിഭാഗം കുട്ടികളുടെ പേര് വിവരം മീറ്റിംഗിൽ ഹാജരാക്കേണ്ടതാണ് .

Tuesday, 16 January 2018

ARABIC TEACHERS ACADEMIC COMPLEX

ARABIC TEACHERS ACADEMIC COMPLEX

 

സെലസ്റ്റിയ 2017 : സമാപനം - സംഘാടകസമിതി രൂപീകരണ യോഗം

ശാസ്ത്ര പ്രദർശനം


ഗവ ആയുർവേദ കോളേജ് പരിയാരം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ശാസ്ത്ര പ്രദർശനത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് .

കല്ല്യാശ്ശേരി മണ്ഡലം വിദ്യാഭ്യാസസമിതി യോഗം : തീരുമാനങ്ങൾ

ENGLISH DIPLOMA COURSE

ENGLISH DIPLOMA COURSE

താല്പര്യമുള്ള അധ്യാപകരുടെ പേരുവിവരങ്ങൾ 18/ 01/ 2018 ന് 5 മണിക്ക് മുൻപായി ഈ ഓഫീസിൽ നൽകേണ്ടതാണ് എന്ന് അറിയിക്കുന്നു.

Monday, 15 January 2018

NUMATS 2018 ജില്ലാതല പരീക്ഷയ്ക്ക് അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റ്

NuMATS 2018 ഉപജില്ലയിൽ നിന്നും തെരെഞ്ഞെടുത്ത വിദ്യാർത്ഥികളുടെ ലിസ്റ്റ് ഇതോടൊപ്പം അറ്റാച്ച് ചെയ്യുന്നു.പ്രധാനാധ്യാപകർ തെരെഞ്ഞെടുത്ത കുട്ടികളെ ജില്ലാതല പരീക്ഷയിൽ പങ്കെടുപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കേണ്ടതാണ്.
LIST OF SELECTED STUDENTS

NuMATS 2018 സംസ്ഥാനതല അഭിരുചി പരീക്ഷ

NuMATS 2018 സംസ്ഥാനതല അഭിരുചി പരീക്ഷ ജനുവരി 20 ന് 
CLICK HERE 
 

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

Property Statement

പ്രോപ്പർട്ടി സ്റ്റേറ്റ്മെന്റ് സമർപ്പിക്കാൻ ബാക്കിയുള്ള പ്രധാനാദ്ധ്യാപകർ രണ്ട് ദിവസത്തിനുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

പാഠപുസ്തകങ്ങളുടെ വിതരണം

2018-19 അദ്ധ്യയന വർഷത്തേക്കുള്ള ഇന്റന്റ് പ്രകാരമുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇന്ന് (ജനുവരി 15) ആരംഭിക്കും. പുസ്തകങ്ങൾ ഏറ്റുവാങ്ങുന്നതിനുള്ള ക്രമീകരണം സൊസൈറ്റി സെക്രട്ടറിമാരും ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകരും വരുത്തേണ്ടതാണ്. സൊസൈറ്റികളിൽ ലഭിക്കുന്ന പാഠപുസ്തകങ്ങളുടെ എണ്ണം ടെക്സ്റ്റ്ബുക്ക് മോണിറ്ററിങ് സിസ്റ്റം സോഫ്റ്റ്‌വെയർ വഴി കൃത്യസമയത്ത് രേഖപ്പെടുത്തേണ്ടതാണ്. 
2017-18 വർഷത്തെ മൂന്നാം വാല്യം പാഠപുസ്തകങ്ങളുടെ കണക്ക് രേഖപ്പെടുത്താത്ത സൊസൈറ്റികൾ അടിയന്തിരമായി അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

PSC Verification

 

PSC Verification

 

LSS TRAINING

എൽ എസ് എസ് പരീക്ഷ അധ്യാപക പരിശീലനം  18/ 01/ 2018 ന് .

Wednesday, 10 January 2018

അറിയിപ്പ്

മാടായി സബ്ജില്ലാ സയൻസ് ഫോറം മീറ്റിംഗ് 11/ 01/ 2018 ന് 3 മണിക്ക് എ ഇ ഓ ഓഫീസിൽ ചേരുന്നു.എല്ലാ സയൻസ് ക്ലബ് കൺവീനർമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.
                                                 എ ഇ ഓ മാടായി

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

രക്ഷാകർതൃ പരിശീലനം

Tuesday, 9 January 2018

കണ്ണൂർ റവന്യു ജില്ലാ തല അക്കാദമിക് മീറ്റിംഗ്

2018 ജനുവരി 11 വ്യാഴാഴ്ച്ച രാവിലെ 9.30 മുതൽ  കണ്ണൂർ റവന്യു ജില്ലാ തല അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് കണ്ണൂർ ശിക്ഷക് സദനിൽ വെച്ച് നടക്കുന്നു.

