Friday 4 August 2017

സെലെസ്റ്റിയ 2017

  ഓഗസ്റ്റിലെ പരിപാടികൾ 
  1. ഓഗസ്റ്റ് 07 :- ചന്ദ്രഗ്രഹണം (ഭാഗികം ) രാത്രി 10 മണി മുതൽ കിഴക്കു ഭാഗത്തു കാണുന്ന ചന്ദ്രനെ നിരീക്ഷിക്കുക .ഗ്രഹണത്തിന്റെ സൗന്ദര്യവും ശാസ്ത്രവും അറിയുക.
  2. ഓഗസ്റ്റ് 17 :- കൊല്ലവർഷാരംഭം.1193 ചിങ്ങം പിറക്കുന്നു.കേരളം ലോകത്തിനു നൽകിയ ഏറ്റവും ശാസ്ത്രീയമായ ഒരു കാലഗണനാ സബ്രദായമാണ് കൊല്ലവർഷം.കൊല്ലവർഷത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിൽ എത്തിക്കുവാൻ ഈ ദിവസം ഉപയോഗിക്കുക .
  1. ഓഗസ്റ്റ് 22  :- സൂര്യൻ കണ്ണൂർ ജില്ലയ്ക്കു നേർ മുകളിലൂടെ കടന്നു പോകുന്ന ദിവസം . നിഴൽ നിരീക്ഷിച്ചു സൂര്യന്റെ സ്ഥാനം കണക്കാക്കുന്നു .പ്രാദേശിക ഉച്ച സമയം കണ്ടെത്തുന്നു .പ്രാദേശിക ഉച്ച സമയവും I S T യുമായുള്ള വ്യത്യാസം കണക്കാക്കുന്നു .ഈ സമയ വ്യത്യാസത്തെ  നാല് കൊണ്ട് ഹരിക്കുക .4 മിനിറ്റിൽ 1 ഡിഗ്രി യാണ് ഭൂമിയുടെ ഭ്രമണ വേഗത .കിട്ടിയ ഫലത്തെ 82 .30 ഡിഗ്രി യിൽ നിന്നും കുറച്ചാൽ കിട്ടുന്നത് ആണ്  പ്രാദേശിക രേഖാ മ്ശം  .അതുപോലെ സൂര്യപ്രകാശത്തിന്റ ചരിവ് അളന്നാൽ പ്രാദേശിക രേഖാമ്ശവും ആയി . കൂടാതെ ആകാശ ഗോളത്തെ കുറിച്ച് നിരവധി കാര്യങ്ങൾ കുട്ടികൾ ഈ പരീക്ഷണത്തിലൂടെ കണ്ടെത്തുന്നു . 
സ്കൂളിൽ ചെയ്യേണ്ടത് :- ഗ്രൗണ്ടിന്റെ മധ്യത്തിൽ ഒരു കുറ്റി ലംബമായി ഉറപ്പാക്കുക .അതിനു തിരശ്ചീനമായി  മറ്റൊരു വടിയും ഉറപ്പിക്കുക.തിരശ്ചീനമായി കൊടുത്ത വടി വടക്കു നോക്കി യന്ത്രം (ANDROID മൊബൈലിൽ ഉണ്ട്)ഉപയോഗിച്ച് കൃത്യം തെക്കുവടക്കാണെന്നു കണക്കാക്കുക.മുഴുവൻ കുട്ടികളെയും നിഴൽ യന്ത്രത്തിന് ചുറ്റും വൃത്ത ആകൃതിയിൽ അണിനിരത്തുക .തിരശ്ചീനമായി കെട്ടിയ വടിയുടെ ലംഭസ്ഥാനം രേഖപ്പെടുത്തുക . വടിയുടെ രണ്ടു അറ്റത്തിന്റെയും ലംഭസ്ഥാനം കണക്കാക്കി അവ കൂട്ടി വരച്ചു ഒരു രേഖ ഉണ്ടാക്കിയാൽ NORTH - SOUTH രേഖ ആയി .ഉച്ചക്ക് കൃത്യം 12 മണിക്ക് വടിയുടെ നിഴൽ പരിശോധിക്കുക  . അതു മാർക്ക് ചെയ്യുക.പിന്നീട് വടിയുടെ നിഴൽ NORTH-SOUTH രേഖയിൽ തൊടുന്നത് വരെയുള്ള സമയം കണക്കാക്കുക .ഒടുവിൽ വടിയുടെ നിഴൽ NORTH -SOUTH രേഖയിൽ കൃത്യം വീഴുന്ന സമയം കണക്കാക്കുക .അതായിരിക്കും പ്രാദേശിക ഉച്ച 
 ഉദാഹരണം :-പ്രാദേശിക ഉച്ച സമയം 12 .30.IST യുമായുള്ള വ്യത്യാസം 30 മിനിട്ട് .30 മിനിറ്റ് .ഭൂമി ഭ്രമണം ചെയ്ത ദൂരം 30 / 4 = 7 .5=7 ഡിഗ്രി -30 മിനിട്ട് .
മാനക രേഖാമ്ശം 82 ഡിഗ്രി 30 മിനിട്ട് . 82 .30 -7 .30 =75.00 
പരീക്ഷണം നടത്തിയ സ്കൂളിന്റെ പ്രാദേശിക രേഖാമ്ഷം.75 ഡിഗ്രി കിഴക്ക്‌ .
ഓഗസ്റ്റ്  25 - 7 മണി (വൈകുന്നേരം ) സൂര്യാസ്തമയത്തിനു ശേഷം ആകാശത്തിന്റെ പടിഞ്ഞാറേ ഭാഗത്തു കാണുന്ന ചന്ദ്രകലയുടെ തൊട്ടരികിലായി വ്യാഴത്തെ കാണാം .

No comments:

Post a Comment