Friday 13 January 2017

കുട്ടികൾ നിർമ്മിച്ച ഉല്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും

കണ്ണൂരിൽവെച്ച് നടക്കുന്ന സംസ്ഥാനസ്‌കൂൾ കലോത്സവത്തോടനുബന്ധിച്ച് ജില്ലയിലേക്ക് അനുവദിച്ച വിപണന സ്റ്റാളുകളിലേക്ക് കുട്ടികൾ നിർമ്മിച്ച വിവിധ തരം ഉല്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിക്കുന്നു. മാടായി ഉപജില്ലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാലയങ്ങൾ ഇന്നു തന്നെ സബ്ജില്ല പ്രവൃത്തി പരിചയ കൺവീനറുമായി ബന്ധപ്പെടേണ്ടതാണ്. പങ്കെടുക്കുന്നവർക്കുള്ള TA/ DA എന്നിവ ലഭ്യമാക്കുന്നതാണ്. വിപണനം ചെയ്ത വസ്തുക്കളുടെ തുക സ്കൂളിന് കൈപ്പറ്റാവുന്നതാണ്. 
ജനുവരി 17 ന് രാവിലെ 11 മണിക്ക് ബഹു. മന്ത്രി ശ്രീ.കടന്നപ്പള്ളി രാമചന്ദ്രൻ സ്റ്റാളിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നു. 17 മുതൽ 21 വരെയാണ് സ്റ്റാളുകൾ പ്രവർത്തിക്കുക. സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക മുറി അനുവദിക്കുന്നതാണ്. 
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 
9947 231857.
സീതാദേവി.കെ (പ്രവൃത്തി പരിചയ കൺവീനർ)

No comments:

Post a Comment