മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഓൺലൈൻ എൻട്രി നടത്താനുള്ള അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു. . ..........

Sunday, 10 December 2017

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ഡിസംബർ 12 ന്

മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ഡിസംബർ 12 ന് ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ 4 മണിവരെ മാടായി ബി.ആർ.സി ഹാളിൽ വെച്ച് നടക്കും. LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബിക് അദ്ധ്യാപകരും പങ്കെടുക്കണം.

Friday, 8 December 2017

ഡിസംബർ 10 - മനുഷ്യാവകാശ ദിനം: പ്രതിജ്ഞ

ഡിസംബർ 10 - മനുഷ്യാവകാശ ദിനം : ഈ വർഷം ഡിസംബർ 10 അവധിദിനമായതിനാൽ ഡിസംബർ 11 തിങ്കളാഴ്ച മനുഷ്യാവകാശ ദിനാചരണം നടത്തേണ്ടതാണ്. സ്‌കൂളുകളിൽ പ്രത്യേക അസംബ്ലി ചേർന്ന് ഇതോടൊപ്പം ചേർത്ത പ്രതിജ്ഞ ചൊല്ലേണ്ടതാണ്.

പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 11 ന്

മാടായി ഉപജില്ലയിലെ പ്രൈമറി, ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ഡിസംബർ 11 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി ആർ സി ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കേണ്ടതാണ്.
അജണ്ട: വാർഷിക പദ്ധതി രൂപീകരണം

Wednesday, 6 December 2017

Text Book Distribution (Vol.3)

പാഠപുസ്തകം (വാല്യം 3) സ്‌കൂളുകൾക്ക് ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങൾ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. പ്രധാനാദ്ധ്യാപകർ ആവശ്യമുള്ള പാഠപുസ്തകങ്ങൾ ഓഫീസിൽനിന്നും എത്രയുംപെട്ടന്ന് കൈപ്പറ്റേണ്ടതാണ്.

Details of CWSN Students

2017 -18 അധ്യയന വർഷം സർക്കാർ / എയ്ഡഡ് / അൺഎയ്ഡഡ് (അംഗീകൃതം )വിദ്യാലയങ്ങളിൽ പഠിക്കുന്ന ഐ ഇ ഡി കുട്ടികളുടെ എണ്ണവും അവർക്കു ലഭ്യമായിട്ടുള്ള അടിസ്ഥാന സൗകര്യവും സംബന്ധിച്ച വിവരങ്ങൾ ഇനിയും നൽകാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ പൂരിപ്പിച്ചു ഇന്ന്(06/12/ 2017 )
 5 മണിക്ക് മുൻപ് തന്നെ ഈ ഓഫീസിൽ സമർപ്പിക്കണമെന്നു അറിയിക്കുന്നു .

ശ്രദ്ധ പദ്ധതി 2017 -18

ശ്രദ്ധ പദ്ധതി 2017 -18 വിദ്യാലയങ്ങളിൽ നടപ്പിലാക്കിയോ എന്ന വിവരം താഴെ ചേർത്തിട്ടുള്ള പ്രൊഫോർമയിൽ എന്റർ ചെയ്യാത്ത വിദ്യാലയങ്ങൾ ഇന്ന് 1 .00 മണിക്ക് മുൻപായി രേഖപ്പെടുത്തണം എന്ന് അറിയിക്കുന്നു .....
PROFORMA

NuMATS 2017

NuMATS 2017 ജില്ലാതല പരീക്ഷയ്ക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ് . 
 LIST 

Tuesday, 5 December 2017

സർക്കാർ സ്കൂളുകളുടെ ബിൽഡിംഗ് ,സർക്കാർ ഓഫീസുകൾ എന്നിവയുടെ ആസ്തി രജിസ്റ്റർ തയ്യാറാക്കി സമർപ്പിക്കുന്നതു സംബന്ധിച്ചു

സർക്കാർ സ്കൂളുകൾ താഴെ കൊടുത്തിരിക്കുന്ന മാതൃകയിൽ ആസ്തി രജിസ്റ്റർ തയ്യാറാക്കി ഒക്ടോബർ 12 നകം ഈ ഓഫീസിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള വിദ്യാലയങ്ങൾ ഇന്ന്  (05 / 12/ 2017 ) തന്നെ ഈ ഓഫീസിൽ സമർപ്പിക്കണം എന്ന് അറിയിക്കുന്നു.വാടക കെട്ടിടമാണെങ്കിൽ ആ വിവരവും അറിയിക്കേണ്ടതാണ് .ആസ്തി രജിസ്റ്റർ സമർപ്പിക്കാത്ത  സ്കൂളുകൾ .
1 .ജി എം യു പി മാടായി 
2 .ജി ഡബ്ല്യൂ യു പി വെങ്ങര 

Monday, 4 December 2017

Text Book Indenting - Date extending

Text Book Indenting - Date extending ... Details ... Click here

DEPARTMENTAL TEST - JANUARY 2018 -NOTIFICATION

DEPARTMENTAL TEST -  JANUARY 2018  -NOTIFICATION

ഗവ.സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

2017 ഡിസംബർ 1 മുതൽ 2018 ഡിസംബർ 31 വരെ വിവിധ തസ്തികകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ വിവരം ഇതോടൊപ്പം ചേർത്ത പ്രഫോർമയിൽ നാളെ വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

സാമൂഹ്യ ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ 2017

ഹൈ സ്കൂൾ വിഭാഗം സാമൂഹ്യ ശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷ 06/12/2017 നു ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ബി ആർ സി ഹാളിൽ വെച്ച് നടക്കുന്നതാണ് .ഹൈ സ്കൂളിൽ നിന്ന് ഒരു കുട്ടിയെ പങ്കെടുപ്പിക്കണം എന്ന് അറിയിക്കുന്നു.

ന്യുമാത്‌സ്‌ 2017

ഈ വർഷത്തെ സബ്ജില്ലാതല ന്യുമാത്‌സ്‌ പരീക്ഷ ഡിസംബർ 5 നു രാവിലെ 10 മണിയ്ക്ക് ജി ബി എച് എസ് മാടായി- VHSE ഹാളിൽ വെച്ച് നടക്കുന്നതാണ് .വിദ്യാർത്ഥികൾ 9 .30 നു മുൻപേ നിശ്ചയിക്കപെട്ട കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ് .