Friday 31 July 2015

ഗവ.സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ (വിജലൻസ്‌ വിഭാഗം) 29.07.2015 ലെ സർക്കുലർ പ്രകാരം 2001 മുതൽ 2010 വരെ സർക്കാർ വിദ്യാലയങ്ങളിൽ ജോലിചെയ്തുവരുന്ന അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരുടെ വിശദവിവരങ്ങൾ Annexure-I (Form I ) ൽ സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 

Annexure-I (Form I ) എല്ലാ പ്രധാനാദ്ധ്യാപകരും നേരത്തെ ഓഫീസിൽ സമർപ്പിച്ചിട്ടുണ്ട്.

തുടർ നിർദ്ദേശങ്ങളായ "സേവനപുസ്തകം പരിശോധനയ്ക്ക് ഹാജരാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ" (1 മുതൽ 6 വരെ) കർശനമായി പാലിക്കേണ്ടതാണ്. 

ർക്കുലറിൽ നിർദ്ദേശിച്ച "സർട്ടിഫിക്കറ്റ്" പൂരിപ്പിച്ച് ഒരു പകർപ്പ് ആഗസ്റ്റ്‌ 5 ന് മുമ്പായി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. സർട്ടിഫിക്കറ്റിൽ നിർദ്ദേശിച്ച കാറ്റഗറിയിൽ ഉൾപ്പെടുന്ന ജീവനക്കാർ ഇല്ലെങ്കിൽ ശൂന്യറിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്. 

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് - ദ്വിദീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് ആഗസ്റ്റ്‌ 1 ന്

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് മാടായി LA ദ്വിദീയ സോപാൻ ടെസ്റ്റിംഗ് ക്യാമ്പ് ആഗസ്റ്റ്‌ 1 ന് രാവിലെ 9.30 മുതൽ 4 മണിവരെ മാടായി ഗവ.ഗേൾസ്‌ ഹയർ സെക്കന്ററി സ്കൂളിൽ നടക്കും. ടെസ്റ്റിൽ പങ്കെടുക്കുന്നവർ ക്യാമ്പ്കിറ്റ് ,ഉച്ചഭക്ഷണം എന്നിവ കൊണ്ടുവരണം.

വിജ്ഞാനോത്സവം- പഞ്ചായത്ത് തലം ആഗസ്റ്റ്‌ 8 ന്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന യുറീക്ക വിജ്ഞാനോത്സവം പഞ്ചായത്ത് തലം ആഗസ്റ്റ്‌ 8 ന് നടക്കും.
പഞ്ചായത്ത് തലം കേന്ദ്രങ്ങൾ
1. മാട്ടൂൽ - MUPS മാട്ടൂൽ
2. മാടായി - GBHS മാടായി
3. എഴോം - GNUPS നരിക്കോട് 
4. ചെറുതാഴം - പിലാത്തറ UPS
5. കുഞ്ഞിമംഗലം - ഗോപാൽ UPS
6. ചെറുകുന്ന് - GWHS ചെറുകുന്ന് 
7. കണ്ണപുരം - ഇടക്കേപ്പുറം UPS
8. കടന്നപ്പള്ളി-പാണപ്പുഴ - GHSS മാതമംഗലം
 കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ....

Wednesday 29 July 2015

ജില്ല സ്കൗട്ടേർസ് & ഗൈഡേർസ് സെമിനാർ നാളെ

ഭാരത്‌ സ്കൗട്സ് & ഗൈഡ്സ് തളിപ്പറമ്പ വിദ്യാഭ്യാസ ജില്ല സ്കൗട്ടേർസ് & ഗൈഡേർസ് സെമിനാർ നാളെ (ജൂലായ് 30) രാവിലെ 10 മണിക്ക് തളിപ്പറമ്പ സർവ്വീസ് ബേങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മുഴുവൻ സ്കൗട്ട് , ഗൈഡ് അദ്ധ്യാപകരും യൂണിഫോമിൽ എത്തിച്ചേരുക.

അദ്ധ്യാപകർക്കുള്ള ശില്പശാല നാളെ

ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സ് : - അദ്ധ്യാപകർക്കുള്ള ശില്പശാല നാളെ (ജൂലായ് 30) രാവിലെ 10 മണിക്ക് കണ്ണൂർ സയൻസ് പാർക്കിൽ നടക്കും.

Tuesday 28 July 2015

ISM സ്കൂൾ സന്ദർശനം ജൂലായ് 30 ന്

ജൂലായ് മാസം മൂന്നാമത്തെ വ്യാഴാഴ്ച നടക്കേണ്ടിയിരുന്ന ISM സ്കൂൾ സന്ദർശനം ജൂലായ് 30 ന് നടക്കുന്നതായിരിക്കും.

വിദ്യാരംഗം ജനറൽബോഡി യോഗം ആഗസ്റ്റ്‌ 5 ന്

മാടായി ഉപജില്ല വിദ്യാരംഗം ജനറൽബോഡി യോഗം ആഗസ്റ്റ്‌ 5 ന് (വ്യാഴം) ഉച്ചയ്ക്ക് 3 മണിക്ക് മാടായി ബി.ആർ.സി യിൽ ചേരും. യോഗത്തിൽ മുഴുവൻ കണ്‍വീനർമാരും കൃത്യസമയത്ത് പങ്കെടുക്കുക.

