മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഓൺലൈൻ എൻട്രി നടത്താനുള്ള അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു. . ..........

Saturday, 21 October 2017

വിദ്യാരംഗം കലാസാഹിത്യവേദി- ജില്ലാതല സർഗ്ഗോത്സവം- വിജയികൾ

വിദ്യാരംഗം കലാസാഹിത്യവേദി
ജില്ലാതല സർഗ്ഗോത്സവം
വിജയികൾ - മാടായി ഉപജില്ല
തലശ്ശേരി പാലയാട് ഡയറ്റിൽ നടന്ന വിദ്യാരംഗം ജില്ലാതല സർഗ്ഗോത്സവത്തിൽ വിജയികളായവർ (മാടായി ഉപജില്ല)

നാടൻപാട്ട് (യു.പി വിഭാഗം): ഒന്നാം സ്ഥാനം 
ദേവാനന്ദ് - ജി.സി.യു.പി സ്‌കൂൾ കുഞ്ഞിമംഗലം

അഭിനയം (യു.പി വിഭാഗം): ഒന്നാംസ്ഥാനം 
നിരഞ്ജന ശ്രീനിവാസ് -ജി.യു.പി സ്‌കൂൾ പുറച്ചേരി

കവിതാരചന (യു.പി വിഭാഗം): രണ്ടാംസ്ഥാനം 
അഭിനന്ദ്.കെ -ജി.ഡബ്ള്യു.യു.പി സ്‌കൂൾ വെങ്ങര

മൂന്നുപേരും സംസ്ഥാനതല സർഗ്ഗോത്സവത്തിൽ പങ്കെടുക്കാൻ അർഹത നേടി.
..... അഭിനന്ദനങ്ങൾ .........

C.V.Raman Essay Competition (HS Only) - ഉപജില്ലാതലം ഒക്ടോബർ 24 ന്

C.V.Raman Essay Competition (HS Only) മാടായി ഉപജില്ലാതലം ഒക്ടോബർ 24 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ്‌ കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും.
വിഷയം:
1.Science and Scientific Attitude for human welfare
(ശാസ്ത്രവും ശാസ്ത്രബോധവും മനുഷ്യനന്മയ്ക്ക്)
2.Importance of Biodiversity in human life
മനുഷ്യജീവിതത്തിൽ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യം)
3.Mass participation in waste management - possibilities and limitations 
(ജനപങ്കാളിത്ത മാലിന്യ നിർമ്മാർജ്ജനം - സാധ്യതകളും പരിമിതികളും

സെലസ്റ്റിയ 2017 -ബഹിരാകാശ വാരാഘോഷം കല്ല്യാശ്ശേരി മണ്ഡലംതല മത്സരവിജയികൾ- ഉപന്യാസ രചന

കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി
സെലസ്റ്റിയ 2017 -ബഹിരാകാശ വാരാഘോഷം 
കല്ല്യാശ്ശേരി മണ്ഡലംതല മത്സരവിജയികൾ
ഉപന്യാസ രചന (HSS വിഭാഗം)
1.സൈറ തസ്‌നീം കെ - PJHS മാടായി 
ഉപന്യാസ രചന (HS വിഭാഗം)
1.സ്നേഹ.പി.പി - GHSS കുഞ്ഞിമംഗലം 
2.വിഷ്ണു പ്രസാദ് പി.വി - GHSS ചെറുതാഴം
3.ഫാത്തിമ ഷെറിൻ - MECA പഴയങ്ങാടി
ഉപന്യാസ രചന (UP വിഭാഗം)
1.ഷഹാന.കെ.കെ -PKVS മുസ്‌ലിം UPS ഇരിണാവ് 
2.സിദ്ധാർഥ്.ടി.ഇ - കണ്ണപുരം ഈസ്റ്റ് UPS
3.മഞ്ജിമപ്രേമൻ.പി.പി - ഒദയമാടം UPS

സെലസ്റ്റിയ 2017 -ബഹിരാകാശ വാരാഘോഷം കല്ല്യാശ്ശേരി മണ്ഡലംതല മത്സരവിജയികൾ - പെയിന്റിങ് മത്സരം

കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി
സെലസ്റ്റിയ 2017 -ബഹിരാകാശ വാരാഘോഷം 
കല്ല്യാശ്ശേരി മണ്ഡലംതല മത്സരവിജയികൾ
പെയിന്റിങ് മത്സരം (HSS വിഭാഗം)
1.ഫഹ്മിദ സിദ്ദിഖ് - PJHS മാടായി
പെയിന്റിങ് മത്സരം (HS വിഭാഗം)
1.നന്ദന.ടി.വി - GHSS കുഞ്ഞിമംഗലം
2.രഹ്ന ഖാലിദ് - MECA പഴയങ്ങാടി
3.മനു.കെ.വി - GHSS കൊട്ടില

സെലസ്റ്റിയ 2017 -ബഹിരാകാശ വാരാഘോഷം കല്ല്യാശ്ശേരി മണ്ഡലംതല മത്സരവിജയികൾ- Quiz

കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി
സെലസ്റ്റിയ 2017 -ബഹിരാകാശ വാരാഘോഷം 
കല്ല്യാശ്ശേരി മണ്ഡലംതല മത്സരവിജയികൾ
ക്വിസ്സ് മത്സരം (എൽ.പി.വിഭാഗം)
1.ഉണ്ണിമായ.പി.കെ - GLP സ്‌കൂൾ ചെറുവാച്ചേരി
2.നിരഞ്ജൻ.പി - എരിപുരം ചെങ്ങൽ LP സ്‌കൂൾ
  സാരംഗ്.എം.സി - ഇരിണാവ് തെക്കുമ്പാട് LPS
3.ശ്രവ്യ.കെ.വി -ഏഴോം ഹിന്ദു LP സ്‌കൂൾ
  മുഹമ്മദ് ഹിഷാം - വെങ്ങര മാപ്പിള UP സ്‌കൂൾ
  അമൽ മനോജ് - മാടായിക്കാവ് LP സ്‌കൂൾ
ക്വിസ്സ് മത്സരം (യു.പി.വിഭാഗം)
1.അംജിത്ത്.പി - ഒദയമാടം UPS
2.അനുവിന്ദ്.സി -ജി.യു.പി.എസ് പുറച്ചേരി
3.രാധു രാമചന്ദ്രൻ - കടന്നപ്പള്ളി UPS 
ക്വിസ്സ് മത്സരം (ഹൈസ്ക്കൂൾ വിഭാഗം)
1.നീരജ്.പി (GHSS കുഞ്ഞിമംഗലം)
2.ഗോവിന്ദ്.കെ -GHSS ചെറുതാഴം
3.ഫാത്തിമ ഫിദ - CHMKSGHSS മാട്ടൂൽ
ക്വിസ്സ് മത്സരം (ഹയർസെക്കന്ററി വിഭാഗം)
1.ഇന്ദ്രജ.കെ.എൻ -GGHS മാടായി
2.അദിൽരാജ്.പി.വി - GBHS മാടായി
3.സൈനുൽ ആബിദ്.കെ.പി -PJHS മാടായി

കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി - സെലസ്റ്റിയ 2017

കല്ല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി - സെലസ്റ്റിയ 2017 -ബഹിരാകാശ വാരാഘോഷം കല്ല്യാശ്ശേരി മണ്ഡലംതല മത്സരങ്ങൾ മാടായി ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടന്നു. വിദ്യാർത്ഥികൾക്ക് വിവിധ വിഭാഗങ്ങളിലായി ക്വിസ്സ് , ഉപന്യാസ രചന, പെയിന്റിങ് തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. ശ്രീ.ടി.വി.രാജേഷ്.എം.എൽ.എ മത്സരപരിപാടി കളിൽ പങ്കെടുത്ത വിദ്യാർത്ഥികളെ അനുമോദിക്കാൻ എത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.കെ.ഗംഗാധരൻ, സയൻസ് ക്ലബ്ബ് സെക്രട്ടറി പി.വി.പ്രസാദ്, അജയൻ.കെ, ബിജുമോഹൻ.പി, തേജു.സി.കെ, വിനോദ് കുമാർ.കെ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

 

സെലസ്റ്റിയ 2017 - ജ്യോതിശാസ്ത്ര ക്ലാസ്സും വാനനിരീക്ഷണവും


NuMATs 2017-18: Circular

2017-18 വർഷത്തെ ന്യുമാറ്റ്സ് പദ്ധതിയിലേക്കുള്ള കുട്ടികളുടെ തെരെഞ്ഞെടുപ്പ് സംബന്ധിച്ച് .... സർക്കുലർ

Thursday, 19 October 2017

Pay Revision arrears—Second installment—Directions to process the same in SPARK

Pay Revision arrears — Second installment— Directions to process the same in SPARK ... Circular

മാടായി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം - ഓൺലൈൻ രജിസ്‌ട്രേഷൻ

മാടായി ഉപജില്ലാ കേരള സ്‌കൂൾ കലോത്സവം - ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ എൻട്രി പൂർത്തീകരിക്കേണ്ട അവസാനതീയ്യതി ഒക്ടോബർ 27 ന് വൈകുന്നേരം 5 മണി. 
സ്‌കൂളുകൾ സമ്പൂർണ്ണ യൂസർ ഐഡിയും പാസ്‌വേർഡും ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. 
സ്‌കൂളുകൾ ഡാറ്റാ എൻട്രി ആരംഭിക്കുന്നതിന് മുമ്പായി കലോത്സവത്തിന്റെ പരിഷ്‌ക്കരിച്ച മാന്വൽ വായിക്കേണ്ടതാണ്.
http://state.schoolkalolsavam.in/kalolsavam2017/index.php/login

സംസ്ഥാന സ്കൂള്‍ TAEKWONDO ചാമ്പ്യന്‍ഷിപ്പ് 2017


Primary Teachers - Adjustment Transfer

Primary Teachers - Adjustment  Transfer .... Click Here

'ശ്രദ്ധ' പദ്ധതി - സർക്കുലർ

സ്‌കൂളുകളിൽ 'ശ്രദ്ധ' പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച് ..

