Thursday 24 August 2017

വ്യാഴ നിരീക്ഷണം കല്യാശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ജ്യോതിശ്ശാസ്ത്ര പഠന പരിപാടി സെലെസ്റ്റിയ 2017

വ്യാഴ നിരീക്ഷണം കല്യാശ്ശേരി മണ്ഡലത്തിലെ സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ജ്യോതിശ്ശാസ്ത്ര പഠന പരിപാടി സെലെസ്റ്റിയ 2017 ന്റെ ഭാഗമായി നാളെ  ഓഗസ്റ്റ് 25 നു വെള്ളിയാഴ്ച വിദ്യാർത്ഥികൾ സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴഗ്രഹത്തെ  നിരീക്ഷിക്കും .വെള്ളിയാഴ്ച സൂര്യാസ്തമയത്തിനു ശേഷം പടിഞ്ഞാറ് ഭാഗത്തു കാണപ്പെടുന്ന ചന്ദ്രന്റെ തൊട്ടരികിലായിരിക്കും വ്യാഴം ഉണ്ടാവുക .ചന്ദ്രന്റെ സാമീപ്യം മൂലം വ്യാഴത്തെ എളുപ്പത്തിൽ  നിരീക്ഷിക്കുവാൻ കഴിയും എന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത സൂര്യാസ്തമയ സമയത്തു പടിഞ്ഞാറൻ ചക്രവാളത്തിൽ നിന്നും 45 ഡിഗ്രി ഉയരത്തിലായിരിക്കും വ്യാഴം രാത്രി 9 .30 നു ചന്ദ്രനും വ്യാഴവും ഒന്നിച്ചസ്തമിക്കും അതുവരെ ഇവയെ നിരീക്ഷിക്കുവാൻ കഴിയും. .ടെലെസ്കോപ്പിലൂടെ നോക്കിയാൽ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ ഗാനിമേഡ് ,അയോ ,കാലിസ്‌റ്റോ ,യൂറോപ്പ എന്നിവയെയും കാണുവാൻ കഴിയും .വ്യാഴത്തിന്റെ തൊട്ടു മുകളിൽ വൃശ്ചിക ഗണത്തിൽ ശനിഗ്രഹത്തെയും കാണുവാൻ കഴിയും.
അധ്യാപകർ വിവരം കുട്ടികളെ അറിയിക്കേണ്ടതാണ് .

No comments:

Post a Comment