DETAILS OF SCHOOL BUS,DRIVERS ,CLEANERS

ഗവ / എയ്ഡഡ് / അൺഎയ്ഡഡ് / വിദ്യാലയങ്ങളിൽ കുട്ടികളെ കൊണ്ടുവരാൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണവും അതിൽ ജോലി ചെയുന്ന ജീവനക്കാരുടെ എണ്ണവും താഴെ അറ്റാച്ച് ചെയ്‌ത പ്രൊഫോർമയിൽ ENTER ചെയ്യാത്ത സ്കൂളുകൾ ഇന്ന് വൈകിട്ടു 5 മണിക്ക് മുൻപായി തന്നെ enter ചെയ്യേണ്ടതാണ് .വാഹനം ഇല്ലെങ്കിൽ NIL  രേഖപ്പെടുത്തേണ്ടതാണ് എന്ന് അറിയിക്കുന്നു.
 PROFORMA

ഹരിത കേരളം മിഷൻ - മഴവെള്ള സംഭരണികളുടെ എണ്ണം ശേഖരിക്കുന്നത് സംബന്ധിച്ച്

ഹരിത കേരളം മിഷൻ - വിദ്യാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള  മഴവെള്ള സംഭരണം , റീച്ചാർജിങ്‌ സംവിധാനം എന്നിവയുടെ വിവരം താഴെ ചേർത്തിട്ടുള്ള പ്രൊഫോർമയിൽ ഇനിയും enter ചെയ്യാത്ത സ്കൂളുകൾ 09/01/18 ന് 5 മണിക്ക് മുൻപായി എന്റർ ചെയ്യേണ്ടതാണ് എന്ന് അറിയിക്കുന്നു .
 PROFORMA

NuMATS കണ്ണൂർ ജില്ലാതല മാതൃകാ പരീക്ഷ

NuMATS കണ്ണൂർ ജില്ലാതല മാതൃകാ പരീക്ഷ 2018 ജനുവരി 14 ന്

അധ്യാപക സാഹിത്യ ശില്പശാല

വിദ്യാരംഗം കലാസാഹിത്യവേദി - സർഗസാഹിതി 2018 അധ്യാപക സാഹിത്യ ശില്പശാല 
CIRCULAR

2018 -19 പ്രൈമറി സ്കൂൾ പ്രധാനാധ്യാപക തസ്തികയിലയിലേക്ക് സ്ഥാനക്കയറ്റം

2018 -19 പ്രൈമറി സ്കൂൾ പ്രധാനാധ്യാപക തസ്തികയിലയിലേക്ക് സ്ഥാനക്കയറ്റത്തിനു അർഹതയുള്ള അദ്ധ്യാപകരുടെ വിവരങ്ങൾ പ്രൊഫോര്മ,സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പ്  (2 പകർപ്പ് )16 / 01/ 2018 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
                                        

                                  CIRCULAR

Saturday, 6 January 2018

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

കല്ല്യാശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിലെ അക്കാദമിക് മാസ്റ്റർപ്ലാൻ ഏറ്റുവാങ്ങുന്ന ചടങ്ങ് 2018 ജൂൺ 8 നു ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബോയ്സ് ഹൈസ്കൂളിൽ വെച്ചു നടക്കുന്നതാണ് .പ്രസ്തുത ചടങ്ങിൽ എല്ലാ പ്രധാനാധ്യാപകരും  അവരവരുടെ വിദ്യാലയത്തിന്റെ മാസ്റ്റർ പ്ലാനിന്റെ DTP കോപ്പി MLA യുടെ കയ്യിൽ ഏൽപ്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു .
                       
                                 എ ഇ ഓ മാടായി  

Thursday, 4 January 2018

അൻപത്തി എട്ടാമത് കേരള സ്കൂൾ കലോത്സവം മത്സാരാർത്ഥികളുടെ യാത്ര ചെലവ് പി ഡി അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കുന്നത് സംബന്ധിച്ച് .

അൻപത്തി എട്ടാമത് കേരള  സ്കൂൾ കലോത്സവം  മത്സാരാർത്ഥികളുടെ യാത്ര ചെലവ് പി ഡി അക്കൗണ്ടിൽ നിന്ന് തുക പിൻവലിക്കുന്നത് സംബന്ധിച്ച് ഉത്തരവ് .
CLICK HERE 

 

Wednesday, 3 January 2018

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

കല്ല്യാശ്ശേരി മണ്ഡലത്തിലെ സ്‌കൂളുകൾ തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർപ്ലാൻ ജനുവരി 8 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽവെച്ച് ശ്രീ.ടി.വി.രാജേഷ് MLAയ്ക്ക് സമർപ്പിക്കും. 
മുഴുവൻ പ്രധാനാദ്ധ്യാപകരും സ്‌കൂളുകൾ തയ്യാറാക്കിയ അക്കാദമിക് മാസ്റ്റർപ്ലാൻ ഡി.ടി.പി ചെയ്ത് ഒരു കോപ്പി സഹിതം കൃത്യസമയത്ത് പങ്കെടുക്കണം.

Monday, 1 January 2018

LSS, USS Examination - Online Registration

ഈ വർഷത്തെ LSS, USS പരീക്ഷയ്ക്കുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു. സ്കൂളുകൾ ജനുവരി 6 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി രജിസ്ട്രേഷൻ പൂർത്തീകരിക്കണം. രജിസ്ട്രേഷൻ പൂർത്തിയാക്കി പ്രിന്റ്‌ ഔട്ട് (Final list of All Candidates) ജനുവരി 8 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
സ്കൂളുകൾ Sign In ചെയ്യുന്നതിന് അവരുടെ സ്കൂൾ കോഡിന് മുമ്പിൽ S (In Capital Letter) ചേർക്കണം. സ്കൂളുകൾക്ക് User Name, Password എന്നിവ ഒന്നുതന്നെയാണ്.
LSS USS 2018 വിജ്ഞാപനം ......CLICK HERE