GAIN PF - Circular & Proforma

GAIN PF Circular .... Click here
Proforma to HM Gain PF Updation ... Click here

വിദ്യാരംഗം- സർഗ്ഗോത്സവം 2017-18


മാടായി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി സംഘടിപ്പിച്ച സാഹിത്യ സെമിനാറിൽ കടന്നപ്പള്ളി GHടട ലെ അനഘ കെ മേഖലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 

UDISE Training

ഒക്ടോബർ 21 ന് രാവിലെ 10 മണിമുതൽ മാടായി ബി ആർ സി ഹാളിൽ നടക്കുന്ന UDISE പരിശീലനത്തിൽ ഹൈസ്‌കൂൾ/ ഹയർ സെക്കന്ററി സ്‌കൂളിൽ നിന്നും ഒരു അദ്ധ്യാപകനെ പങ്കെടുപ്പിക്കേണ്ടതാണ്.

Wednesday, 18 October 2017

സെലസ്റ്ററിയ 2017 - ബഹിരാകാശ വാരാഘോഷം -കല്യാശേരി മണ്ഡലംതല മത്സരങ്ങൾ ഒക്ടോബർ 21 ന്

ബഹിരാകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് സ്കൂൾതല മൽസരങ്ങളിൽ വിജയിച്ചവരുടെ ലിസ്റ്റ് ഒക്ടോബർ 19 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സയൻസ് ക്ലബ്ബ് സെക്രട്ടറിക്ക് നൽകേണ്ടതാണ്. കല്യാശേരി മണ്ഡലംതല മൽസരം ഇനി പറയും പ്രകാരം മാടായി GBHSS ൽ വെച്ച് ഒക്ടോബർ 21 ന് നടക്കും.

രാവിലെ 9.30 ന് - ക്വിസ്സ്. (LP, UP, HS, HSS) 
11.30 ന് -  ഉപന്യാസം (UP, HS, HSS) 
1.30 ന് - പെയിന്റിംഗ് (HS, HSS)

എല്ലാ മൽസരങ്ങളുടേയും വിഷയം 'ബഹിരാകാശ പര്യവേക്ഷണം ഇന്നുവരെ'.
ഒക്ടോബർ 19 ന് ശേഷം ലഭിക്കുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല. ഒരു സ്കൂളിൽ നിന്ന് ഒരു മത്സരത്തിൽ ഒരു കുട്ടിയെ മാത്രം പങ്കെടുപ്പിക്കുക.

HSA കോര്‍വിഷയങ്ങള്‍ - പ്രമോഷന്‍- സീനിയോരിറ്റിലിസ്റ്റ്

ഹൈസ്കൂള്‍ അസിസ്റ്റൻറ് കോര്‍വിഷയങ്ങള്‍ തസ്തികയിലേക്ക് പ്രമോഷന്‍ വഴി നിയമിക്കുന്നതിനുള്ള പ്രൈമറി അധ്യാപകരുടെ അന്തിമ  സീനിയോരിറ്റിലിസ്റ്റ് -2017-18..... 

U-DISE Training

2017-18 വർഷത്തെ U-DISE Data Collection നുമായി ബന്ധപ്പെട്ട്  പ്രഥമാധ്യാപകർക്കുള്ള ഏകദിനപരിശീലനം ഒക്ടോബർ 21 ന് രാവിലെ  10മണിക്ക് ബി.ആര്‍.സി.ഹാളില്‍ നടക്കും. മുഴുവന്‍ പ്രൈമറിസ്‌കൂൾ  പ്രഥമാധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം. ഹൈസ്കൂള്‍, ഹയര്‍സെക്കന്റി വിഭാഗത്തില്‍നിന്ന് ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ പങ്കെടുക്കേണ്ടതാണ്.

Monday, 16 October 2017

പാഠപുസ്തകം (രണ്ടാം വാല്യം) - Urgent

സ്‌കൂളുകൾക്ക് ലഭിക്കാൻ ബാക്കിയുള്ള പാഠപുസ്തകം (രണ്ടാം വാല്യം) ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട പ്രധാനാദ്ധ്യാപകർ നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി ഓഫീസിൽ നിന്നും പാഠപുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ്.

ജില്ലാ ഭാസ്കരാചാര്യ ഗണിതശാസ്ത്ര സെമിനാർ: ഷിബിന.എൻ ഒന്നാംസ്ഥാനംനേടി

കണ്ണൂർ റവന്യു ജില്ലാ ഭാസ്കരാചാര്യ ഗണിതശാസ്ത്ര സെമിനാർ 2017-18 - ഹൈസ്ക്കൂൾ വിഭാഗത്തിൽ മാടായി ഉപജില്ലയിലെ ഷിബിന.എൻ (ജി.ജി.എച്ച്.എസ്.മാടായി) ഒന്നാം സ്ഥാനം കരസ്ഥമാക്കി.
അഭിനന്ദനങ്ങൾ..........

Friday, 13 October 2017

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 : Live Results

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 : Live Results ..
മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 : Live Results

NFTW - Guidelines

Application for financial assistance from National Foundation of Teachers Welfare for professional education of children of school teachers 2015 -16 .... Guidelines & Application

ദ്വിദിന മാനേജ്‌മെന്റ് പരിശീലനം ഒക്ടോബർ 19,20 തീയതികളിൽ

സീമാറ്റ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എൽ.പി, യു.പി സ്‌കൂൾ പ്രധാനാദ്ധ്യാപകർക്കുള്ള ദ്വിദിന മാനേജ്‌മെന്റ് പരിശീലനം ഒക്ടോബർ 19,20 തീയതികളിൽ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്‌കൂളിൽ വെച്ച് നടക്കും. 
പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.സത്യപാലൻ പരിശീലനം ഉദ്ഘാടനം ചെയ്യും. മുഴുവൻ പ്രധാനാദ്ധ്യാപകരും ഒക്ടോബർ 19 ന് രാവിലെ 9.30 ന് തന്നെ എത്തിച്ചേരേണ്ടതാണ്. 
പരിശീലനത്തിന് വരുമ്പോൾ ലാപ്ടോപ്പ്, SDP യുടെ കോപ്പി എന്നിവ കൊണ്ടുവരണം.

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം 2017 -18 തിരുവനന്തപുരത്ത്

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം  2017 -18 തിരുവനന്തപുരത്ത്
CLICK HERE

ഉറുദു ടാലന്റ് മീറ്റ് 2017 ഒക്ടോബർ 14 ന്

ഉറുദു ടാലന്റ് മീറ്റ് 2017 ഒക്ടോബർ 14 ന് രാവിലെ 10 മണിമുതൽ 11.30 വരെ പിലാത്തറ യു പി സ്‌കൂളിൽ വെച്ച് നടക്കും. 
മത്സരഇനങ്ങൾ
1.ടാലന്റ് ടെസ്റ്റ്
2.പദനിർമ്മാണം
3.മാഗസിൻ

മാടായി ഉപജില്ല വിദ്യാരംഗം കലാസാഹിത്യവേദി - സാഹിത്യ സെമിനാർ

മാടായി ഉപജില്ല
വിദ്യാരംഗം കലാസാഹിത്യവേദി
സാഹിത്യ സെമിനാർ
ഒക്ടോബർ 17 ചൊവ്വ ഉച്ചയ്ക്ക് 2 മണിക്ക്
ബി.ആർ.സി ഹാളിൽ
വിഷയം: "ഭാഷയും പ്രാദേശികഭേദവും"

ഹൈസ്ക്കൂളിൽ നിന്നും ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാം. പ്രബന്ധാഅവതരണത്തിന് ഐ.സി.ടി സാധ്യതകൾ പ്രയോജനപ്പെടുത്തണം.
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥി ഒക്ടോബർ 21 ന് വയനാട് വെച്ച് നടക്കുന്ന മേഖലാതല സാഹിത്യ സെമിനാറിൽ പങ്കെടുക്കേണ്ടതാണ്.

Thursday, 12 October 2017

കണ്ണൂർ റവന്യു ജില്ലാ കായികമേള - Order of Events & Participants List

കണ്ണൂർ റവന്യു ജില്ലാ കായികമേള

Promotion from Primary Teacher to HSA - Final List Published

കണ്ണൂർ ജില്ലയിൽ 2017-18 വർഷത്തിൽ ഹൈസ്ക്കൂൾ ഭാഷാദ്ധ്യാപക തസ്തികയിലേക്ക് പ്രമോഷൻ നൽകാൻ യോഗ്യതയുള്ള പ്രൈമറി അദ്ധ്യാപകരുടെ അന്തിമ സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു ... Click Here

ഹരിതവിദ്യാലയം - റിയാലിറ്റി ഷോ -രണ്ടാംഭാഗം

ഹരിതവിദ്യാലയം - റിയാലിറ്റി ഷോ -രണ്ടാംഭാഗം ... Click Here

Wednesday, 11 October 2017

റവന്യു ജില്ലാ സ്ക്കൂൾ കായികമേള

മാടായി ഉപജില്ലാ കായികമേള 2017 - മത്സരഫലങ്ങൾ

മാടായി ഉപജില്ലാ കായികമേള 2017 - മത്സരഫലങ്ങൾ .... Click Here

ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ യോഗം ഒക്ടോബർ 17 ന്

മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ യോഗം ഒക്ടോബർ 17 ന് വൈകുന്നേരം 3 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. ഉപജില്ലയിലെ മുഴുവൻ സംസ്കൃതാദ്ധ്യാപകരും യോഗത്തിൽ കൃത്യസമയത്ത് പങ്കെടുക്കുക.

