Friday 18 August 2017

അറിയിപ്പ്

 ഓഗസ്റ്റ് 22 നു നടത്തുന്ന സൗരകേരളം എല്ലാ എൽ പി ,യു പി സ്കൂളിലും നിർബന്ധമായും നടത്തേണ്ടതാണ് . നടത്തിയ പരിപാടിയുടെ ഒരു റിപ്പോർട്ട് എച് എം തയ്യാറാക്കി അടുത്ത എച് എം കോൺഫറൻസിൽ അവതരിപ്പിക്കേണ്ടതാണ് .എൽ പി വിദ്യാർത്ഥികൾക്ക് അവരുടെ നിലവാരം അനുസരിച്ചു മാറ്റം വരുത്താവുന്നതാണ് .ഏറ്റവും ലളിതമായി ഭൂമിയുടെ ഭ്രമണം ,സൂര്യന്റെ മിഥ്യാ സഞ്ചാരം ,സൂര്യപ്രകാശത്തിന്റെ വീഴ്ച ,ചന്ദ്രന്റെ സഞ്ചാരം ,ആകാശം എന്ന ഗോളം ,ആകാശത്തിനു നീലനിറം എങ്ങനെ ,എന്താണ് ഉദയാസ്തമയം ,ചൂട് തണുപ്പ് ഇവയ്ക്കു കാരണം,സൂര്യനിൽ നിന്ന് ചൂടും വെളിച്ചവും കിട്ടുന്നതെങ്ങിനെ ,തുടങ്ങി നിരവധി ശാസ്ത്ര വിജ്ഞാനം ഈ പരിപാടിയിലൂടെ കുട്ടികളിലെത്തി എന്ന് ഉറപ്പുവരുത്തണം .പരീക്ഷണത്തെക്കുറിച്ചു ഇനിയും പരിശീലനം ലഭിക്കാത്ത അധ്യാപകർക്ക് 19/8/17 നു ശനിയാഴ്‌ച രാവിലെ 10 മണിക്ക് A E O ഓഫീസിൽ വെച്ച് പരിശീലനം നൽകുന്നു .

No comments:

Post a Comment