മാടായി ഉപജില്ലാ ശാസ്ത്രോത്സവം - സമയക്രമം

മാടായി ഉപജില്ലാ ശാസ്ത്രോത്സവം
സമയക്രമം
പ്രവൃത്തി പരിചയമേള
മുഴുവൻ മത്സരങ്ങളും ഒക്ടോബർ 12 ന് രാവിലെ 10 മണിമുതൽ
ഗണിതശാസ്ത്രമേള
മുഴുവൻ മത്സരങ്ങളും ഒക്ടോബർ 12 ന് രാവിലെ 10 മണിമുതൽ
ശാസ്ത്രമേള
ശാസ്ത്രനാടകം - ഒക്ടോബർ 12 ന് രാവിലെ 10 മണി
ബാക്കി എല്ലാ മത്സരങ്ങളും ഒക്ടോബർ 13 ന് രാവിലെ 10 മണിമുതൽ
സാമൂഹ്യശാസ്ത്രമേള
മുഴുവൻ മത്സരങ്ങളും ഒക്ടോബർ 13 ന് രാവിലെ 10 മണിമുതൽ

സർക്കാർ സ്കൂളുകളുടെ ബിൽഡിംഗ് ,സർക്കാർ ഓഫീസുകൾ എന്നിവയുടെ ആസ്തി രജിസ്റ്റർ തയ്യാറാക്കി സമർപ്പിക്കുന്നതു സംബന്ധിച്ചു

സർക്കാർ സ്കൂളുകൾ താഴെ കൊടുത്തിരിക്കുന്ന മാതൃകയിൽ ആസ്തി രജിസ്റ്റർ തയ്യാറാക്കി ഒക്ടോബർ 12 നകം ഈ ഓഫീസിൽ സമർപ്പിക്കേണ്ടതും ആയതിന്റെ ഒരു കോപ്പി സ്‌കൂളിൽ സൂക്ഷിക്കേണ്ടതുമാണെന്നും അറിയിക്കുന്നു.

റവന്യുജില്ലാ തെയ്ക്വാൻ ഡോ, ജൂഡോ മത്സരങ്ങൾ ഒക്ടോബർ 13 ന്

കണ്ണൂർ റവന്യുജില്ലാ തെയ്ക്വാൻ ഡോ , ജൂഡോ മത്സരങ്ങൾ ഒക്ടോബർ 13 ന് രാവിലെ 9 മണിമുതൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടക്കും. മത്സരാർത്ഥികൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുക.

Tuesday, 10 October 2017

കണ്ണൂർ റവന്യുജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 14,15,17 തീയതികളിൽ - Order of Events

കണ്ണൂർ റവന്യുജില്ലാ സ്‌കൂൾ കായികമേള ഒക്ടോബർ 14,15,17 തീയതികളിൽ നടക്കും. ഉപജില്ലാതല മത്സരത്തിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗത്തിൽ വ്യക്തിഗത ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചവർക്ക് റവന്യുജില്ലാ സ്‌കൂൾ കായികമേളയിൽ പങ്കെടുക്കാവുന്നതാണ്. കായികമേളയുടെ നടത്തിപ്പ് ക്രമങ്ങൾ ... Order of Events

മാടായി ഉപജില്ലാ കായികമേള - LP വിഭാഗത്തിൽ വിളയാങ്കോട് സെന്റ് മേരീസ് എൽ പി സ്‌കൂൾ ചാമ്പ്യന്മാരായി

മാടായി ഉപജില്ലാ കായികമേളയിൽ എൽ പി വിഭാഗത്തിൽ വിളയാങ്കോട് സെന്റ് മേരീസ് എൽ പി സ്‌കൂൾ ചാമ്പ്യന്മാരായി (46 പോയിന്റ് ). എം ഇ സി എ പഴയങ്ങാടി റണ്ണർ അപ്പ് ആയി (38 പോയിന്റ്).
SECTION CHAMPION SHIP
LP MINI BOYS : GHSS KOTTILA
LP MINI GIRLS : St.MARY'S LPS VILAYANCODE
LP KIDDIES BOYS : St.MARY'S LPS VILAYANCODE
LP KIDDIES GIRLS : MECA PAZHAYANGADI

വിദ്യാരംഗം ജില്ലാതല സർഗ്ഗോത്സവം:ഒക്ടോബര്‍ 20,21 തീയ്യതികളില്‍ - പങ്കെടുക്കേണ്ടവര്‍:

വിദ്യാരംഗം ജില്ലാതല സർഗ്ഗോത്സവം
ഒക്ടോബര്‍ 20 ,21 തീയ്യതികളില്‍
തലശ്ശേരി പാലയാട് ഡയറ്റില്‍
ഒക്ടോബര്‍: 20 രാവിലെ 9:30 -  രജിസ്ട്രേഷന്‍
തുടര്‍ന്ന് കഥ, കവിത, ചിത്രം :ശില്പശാല

ഉപജില്ലയിൽ നിന്നും പങ്കെടുക്കേണ്ടവര്‍:
കഥ (യു.പി വിഭാഗം)
1.വിധുപ്രിയ എ.വി (കടന്നപ്പള്ളി യു.പി.സ്കൂള്‍)
2.ശ്രീഷ എ.വി (ജി.എം.യു.പി എസ് ഏഴോം)

ഹൈസ്കൂള്‍ വിഭാഗം
1.ഫാത്തിമ യു.വി (ജി എച്ച് എസ് എസ് കടന്നപ്പള്ളി)
2.അഖില എന്‍ (ജി ജി വി എച്ച് എസ് എസ്  ചെറുകുന്ന്)

കവിത (യു പി വിഭാഗം)
1.അഭിനന്ദ് കെ (ജി ഡബ്ല്യൂ യു പി എസ് വെങ്ങര)
2.അനാമിക അശോക് (നെരുവമ്പ്രം യു പി എസ്)

ഹൈസ്കൂള്‍ വിഭാഗം
1.ആതിര.ഒ.കെ (ജി ജി എച്ച് എസ്  മാടായി)
2.ചൈത്ര വിനോദ് (ജി ഡബ്ല്യൂ  എച്ച് എസ് എസ്  ചെറുകുന്ന്)

ചിത്രം (യു പി വിഭാഗം)
1.ഫാത്തിമത്തുള്‍ ഫിദ (നെരുവമ്പ്രം യു പി എസ്)
2.കീര്‍ത്തന പി പി (ഇടക്കേപ്പുറം യു പി എസ്)

ഹൈസ്കൂള്‍ വിഭാഗം
1.അഭയ് ടി എസ് (ജി ബി എച്ച് എസ് എസ് ചെറുകുന്ന്)
2.നന്ദന കെ വി (ജി ജി വി എച്ച് എസ് എസ്  ചെറുകുന്ന്)


ഒക്ടോബര്‍ 21  ശനി
കാവ്യാലാപനം (യു പി വിഭാഗം)
1.അഭയ ഗോവിന്ദ് (കടന്നപ്പള്ളി യു പി എസ്)
2.അഭയലക്ഷ്മി വി വി (നെരുവമ്പ്രം യു പി എസ്)

ഹൈസ്കൂള്‍ വിഭാഗം
1.സ്വാതിപ്രഭ കെ (ജി എച്ച് എസ് എസ് ചെറുതാഴം)
2.അദ്വൈത് ബി എസ് (ജി എച്ച് എസ്  കൊട്ടില)
അഭിനയം (യു പി
വിഭാഗം)
1.നിരഞ്ജന ശ്രീനിവാസ് (പുറച്ചേരി ജി യു പി എസ്)
2.അശോക് ഒ വി (നെരുവമ്പ്രം യു പി എസ്)

ഹൈസ്കൂള്‍ വിഭാഗം
1.സൗരവ് സുനില്‍ (ജി എച്ച് എസ് എസ് കടന്നപ്പള്ളി)
2.അനുഗ്രഹ് സുരേഷ് (ജി എച്ച് എസ്  കൊട്ടില)

നാടന്‍ പാട്ട് (യു പി വിഭാഗം)
1.ദേവാനന്ദ് (ജി സി യു പി എസ് കുഞ്ഞിമംഗലം)
2.സോപാന (ജി വി എച്ച് എസ് എസ് ചെറുകുന്ന്)

ഹൈസ്കൂള്‍ വിഭാഗം
1.അമല്‍ സുരേഷ് (ജി ബി എച്ച് എസ് എസ് മാടായി)
2.സച്ചിന്‍ സി വി (ജി ബി എച്ച് എസ് എസ് ചെറുകുന്ന്)

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 - രജിസ്‌ട്രേഷൻ നാളെ

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 - രജിസ്‌ട്രേഷൻ നാളെ (ഒക്ടോബർ 11) ഉച്ചയ്ക്ക് 2 മണിമുതൽ പുതിയങ്ങാടി ജമാ അത്ത് ഹൈസ്ക്കൂളിൽ വെച്ച് നടക്കും. സ്‌കൂളുകൾ കഴിഞ്ഞവർഷം ലഭിച്ച ട്രോഫികൾ രജിസ്‌ട്രേഷൻ സമയത്ത് തന്നെ തിരിച്ചേൽപ്പിക്കേണ്ടതാണ്.

ഉപജില്ലാ ശാസ്ത്രോത്സവം 2017 - ഐ.ടി മേള - സമയക്രമം

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017
ഐ.ടി മേള - സമയക്രമം
ഒക്ടോബർ 12
Digital Painting (UP,HS,HSS)
Malayalam Typing (UP,HS,HSS)
IT Project  (UP,HS,HSS)
ഒക്ടോബർ 13
Mutimedia Presentation (UP,HS,HSS)
Web Designing (UP,HS,HSS)

ഐ.ടി മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി പങ്കെടുക്കുന്ന സ്‌കൂളുകൾ രജിസ്‌ട്രേഷൻ സമയത്ത് ( ഒക്ടോബർ 11) ലാപ്ടോപ്പ് ഉപജില്ലാ ഐ.ടി കോർഡിനേറ്ററെ ഏല്പിക്കേണ്ടതാണ്.

സ്‌കൂൾ പാചകതൊഴിലാളികളുടെ സേവന വ്യവസ്ഥകൾ - പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ

ഉച്ചഭക്ഷണ പദ്ധതി - സ്‌കൂൾ പാചകതൊഴിലാളികളുടെ സേവന വ്യവസ്ഥകൾ - പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ ... സർക്കുലർ

Monday, 9 October 2017

സെലസ്റ്ററിയ 2017 - ബഹിരാകാശ വാരാഘോഷം -മത്സരങ്ങൾ

ലോകബഹിരാകാശ വാരാഘോഷത്തോടനുബന്ധിച്ച് നടത്തേണ്ട മത്സരങ്ങൾ താഴെ പറയുന്നു. എല്ലാ മത്സരത്തിന്റേയും വിഷയം "ബഹിരാകാശ പര്യവേക്ഷണം ഇന്നുവരെ" എന്നതാണ്.
 
LP വിഭാഗം - ക്വിസ്സ് മത്സരം
UP വിഭാഗം - ക്വിസ്സ് മത്സരം, ഉപന്യാസം (മലയാളം)
HS, HSS വിഭാഗം- ക്വിസ്സ് മത്സരം, ഉപന്യാസം (മലയാളം), പെയിന്റിംഗ് (വാട്ടർ കളർ).
 
സ്കൂൾതല മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടുന്ന കുട്ടിക്ക് മണ്ഡലംതല മത്സരത്തിൽ പങ്കെടുക്കാം.
സ്കൂൾതല മത്സ സരത്തിൽ വിജയിക്കുന്നവരുടെ പേര്വിവരം ഒക്ടോബർ 17 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സയൻസ് ക്ലബ്ബ് സെക്രട്ടറി ശ്രീ.പ്രസാദ് മാസ്റ്റർക്ക് നൽകേണ്ടതാണ്.
 
സ്കൂൾ തല വിജയികളെ ഉൾപ്പെടുത്തി കല്യാശേരി മണ്ഡലംതല മൽസരം ഒക്ടോ. 21 ന് മാടായിയിൽ വെച്ച് നടക്കും .

സ്വച്ഛ് ഭാരത് ജില്ലാതല ഉപന്യാസരചനാ മത്സരം: ദേവികയ്ക്ക് മൂന്നാം സ്ഥാനം

സ്വച്ഛ് ഭാരത് മിഷൻ ജില്ലാതല ഉപന്യാസരചനാ മത്സരം - യു.പി വിഭാഗം-  
മൂന്നാംസ്ഥാനം : ദേവിക.പി.പി, കടന്നപ്പള്ളി യു.പി.സ്കൂൾ (മാടായി ഉപജില്ല).
ദേവിക.പി.പി കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങുന്നു. 
ദേവികയ്ക്ക് അഭിനന്ദനങ്ങൾ ..............

സ്‌കൂൾ കലോത്സവം - അറിയിപ്പ്

സ്‌കൂൾ കലോത്സവം - വിദ്യാഭ്യാസ വകുപ്പ് പരിഷ്കരിച്ച മാന്വൽ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. എല്ലാ സ്കൂൾതല കലോത്സവങ്ങളും മാന്വൽ അനുസരിച്ചായിരിക്കണം നടത്തേണ്ടത്. നിരവധി ഇനങ്ങൾ കൂട്ടിച്ചേർക്കുകയും പരിഷ്കരിക്കുകയും ചെയ്തിട്ടുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രധാനാദ്ധ്യാപകർ മാന്വൽ ഡൗൺലോഡ് ചെയ്ത് പുസ്തക രൂപത്തിലാക്കി അദ്ധ്യാപകർക്ക് വായിക്കുവാനും ചർച്ചചെയ്യുവാനും അവസരമുണ്ടാക്കാൻ ശ്രദ്ധിക്കണം. മാന്വൽ ഇതോടൊപ്പം ചേർത്തിട്ടുണ്ട് മാന്വൽ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും ലഭ്യമാണ്.
Kerala School Kalolsavam - Manual ..... Click Here

ഉപജില്ലാ ശാസ്ത്രോത്സവം - ട്രോഫികൾ തിരിച്ചേൽപ്പിക്കണം

മാടായി ഉപജില്ലാ ശാസ്ത്രോത്സവം - സ്‌കൂളുകൾ കഴിഞ്ഞ വർഷം ലഭിച്ച ട്രോഫികൾ നാളെ വൈകുന്നേരത്തിന് മുമ്പായി പുതിയങ്ങാടി ജമാ അത്ത് ഹയർസെക്കന്ററി സ്‌കൂളിൽ തിരിച്ചേൽപ്പിക്കേണ്ടതാണ്.

മാടായി ഉപജില്ലാ കായികമേള ആരംഭിച്ചു.

ഈ വർഷത്തെ മാടായി ഉപജില്ലാ കായികമേള മാടായിപ്പാറ പാളയം ഗ്രൗണ്ടിൽ ആരംഭിച്ചു.
 
 
 

പാഠപുസ്തകങ്ങൾ കൈപ്പറ്റണം - Urgent

പാഠപുസ്തകം (രണ്ടാം വാല്യം) സ്‌കൂളുകളിൽ ഇനിയും ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങൾ ഓഫീസിൽനിന്നും വിതരണം ചെയ്യുന്നുണ്ട്. പ്രധാനാദ്ധ്യാപകർ ഇന്നുതന്നെ പാഠപുസ്തകങ്ങൾ ഓഫീസിൽനിന്നും കൈപ്പറ്റേണ്ടതാണ്.

Sunday, 8 October 2017

മാടായി ഉപജില്ലാ കായികമേള

മാടായി ഉപജില്ലാ കായികമേള - നാളെ രാവിലെ  9.30 ന് തന്നെ അത്‌ലറ്റുകളുടെ മാർച്ച് പാസ്റ്റ് നടക്കും. എല്ലാ പ്രധാനാദ്ധ്യാപകരും അവരവരുടെ അത്‌ലറ്റുകളെ നിശ്ചിത സ്ഥലത്ത് അണിനിരത്തേണ്ടതാണ്. ഓരോ സ്‌കൂളിലെയും ഫ്‌ളാഗ്/ ബാനർ ഉണ്ടായിരിക്കണം. അദ്ധ്യാപകർ കുട്ടികളോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്.

Friday, 6 October 2017

Pay Revision 2014: Payment of Second Installment of Arrears

Government have issued revised orders on the payment of second installment of arrears of  Pay/Pension revision 2014. For details view ... 

മാടായി ഉപജില്ല - ഐ.ടി ക്വിസ്സ് മത്സരം - വിജയികൾ

മാടായി ഉപജില്ല
ഐ.ടി ക്വിസ്സ് മത്സരം - വിജയികൾ
UP വിഭാഗം
1.ശ്രീഹരി.ഇ.വി - കടന്നപ്പള്ളി UPS
2.റിസ്‌വാന ഷെറിൻ- GUPS പുറച്ചേരി
HS വിഭാഗം
1.അശ്വന്ത് എൻ - BEMS ചെറുകുന്ന്
2.അൻജയ്.പി.പി - GBHS ചെറുകുന്ന്
HSS/VHSE വിഭാഗം
1.ജിഷ്ണു.ആർ - GHSS കടന്നപ്പള്ളി
2.അതീത് എസ്.രാധാകൃഷ്ണൻ - GHSS കുഞ്ഞിമംഗലം

മാടായി ഉപജില്ലാ കായികമേള - ട്രോഫികൾ തിരിച്ചേൽപ്പിക്കണം

മാടായി ഉപജില്ലാ കായികമേള - സ്‌കൂളുകൾ കഴിഞ്ഞവർഷം കൈപ്പറ്റിയ ട്രോഫികൾ രജിസ്‌ട്രേഷൻ സമയത്ത് തിരിച്ചേൽപ്പിക്കണം. അല്ലാത്തപക്ഷം അത്തരം സ്‌കൂളുകളുടെ രജിസ്ട്രേഷനിൽ തടസ്സം നേരിടുന്നതാണ്.

മാടായി ഉപജില്ലാ കായികമേള: Order of Events & രജിസ്‌ട്രേഷൻ

മാടായി ഉപജില്ലാ കായികമേള ഒക്ടോബർ 9,10,11 തീയതികളിൽ പാളയം ഗ്രൗണ്ടിൽ വച്ച് നടക്കുകയാണ്. കായികമേളയുടെ Order of Events ഇതോടൊപ്പം ചേർക്കുന്നു. കായികമേളയുടെ രജിസ്‌ട്രേഷൻ ഒക്ടോബർ 8 ന് ഞായറാഴ്ച്ച ഉച്ചക്ക് 2 മണിമുതൽ മാടായി ബി ആർ സി യിൽ വച്ച് നടക്കും.
രജിസ്‌ട്രേഷൻ 
School Code 13501 to 13550 - 2 PM to 2.30 PM
                      13551 to 13579 - 2.30 PM 3.00 PM
                      13028 to 13116 - 3 PM 3.30 PM
                       മറ്റുള്ളവർ                - 3.30 PM
അന്നേദിവസം തന്നെ രജിസ്‌ട്രേഷൻ നടത്തേണ്ടതാണ്.
കുട്ടികൾ ഭക്ഷണം കഴിക്കാൻ പ്ളേറ്റ് കൊണ്ടുവരണം.

Physical Education Cluster postponed

ജില്ലാ സോണൽ ഗെയിംസ് നടക്കുന്നതിനാൽ ഒക്ടോബർ 7 ന് നടക്കുന്ന കായികാദ്ധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അറിയിപ്പിനെ തുടർന്ന് മാറ്റിവെച്ചിരിക്കുന്നു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. പ്രധാനാദ്ധ്യാപകർ ബന്ധപ്പെട്ട അദ്ധ്യാപകരെ വിവരം അറിയിക്കണം.

Thursday, 5 October 2017

Kerala School Kalolsavam - Manual

Kerala School Kalolsavam - Manual ..... Click Here

അടിയന്തിര ശ്രദ്ധയ്ക്ക് : കായികമേള, ശാസ്ത്രമേള തീയ്യതിയിൽ മാറ്റം

ഹർത്താൽ തീയ്യതി വീണ്ടും മാറിയതിനാൽ കായികമേളയുടെയും ശാസ്ത്രമേളയുടയും തീയ്യതിയിൽ ചെറിയമാറ്റം വരുത്താൻ നിർബന്ധിതമായിരിക്കുന്നു.
പുതുക്കിയ തീയ്യതി
കായികമേള - ഒക്ടോബർ 9,10,11
ശാസ്ത്രമേള - ഒക്ടോബർ 12,13

എയ്ഡഡ് സ്കൂൾ സൗജന്യ യൂണിഫോം വിതരണം വിവരങ്ങൾ ശേഖരിക്കുന്നതു സംബന്ധിച്ചു

എയ്ഡഡ് സ്കൂളുകൾക്ക് സൗജന്യ യൂണിഫോമിനായി വിതരണം ചെയ്ത തുകയുടെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്ന പ്രൊഫോർമയിൽ തന്നെ ഒക്ടോബർ 3 ന് മുമ്പായി എന്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു . 

ഉപജില്ല തെയ്ക്വാൻഡോ മത്സരങ്ങൾ ഒക്ടോബർ 8 ന്

മാടായി ഉപജില്ല തെയ്ക്വാൻഡോ മത്സരങ്ങൾ ഒക്ടോബർ 8 ന് ഞായറാഴ്ച രാവിലെ 9.30 മുതൽ GBVHSS മാടായിയിൽ വെച്ച് നടക്കും. പങ്കെടുക്കുന്നവർ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് സഹിതം കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ്.

Wednesday, 4 October 2017

മാടായി ഉപജില്ല - സയൻസ് ക്വിസ്സ് മത്സരം - വിജയികൾ

മാടായി ഉപജില്ല
സയൻസ് ക്ലബ്ബ് അസോസിയേഷൻ
സയൻസ് ക്വിസ്സ് മത്സരം - വിജയികൾ
UP വിഭാഗം
1.അനുവിന്ദ്.സി - ജി.യു.പി.സ്‌കൂൾ പുറച്ചേരി
2.രാധു രാമചന്ദ്രൻ - കടന്നപ്പള്ളി യു.പി സ്‌കൂൾ
3.അശോക്.ഒ.വി - നെരുവമ്പ്രം യു.പി സ്‌കൂൾ 
LP വിഭാഗം
1.ശ്രവ്യ.കെ.പി -ഏഴോം ഹിന്ദു എൽ.പി.സ്‌കൂൾ
2.നിരഞ്ജൻ.പി -എരിപുരം ചെങ്ങൽ എൽ.പി.സ്‌കൂൾ
   അനാമിക.പി - കടന്നപ്പള്ളി യു.പി സ്‌കൂൾ
3.ഉണ്ണിമായ.പി.കെ - GLP സ്‌കൂൾ ചെറുവാച്ചേരി 
HS വിഭാഗം
1.ഫാത്തിമ ഫിദ കെ പി - CHMK GHSS മാട്ടൂൽ
2.അക്ഷയ.കെ -ബി.ഇ.എം സ്‌കൂൾ ചെറുകുന്ന്
3.ഗോപിക.കെ - GHSS കടന്നപ്പള്ളി 
HSS/VHSE വിഭാഗം
1.രാഗിൽ.കെ.പി -GHSS ചെറുകുന്ന്
2.അഭിൽരാഗ്.പി.വി -GBHSS മാടായി
HS ടാലന്റ് പരീക്ഷ
1.സ്നേഹ.ടി.ഇ -GGVHSS ചെറുകുന്ന് 
2.നവ്യശ്രീ ഗംഗാധരൻ -GHSS ചെറുതാഴം
3.കൃഷ്ണശ്രീ.പി.പി - GHSS കൊട്ടില 

അടിയന്തിര ശ്രദ്ധയ്ക്ക്: കായികമേള, ശാസ്ത്രമേള തീയ്യതി പുനഃക്രമീകരിച്ചു

ഒക്ടോബർ 13 ന് ഹർത്താൽ പ്രഖ്യാപിച്ചതിനാൽ മാടായി ഉപജില്ലാ കായികമേളയുടെയും ശാസ്ത്രമേളയുടെയും തീയ്യതി പുനഃക്രമീകരിച്ചതായി അറിയിക്കുന്നു.
കായികമേള
ഒക്ടോബർ 9: രജിസ്‌ട്രേഷൻ
ഒക്ടോബർ 10,11,12: മത്സരങ്ങൾ -പാളയം ഗ്രൗണ്ട്
ശാസ്ത്രമേള
ഒക്ടോബർ 19,20 - PJHS പുതിയങ്ങാടി
ഒക്ടോബർ 12 : ശാസ്ത്രനാടകം

കായികമേളയുടെ ഓൺലൈൻ എൻട്രി ചെയ്യാനുള്ള അവസാനതീയ്യതി ഒക്ടോബർ 6 ന് (വെള്ളി) വൈകുന്നേരം 5 മണിവരെ ദീർഘിപ്പിച്ചു.

ക്ലസ്റ്റർ - ഒക്ടോബർ 7 - പരിശീലന കേന്ദ്രം & പൊതുനിർദ്ദേശങ്ങൾ

ക്ലസ്റ്റർ - ഒക്ടോബർ 7 - പരിശീലന കേന്ദ്രം & പൊതുനിർദ്ദേശങ്ങൾ .... Click Here

ക്ലസ്റ്റർ: ബി.ആർ.സിതല ആസൂത്രണം ഒക്ടോബർ 5 ന്

ക്ലസ്റ്റർ - ബി.ആർ.സിതല ആസൂത്രണം ഒക്ടോബർ 5 ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബി.ആർ.സി ഹാളിൽ നടക്കും. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ.വെള്ളൂർ ഗംഗാധരൻ മാസ്റ്റർ യോഗത്തിൽ പങ്കെടുക്കും. DRG യിൽ പങ്കെടുത്ത അദ്ധ്യാപകരെ അസ്സൂത്രണത്തിൽ വിവരം നൽകി പങ്കെടുപ്പിക്കണമെന്ന് അറിയിക്കുന്നു.

Tuesday, 3 October 2017

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക് - Expenditure Statement

2017 സപ്തംബർ മാസത്തെ Expenditure Statement ഒക്ടോബർ 5 ന് മുമ്പായി ഓൺലൈനായി സമർപ്പിക്കണം. Expenditure Statement - Submit ചെയ്യുന്നതിന് മുമ്പായി രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 
Expenditure ഒന്നും തന്നെ ഇല്ലാത്ത സ്കൂളുകൾ Menu Bar ലെ 'Submit NIL Report' ബട്ടണ്‍ ഉപയോഗിച്ച് Nil Report സമർപ്പിക്കണം.

മാടായി ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 12,13 തീയതികളിൽ

 

HSA Core Subject - പ്രൈമറി അധ്യാപകരുടെ സീനിയോരിറ്റി ലിസ്റ്റ്...

ഹൈസ്കൂള്‍ അസിസ്റ്റന്റ് കോര്‍ വിഷയങ്ങള്‍ തസ്തികയിലേക്ക് പ്രമോഷന്‍ വഴി നിയമിക്കപ്പെടാന്‍ സാധ്യതയുള്ള പ്രൈമറി അധ്യാപകരുടെ സീനിയോരിറ്റി ലിസ്റ്റ്... Click Here

ഐ.ടി ക്വിസ് മത്സരം ഒക്ടോബർ 4 ന്

മാടായി ഉപജില്ല ഐ.ടി. മേളയുടെ ഭാഗമായുള്ള ക്വിസ് മത്സരം ഒക്ടോബർ 4 ന് ബുധനാഴ്ച താഴെ പറയുന്ന സമയ ക്രമത്തില്‍  ബി ആര്‍ സി മാടായില്‍ വച്ച് നടത്തുന്നതാണ്.
HSS/VHSE വിഭാഗം:  രാവിലെ 11 മണിക്ക്
UP വിഭാഗം: ഉച്ചക്ക് 1.30 ന്
HS വിഭാഗം: ഉച്ചക്ക് 2.30 ന്
മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍  പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവുമായി  മത്സര കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.

വിജ്ഞാനോത്സവം 2017

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവം 2017 സ്‌കൂൾതലം ഒക്ടോബർ 14 ന് ... മാർഗ്ഗനിർദ്ദേശങ്ങൾ ... Click Here
മാഡം ക്യൂറിയുടെ ജീവിതം ..... Click Here

Monday, 2 October 2017

സയൻസ് ക്വിസ് & ടാലന്റ് സെർച്ച് പരീക്ഷ

മാടായി ഉപ ജില്ലാ സയൻസ് ക്ലബ്ബ് അസോസിയേഷൻ - ഒക്ടോബർ 4 ന്  മാടായി ബി.ആർ സി, മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളിൽ നടക്കുന്ന ശാസ്ത്ര മത്സരങ്ങളിൽ മുഴുവൻ വിദ്യാലയങ്ങളിൽ നിന്നും ഓരോ കുട്ടിയെ വീതം പങ്കെടുപ്പിക്കണം.
മത്സര ഇനങ്ങൾ..
10.30 AM- UP &HS ക്വിസ് - ബി.ആർ.സി.മാടായി 
11.30 AM- LP ക്വിസ് - ഉപജില്ല വിദ്യാഭ്യാസ ഓഫീസ് മാടായി
2.30 PM - HSS/VHSS ക്വിസ് - ബി.ആർ. സി മാടായി
2.30 PM - HS ടാലന്റ് സെർച്ച് പരീക്ഷ - ബി.ആർ.സി. മാടായി

റവന്യുജില്ലാ ഭാസ്‌കരാചാര്യ ഗണിതശാസ്ത്ര സെമിനാർ (UP,HS) ഒക്ടോബർ 6 ന്

കണ്ണൂർ റവന്യുജില്ലാ ഭാസ്‌കരാചാര്യ ഗണിതശാസ്ത്ര സെമിനാർ (UP,HS) ഒക്ടോബർ 6 ന് രാവിലെ 10 മണിമുതൽ കണ്ണൂർ മുൻസിപ്പൽ ഹൈസ്ക്കൂളിൽ വെച്ച് നടക്കും.തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ കൃത്യസമയത്ത് പങ്കെടുക്കണം.

Sunday, 1 October 2017

സൊസൈറ്റി സെക്രട്ടറിമാരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

ഇനിയും ലഭിക്കാൻ ബാക്കിയുള്ള പാഠപുസ്തകങ്ങൾ (രണ്ടാം വാല്യം) നാളെ (ഒക്ടോബർ 2 ) സൊസൈറ്റികളിൽ എത്തിക്കുമെന്ന് പാഠപുസ്തക വിതരണ ഓഫീസർ അറിയിച്ചിട്ടുണ്ട്. ആയതിനാൽ മുഴുവൻ സൊസൈറ്റി സെക്രട്ടറിമാരും പാഠപുസ്തകം ഏറ്റുവാങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കേണ്ടതാണ്.

Friday, 29 September 2017

മാടായി ഉപജില്ല സോഷ്യൽ സയൻസ് ക്വിസ്സ് മത്സരം - Result

മാടായി ഉപജില്ല സോഷ്യൽ സയൻസ് ക്വിസ്സ് മത്സരം - Result           
HSS വിഭാഗം 
I. Sreya.V V, Sreeja.KP - GHSS Kadannapplli.
II. Rinku, P, Aswindev. M.V - GHSS Kottila
HS വിഭാഗം 
I. Amna, Ranchana.P.V - PJHSS Puthiyangadi  
II. Archana, Nandana Soman - GGHSS Cherukunnu
UP വിഭാഗം 
I. Amjith P, Adith - Odayammadam UPS
II. Adya.K.P, Vinaya Murali - GGHSS Cherukunnu
LP വിഭാഗം 
I. Hari Govind.P.P, Abiram - St.Mary's LPS Vilayancode 
II. Unnimaya PK, Aswanth TV - GLPS Cheruvachery

ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിൽ - ദ്വിദിന സഹവാസഛാത്ര ശില്പശാല 'അഭ്യുദയ:'


Thursday, 28 September 2017

മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്സ്മത്സരം - Result

മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്സ്മത്സരം - Result
LP വിഭാഗം
I. Niranjan.P - Eripuram Chengal LPS
II. Ahemmed.SK - Vengara Mappila UPS
III. Thejas - Odayammadam UPS
UP വിഭാഗം
I. Aryasree.PK - GHSS Kottila
II. Adith.K - GCUPS Kunhimangalam
III. Harinath.C - Kannapuram East UPS
     Asif Asainar - LFUPS Mattool
     Devika.PV - Kadannappalli UPS
HS വിഭാഗം 
I. Neeraj.P - GHSS Kunhimangalam
II. Anand.P - GBHS Cherukunnu
III. Nandana.TV - GHSS Kunhimangalam
HSS വിഭാഗം
I.Nishitha.PK - GBHS Madayi
II. Adarsh - GHSS Kunhimangalam
III. Pradeesh Karun - GBHS Cherukunnu

ക്ലസ്റ്റർ പരിശീലനം - ഒക്ടോബർ 7 : സമയക്രമം & നിർദ്ദേശങ്ങൾ

ക്ലസ്റ്റർ പരിശീലനം - ഒക്ടോബർ 7
സമയക്രമം & നിർദ്ദേശങ്ങൾ

Urgent- Cluster Training


DRG പരിശീലനം - DRG List

ഒക്ടോബർ 3,4 തീയ്യതികളിൽ നടക്കുന്ന DRG പരിശീലനത്തിൽ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് ഇതോടൊപ്പം ചേർക്കുന്നു. അദ്ധ്യാപകർ നിശ്ചിത ദിവസം ബന്ധപ്പെട്ട സെന്ററിൽ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഈ അദ്ധ്യാപകരെ റിലീവ് ചെയ്യാൻ പ്രധാനാദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
DRG List .... Click Here

പാഠപുസ്തക വിതരണം - വളരെ അടിയന്തിരം

പാഠപുസ്തകം രണ്ടാം വാള്യം - സ്‌കൂളുകളിൽ അധികമായുള്ള പുസ്തകങ്ങൾ ഇന്ന് വൈകുന്നേരം 4 മണിക്ക് ഓഫീസിൽ എത്തിക്കണം. 
ഇനി സ്‌കൂളുകളിൽ ലഭിക്കാൻ ബാക്കിയുള്ള പുസ്തകങ്ങളുടെ വിവരങ്ങൾ ഒക്ടോബർ 3 നടക്കുന്ന യോഗത്തിന് വരുമ്പോൾ കൊണ്ടുവരേണ്ടതാണ്.

Wednesday, 27 September 2017

Gandhi Jayanthi - State Quiz Competition


ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ - ബഹു.കേരള മുഖ്യമന്ത്രിയുടെ സന്ദേശം

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്‌കൂളിൽ പ്രത്യേക അസംബ്ലി ചേർന്ന് ബഹു.കേരള മുഖ്യമന്ത്രിയുടെ സന്ദേശം വായിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
സന്ദേശം

പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും യോഗം ഒക്ടോബർ 3 ന്

മാടായി ഉപജില്ലയിലെ പ്രൈമറി സ്‌കൂൾ പ്രധാനാദ്ധ്യാപകരുടെയും പാഠപുസ്തക സൊസൈറ്റി സെക്രട്ടറിമാരുടെയും (ഹൈസ്ക്കൂൾ ഉൾപ്പെടെ) യോഗം ഒക്ടോബർ 3 ന് ഉച്ചയ്ക്ക് 3 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും സെക്രട്ടറിമാരും കൃത്യസമയത്ത്‌ പങ്കെടുക്കുക.

മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം സപ്തംബർ 28 ന്

മാടായി ഉപജില്ല സംസ്കൃതം അക്കാദമിക് കൗൺസിൽ യോഗം സപ്തംബർ 28 ന്  വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് മാടായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരും. യോഗത്തിൽ മുഴുവൻ സംസ്കൃതം അദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

Special Allowance for handling cash-Discontinued

Government have discontinued the Special Allowance admissible to the employees handling cash with effect from 01/04/2017.For details ...... Click Here

റവന്യു ജില്ലാ സ്ക്കൂൾ കായിക മേള - സംഘാടക സമിതി യോഗം

ഉപജില്ലാ ഐ.ടി ക്വിസ്സ്‌ മത്സരം ഒക്ടോബർ 4 ന്

ഉപജില്ലാ ഐ.ടി മേളയുടെ ഭാഗമായുള്ള ഐ.ടി ക്വിസ്സ്‌ മത്സരം ഒക്ടോബർ 4 ന് ബുധനാഴ്ച മാടായി ബി.ആർ.സിയിൽ വെച്ച് നടക്കും. പങ്കെടുക്കുന്ന കുട്ടികൾ പ്രധാനാദ്ധ്യാപകന്റെ സാക്ഷ്യപത്രം സഹിതം കൃത്യസമയത്ത് പങ്കെടുക്കുക.
സമയക്രമം:
HSS/VHSE വിഭാഗം: രാവിലെ 11 മണി
UP വിഭാഗം: ഉച്ചയ്ക്ക് 1.30 ന്
HS വിഭാഗം: ഉച്ചയ്ക്ക് 2.30 ന്

മാടായി ഉപജില്ലാ സ്പോർട്സ്- ഓൺലൈൻ എൻട്രി അവസാനതീയ്യതി ഒക്ടോബർ 3 വരെ നീട്ടി

മാടായി ഉപജില്ലാ സ്പോർട്സ് മത്സരങ്ങൾക്കുള്ള ഓൺലൈൻ എൻട്രി പൂർത്തീകരിക്കേണ്ട അവസാനതീയ്യതി ഒക്ടോബർ 3 ന് വൈകുന്നേരം 5 മണിവരെ ദീർഘിപ്പിച്ചു.

അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ഒക്ടോബർ 3 ന്

മാടായി ഉപജില്ലാ അറബിക് ടീച്ചേർസ് അക്കാദമിക് കോംപ്ലക്സ് മീറ്റിംഗ് ഒക്ടോബർ 3 ന് ചൊവ്വാഴ്ച രാവിലെ 10 മണിമുതൽ 4 മണിവരെ മാടായി ബി.ആർ.സി ഹാളിൽ വെച്ച് നടക്കും. LP, UP, HS വിഭാഗങ്ങളിലെ മുഴുവൻ അറബിക് അദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.

സ്വഛ്‌ത ഹി സേവാ -ക്യാമ്പയിൻ - വിദ്യാർത്ഥികൾക്കായുള്ള ജില്ലാ തല ക്വിസ് മത്സരം മാറ്റിവെച്ചു .

സ്വഛ്‌ത ഹി സേവാ -ക്യാമ്പയിൻ - വിദ്യാർത്ഥികൾക്കായുള്ള ജില്ലാ തല ക്വിസ് മത്സരം 03 / 10 / 2017 ലേക്ക് മാറ്റിവെച്ചു .
 CLICK HERE

Aadhar Updation


Tuesday, 26 September 2017

ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെയും ഉച്ചഭക്ഷണ പദ്ധതി ചാർജ്ജുള്ള അദ്ധ്യാപകരുടെയും ഒരു യോഗം ഒക്ടോബർ 4 ന്

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയും നൂൺമീൽ സീനിയർ എ.എ യും തന്ന നിർദ്ദേശങ്ങൾ ചർച്ചചെയ്യുന്നതിനും ഉച്ചഭക്ഷണ പദ്ധതിയിൽ കൂടുതൽ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദ്ദേശപ്രകാരം എല്ലാ ഹൈസ്ക്കൂൾ പ്രധാനാദ്ധ്യാപകരുടെയും ഉച്ചഭക്ഷണ പദ്ധതി ചാർജ്ജുള്ള അദ്ധ്യാപകരുടെയും ഒരു യോഗം ഒക്ടോബർ 4 ന് വൈകുന്നേരം 3 മണിക്ക് മാടായി ബി.ആർ.സിയിൽ വെച്ച് ചേരും. യോഗത്തിൽ കൃത്യസമയത്ത് എത്തിച്ചേരാൻ താല്പര്യം.

സ്വഛ്‌ത ഹി സേവാ -ക്യാമ്പയിൻ - വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം നടത്തുന്നതു സംബന്ധിച്ചു .

2017 സെപ്‌റ്റംബർ 15 മുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വരെ ദേശീയ തലത്തിൽ നടത്തുന്ന സ്വഛ്‌ത ഹി സേവാ -ക്യാമ്പയിനോട് അനുബന്ധിച്ചു സബ്ജില്ലയിലെ യു പി , ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു  ക്വിസ് മത്സരം  27 / 9 / 17 നു രാവിലെ 11.30 ക്ക് മാടായി ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ് .മത്സരത്തിൽ ഒരു സ്കൂളിൽ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കേണ്ടതാണ് .മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന കുട്ടികൾ 28 / 9 / 17 നു ജില്ലാതല മത്സരത്തിൽ പങ്കെടുക്കേണ്ടതാണ് .

കല്ല്യാശ്ശേരി മണ്ഡലം - സമഗ്രവിദ്യാഭ്യാസ പദ്ധതി - സെലസ്റ്റിയ 2017- ബഹിരാകാശ വാരാഘോഷം 2017

കല്ല്യാശ്ശേരി മണ്ഡലം
സമഗ്രവിദ്യാഭ്യാസ പദ്ധതി
സെലസ്റ്റിയ 2017
ബഹിരാകാശ വാരാഘോഷം 2017
ഈ വർഷത്തെ ബഹിരാകാശദിനം ഒക്ടോബർ 4 വീണ്ടും എത്തുകയാണ്. ഇതോടനുബന്ധിച്ച് സെലസ്റ്റിയ 2017 ന്റെ ഭാഗമായി ബഹിരാകാശ വാരാഘോഷം കല്ല്യാശ്ശേരി മണ്ഡലത്തിലെ എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്. ബഹിരാകാശ ഗവേഷണ രംഗത്തുണ്ടായിരിക്കുന്ന അത്ഭുതകരമായ പുരോഗതി വിദ്യാർത്ഥികളിൽ എത്തിക്കുന്നതോടൊപ്പം നൂതനാശയങ്ങളും ഗവേഷണാത്മകമായ പ്രവർത്തനങ്ങളും വിദ്യാർത്ഥികളിൽ വളർത്തിയെടുക്കേണ്ടതുണ്ട്. അതിനായി ഒരാഴ്ച നീണ്ടുനിൽക്കുന്ന ബഹിരാകാശ വാരാഘോഷം എല്ലാ സ്‌കൂളുകളിലും സംഘടിപ്പിക്കേണ്ടതാണ്.
സംഘടിപ്പിക്കേണ്ട പരിപാടികൾ:
1.മത്സരങ്ങൾ
LP വിഭാഗം - ബഹിരാകാശ ക്വിസ്സ്
UP,HS,HSS വിഭാഗം- ബഹിരാകാശ ക്വിസ്സ്, പെയിന്റിങ്, ഉപന്യാസരചന  
(വിഷയം: ബഹിരാകാശ പര്യവേഷണം)
2.ബഹിരാകാശ എക്സിബിഷൻ - ഒക്ടോബർ 4 മുതൽ 12 വരെ. (ചിത്രങ്ങൾ, സ്റ്റിൽ മോഡലുകൾ,വർക്കിങ് മോഡലുകൾ)
3.ബഹിരാകാശ ക്ലാസ്സും വീഡിയോ പ്രദർശനങ്ങളും.

  മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്ന കുട്ടികളെ ഉൾപ്പെടുത്തി കല്ല്യാശ്ശേരി മണ്ഡലാടിസ്ഥാന ത്തിലുള്ള മത്സരം ഒക്ടോബർ 14 ന് മാടായിയിൽ വെച്ച് നടക്കും.
സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 12 ന് മുമ്പായി നടത്തേണ്ടതാണ്.

ഉപജില്ലാതല സയൻസ് ക്വിസ്സ്, ടാലന്റ് മത്സരങ്ങൾ ഒക്ടോബർ 4 ന്

മാടായി ഉപജില്ലാതല സയൻസ് ക്വിസ്സ്, ടാലന്റ് മത്സരങ്ങൾ ഒക്ടോബർ 4 ന് മാടായി ബി.ആർ.സി യിൽ വെച്ച് നടക്കും.
സമയക്രമം:
UP&HS Quiz -രാവിലെ 10.30
LP Quiz - രാവിലെ 11.30
HSS/VHSS Quiz - ഉച്ചയ്ക്ക് 2.30
HS Talent Exam - ഉച്ചയ്ക്ക് 2.30

*Still Model, Working Model എന്നിവയുടെ വലിപ്പം 122cmX122cmX100cm ൽ കൂടുവാൻ പാടില്ല.
*ഏത് Exhibit നും ഒപ്പം പ്രദർശിപ്പിക്കാവുന്ന ചാർട്ടുകളുടെ എണ്ണം 5 ആയി നിജപ്പെടുത്തിയിരിക്കുന്നു.
*Improvised Experiment ൽ ഒരേ ആശയവുമായി ബന്ധപ്പെട്ട പരമാവധി 5 പരീക്ഷണങ്ങൾ അവതരിപ്പിക്കാം.
*Science Magazine പുറംകവർ ഉൾപ്പെടെ പരമാവധി 50 പേജ്, ഒന്നും വെട്ടി ഓടിക്കരുത്.
മത്സരഇനങ്ങൾ:
1.നിശ്ചല മാതൃക (സ്റ്റിൽ മോഡൽ)
2.പ്രവർത്തന മാതൃക (വർക്കിങ് മോഡൽ)
3.റിസർച്ച് ടൈപ്പ് പ്രോജക്റ്റ്
4.ഇൻപ്രോവൈസ്ഡ് എക്സ്പെരിമെന്റ്

Monday, 25 September 2017

'ഹരിതവിദ്യാലയം' രണ്ടാം ഭാഗം - വിദ്യാഭ്യാസ റിയാലിറ്റിഷോ .... മാർഗ്ഗനിർദ്ദേശങ്ങൾ

'ഹരിതവിദ്യാലയം' രണ്ടാം ഭാഗം - വിദ്യാഭ്യാസ റിയാലിറ്റിഷോ .... മാർഗ്ഗനിർദ്ദേശങ്ങൾ .... Click Here

ഗണിതശാസ്ത്ര ക്വിസ്സ് മത്സരം സപ്തംബർ 28 ലേക്ക് മാറ്റി .

സപ്തംബർ 27 ന് നടത്താനിരുന്ന മാടായി ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്സ് മത്സരം സപ്തംബർ 28 ലേക്ക്  മാറ്റി . LP, UP വിഭാഗങ്ങളിൽ നിന്ന് ഒന്നുവീതം കൂട്ടികളും HS, HSS  വിഭാഗങ്ങളിൽ നിന്ന് രണ്ടു വീതം കുട്ടികൾക്കും പങ്കെടുക്കാം. 
LP, UP വിഭാഗംഉച്ചയ്ക്ക് 1.30 ന് 
HS,HSS വിഭാഗം: രാവിലെ 10 മണി

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ

ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ ഉപജില്ലാതലം ഒക്ടോബർ മൂന്നാം വാരത്തിൽ നടക്കും.
യു.പി.വിഭാഗം: 
ഭിന്നസംഖ്യയും പ്രയോഗവും 
(Fractions and its applications)
ഹൈസ്ക്കൂൾ വിഭാഗം:  
പ്രശ്നപരിഹാരം ബീജഗണിതത്തിലൂടെ 
(Problem solving using Algebra)

ശാസ്ത്രോത്സവം ഓൺലൈൻ എൻട്രി - അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു.

മാടായി ഉപജില്ല ശാസ്ത്രോത്സവം 2017 ഒക്ടോബർ 12,13 തീയ്യതികളിലേക്ക് മാറ്റി. 
ശാസ്ത്രോത്സവം ഓൺലൈൻ എൻട്രി നടത്താനുള്ള അവസാന തീയ്യതി ഒക്ടോബർ 4 വരെ ദീർഘിപ്പിച്ചു.

ശാസ്ത്രോത്സവം 2017 - പ്രത്യേക അറിയിപ്പ്

ശാസ്ത്രോത്സവം 2017 -  പ്രവൃത്തിപരിചയ മേളയിൽ എക്സിബിഷൻ, ഓൺ ദി സ്പോട്ട് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്. എക്സിബിഷൻ മത്സരങ്ങൾ നമ്മുടെ ഉപജില്ലയിലും ജില്ലയിലും നടത്താറില്ല. എന്നാൽ വെബ്‌സൈറ്റിൽ ഓൺലൈൻ എൻട്രി നടത്തുമ്പോൾ എക്സിബിഷൻ വിഭാഗത്തിൽ ഒരു കുട്ടിയെ എന്റർ ചെയ്ത് സേവ് ചെയ്‌താൽ മാത്രമേ ഓൺ ദി സ്പോട്ട് വിഭാഗത്തിൽ എൻട്രി ചെയ്ത് സേവ് ചെയ്യാൻ സാധിക്കുകയുള്ളൂ. വെബ്‌സൈറ്റ് തുറന്നയുടനെ ഓൺ ദി സ്പോട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താലും എക്സിബിഷൻ എൻട്രിക്കുള്ള പേജ് ആയിരിക്കും തുറന്നുവരിക. എക്സിബിഷൻ വിഭാഗത്തിൽ ഏതെങ്കിലും ഒരു കുട്ടിയെ എന്റർ ചെയ്ത് സേവ് ചെയ്തതിനു ശേഷം ഓൺ ദി സ്പോട്ട് വിഭാഗത്തിൽ എൻട്രി നടത്തുക. ഓൺലൈൻ എൻട്രി നടത്തുമ്പോൾ ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധപതിപ്പിക്കേണ്ടതാണ്.

Saturday, 23 September 2017

കായികാദ്ധ്യാപകരുടെ യോഗം സപ്തംബർ 25 ന്

ഫിഫ അണ്ടർ 17 - 'വൺ മില്യൺ ഗോൾ' പരിപാടിയുമായി ബന്ധപ്പെട്ട് കണ്ണൂർ റവന്യുജില്ലയിലെ കായികാദ്ധ്യാപകരുടെ ഒരു യോഗം സപ്തംബർ 25 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് കണ്ണൂർ സ്പോർട്സ് കൗൺസിൽ ഹാളിൽ ചേരും. യോഗത്തിൽ മുഴുവൻ കായികാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കണം.

സ്വതന്ത്രസോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് ഒക്ടോബര്‍ 2 ന്

സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (ഐ.ടി.@സ്ക്കൂള്‍) ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ 2 ന് സ്വതന്ത്രസോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ എത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐ.ടി@സ്ക്കൂള്‍ ഗ്നു ലിനക്സ് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും. ഐ.ടി.@സ്ക്കൂളിന്റെ ജില്ലാ റിസോഴ്സ് കേന്ദ്രത്തിലാണ് (ജി.വി.എച്ച്.എസ്സ്.എസ്സ്. സ്പോര്‍ട്സ്,കണ്ണൂര്‍) ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടത്തുന്നത്. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഇതോടൊപ്പം കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്ത് സപ്തംബര്‍ 26 നകം പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന് .... Click Here

സഹവാസ ശില്പശാല -പേരുവിവരം സമർപ്പിക്കണം

മാടായി ഉപജില്ലാ സംസ്കൃതം അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ഒക്ടോബർ 1,2 തീയ്യതികളിലായി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ വെച്ച് നടക്കുന്ന രണ്ടു ദിവസത്തെ സഹവാസ ശില്പശാലയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ പേരുവിവരം സപ്തംബർ 26 ന് മുമ്പായി സംസ്കൃതം കൗൺസിൽ സെക്രട്ടറിയെ ഏൽപ്പിക്കേണ്ടതാണ്.

Friday, 22 September 2017

Kannur Revenue District School Games - Tentative Programmes of Sports and Games


FIFA UNDER 17 - Instructions & "One million goal campaign" - Notification

FIFA UNDER 17 - Instructions & "One million goal campaign" - Notification ... Click Here

പാഠപുസ്തക വിതരണം രണ്ടാം വാള്യം - Online Entry

പാഠപുസ്തക വിതരണം രണ്ടാം വാള്യം - സ്‌കൂളുകളും സൊസൈറ്റികളും ഇതുവരെയായി ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ഇന്ന് തന്നെ വെബ്‌സൈറ്റിൽ ഓൺലൈൻ ആയി രേഖപ്പെടുത്തേണ്ടതാണ്.

Fixture RDSGA Kannur 2017-18

കണ്ണൂർ റവന്യു ജില്ലാ ഗെയിംസ് മത്സരങ്ങൾ ... ഫിക്ച്ചർ

ജില്ലാ ഗെയിംസ് മത്സരങ്ങൾ

ജില്ലാതല ക്രിക്കറ്റ് മതസരങ്ങൾ മട്ടന്നൂർ HSS ൽ വെച്ച് നടക്കും. തീയ്യതി, സമയം എന്നിവയിൽ മാറ്റമില്ല. 
സപ്തംബർ 27 ന് നടത്താനിരുന്ന ജില്ലാ ഗെയിംസ് മത്സരങ്ങൾ സപ്തംബർ 28 ലേക്ക് മാറ്റി.

Thursday, 21 September 2017

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ലോഗോ

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ലോഗോ. ലോഗോ തയ്യാറാക്കിക്കയത് നെരുവമ്പ്രം യു.പി സ്‌കൂളിലെ ചിത്രകലാദ്ധ്യാപകനായ ശ്രീ.വിനോദ് മാസ്റ്ററാണ്.

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 -ഒക്ടോബർ 11,12 തീയ്യതികളിലേക്ക് മാറ്റി

ഒക്ടോബർ 4,5 തീയതികളിൽ നടത്താനിരുന്ന മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 ഒക്ടോബർ 11,12 തീയ്യതികളിലേക്ക് മാറ്റിവെച്ചതായി അറിയിക്കുന്നു.

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 - ലോഗോ പ്രകാശനം

മാടായി ഉപജില്ലാ ശാസ്ത്രോത്സവം 2017 - ലോഗോ പ്രകാശനം ചെയ്തു.

Tentataive Programmes of Sports, Games and Team Selection 2017-18


Wednesday, 20 September 2017

മാടായി ഉപജില്ല ഗെയിംസ് - മത്സരഫലങ്ങൾ

മാടായി ഉപജില്ല ഗെയിംസ്
മത്സരഫലങ്ങൾ
Kho-Kho (Sr.Boys)
1.GHSS Kunhimangalam
2.GHSS Cheruthazham
3.GHSS Kadannappalli
Volley Ball (Jr.Boys)
1.GHSS Kunhimangalam
2.GHSS Kadannappalli
3.GBHS Madayi
Volley Ball (Sr.Boys)
1.GHSS Kunhimangalam
2.GBHS Madayi
3.Wadihudha Payangadi
Football (Jr.Boys)
1.GHSS Kadannappalli
2.GHSS Kottila
3.GBHSS Cherukunnu
Table Tennies (Sr.boys)
1.Wadihudha Payangadi
2.GHSS Cheruthazham
3.GHSS Kunhimangalam
Table Tennies (Jr.boys)
1.GHSS Kottila
2.GHSS Kunhimangalam
3.PJHS Puthiyangadi

Sub-district/Revenue District School IT Mela 2017 - Circular

ഉപജില്ലാ/ ജില്ലാതലങ്ങളിൽ യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററിവിദ്യാർത്ഥികൾക്കുള്ള ഐ.ടി മത്സരങ്ങൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ - സർക്കുലർ

സോഷ്യൽ സയൻസ് ക്വിസ്സ് മത്സരം (LP,UP,HS,HSS) സപ്തംബർ 28 ലേക്ക് മാറ്റി

മാടായി ഉപജില്ല സോഷ്യൽ സയൻസ് ക്ളബ്ബ് അസോസിയേഷൻ സോഷ്യൽ സയൻസ് ക്വിസ്സ് മത്സരം (LP,UP,HS,HSS) സപ്തംബർ 28 ലേക്ക് മാറ്റി. മാടായി ബി.ആർ.സിയിൽ വെച്ചാണ് മത്സരം. ഓരോ വിഭാഗത്തിൽ നിന്നും രണ്ട് കുട്ടികൾ വീതം പങ്കെടുക്കണം.
LP,UP വിഭാഗം: രാവിലെ 10 മണി
HS,HSS വിഭാഗം: രാവിലെ 11.30 ന് 

LP,UP - 80% Content, 20%GK
HS,HSS - 30% History, 30% Geography, 10% Economics, 10% Politics, 20% General

Viswas - State Life Insurance/Group Insurance Legacy Data Collection

SLI/ GIS വരിസംഖ്യ അടവ് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം സപ്തംബർ 15 മുതല്‍ 'വിശ്വാസ്' വെബ്‌സൈറ്റിൽ ലഭ്യമാകുന്നതാണ്.

സംസ്ഥാന ഇൻഷുറൻസ് വകുപ്പ് കമ്പ്യൂട്ടർ വൽക്കരണത്തിന്റെ ഭാഗമായി SLI/ GIS പദ്ധതികളിലെ മുൻകാല പ്രീമിയം/ വരിസംഖ്യ അടവ് വിവരങ്ങൾ ഡിഡിഒ മാർ മുഖേന ശേഖരിച്ച് 'വിശ്വാസ്' ഡാറ്റാബേസിന്റെ ഭാഗമാകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ ..... Click Here

GIS - Database - Updating Passbooks of GIS Subscribers and SLI Policy holders - Directions issued ... Circular
 
https://stateinsurance.kerala.gov.in/