Monday 27 July 2015

മാടായി ഉപജില്ല സയൻസ് സെമിനാർ (ഹൈസ്ക്കൂൾ വിഭാഗം) ആഗസ്റ്റ്‌ 5 ന്

മാടായി ഉപജില്ല സയൻസ് സെമിനാർ (ഹൈസ്ക്കൂൾ വിഭാഗം) ആഗസ്റ്റ്‌ 5 ന് രാവിലെ 11 മണിക്ക് മാടായി ബി.ആർ.സി യിൽ വെച്ച് നടക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ നിന്നും ഒരു വിദ്യാർഥി പങ്കെടുക്കണം. 
വിഷയം: "പ്രകാശവിനിമയവും ഉപയോഗവും : സാധ്യതകൾ, വെല്ലുവിളികൾ" 
("Harnessing light: Possibilities and Challenges")

അലിഫ് അറബിക് മെഗാ ക്വിസ്സ് നാളെ

അറബി ഭാഷാപഠനം പരിപോഷിപ്പിക്കുന്നതിനായി നടത്തുന്ന അലിഫ് മെഗാ ക്വിസ്സിന്റെ മാടായി ഉപജില്ലാതല മത്സരം ജൂലായ് 28 ന് (ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർസി യിൽ നടക്കും. അറബി പഠിക്കുന്ന കുട്ടികളിൽനിന്ന് താഴെപറയും പ്രകാരം കുട്ടികളെ പങ്കെടുപ്പിക്കുക.
LP - ഒരു ടീം (2 കുട്ടികൾ)
UP - ഒരു ടീം (2 കുട്ടികൾ)
HS - രണ്ട് ടീം (4 കുട്ടികൾ)
HSS - രണ്ട് ടീം (4 കുട്ടികൾ)

2015-16 വർഷത്തിൽ ബാക്കിയുള്ള പാഠപുസ്തകങ്ങൾ

2015-16  വർഷത്തിൽ ബാക്കിയുള്ള പാഠപുസ്തകങ്ങൾ ... ലിസ്റ്റ്

മാടായി ഉപജില്ല - കാർഷിക ക്വിസ്സ് മത്സരവിജയികൾ

മാടായി ഉപജില്ല - കാർഷിക ക്വിസ്സ്
മത്സരവിജയികൾ
എൽ പി വിഭാഗം
1.അനാമിക മോഹൻ (GLPS കാരയാട്)
2.ആര്യ കെ പി (കണ്ണപുരം നോർത്ത് LPS)
3.അംജിത്ത് പി (ഒദയമ്മാടം UPS)

യു പി വിഭാഗം
1.നന്ദന ടി വി (GCUPS കുഞ്ഞിമംഗലം)
2.ഫാത്തിമഫിദ കെ (MUPS മാട്ടൂൽ)
3.നീരജ് പി (GUPS പുറച്ചേരി)

ഹൈസ്ക്കൂൾ വിഭാഗം
1.ജ്യോതിഷ് പി (GHSS കടന്നപ്പള്ളി)
2.സഞ്ജയ്‌ ജോസഫ് ചാക്കോ (ഉർസുലിൻ പരിയാരം)
3.അനാമിക സതീഷ്‌ (മേരിമാത പിലാത്തറ)

ഹയർസെക്കന്ററി വിഭാഗം
1.ലിജിമ വി എം (GGHS മാടായി)
2.അമൽരാജ് എ (GHSS കുഞ്ഞിമംഗലം)
3.നവ്യശ്രീ എൽ  വി (GGHS മാടായി)

വിജയികൾക്ക് അഭിനന്ദനങ്ങൾ........

ദക്ഷിണേന്ത്യൻ കാർഷികമേള

ദക്ഷിണേന്ത്യൻ കാർഷികമേള:- ജൂലായ് 29 ന് അസംബ്ളിയിൽ വായിക്കേണ്ട സന്ദേശം

Friday 24 July 2015

സ്കൗട്സ് & ഗൈഡ്സ് ജനറൽബോഡിയോഗം ജൂലായ് 27 ന്

മാടായി ഉപജില്ല സ്കൗട്സ് & ഗൈഡ്സ് ജനറൽബോഡിയോഗം ജൂലായ് 27 ന് ഉച്ചയ്ക്ക് 2.30 ന് മാടായി ഗവ.ബോയ്സ് ഹയർസെക്കന്ററി സ്കൂളിൽ നടക്കും. ഉപജില്ലയിലെ മുഴുവൻ സ്കൗട്ട്, ഗൈഡ്സ്, കബ്ബ് ബുൾ ബുൾ , ബണ്ണീസ് അദ്ധ്യാപകരും പങ്കെടുക്കണം. യൂനിറ്റ് ഇല്ലാത്ത സ്കൂളുകളിലെ ചാർജ്ജുള്ള അദ്ധ്യാപകൻ യോഗത്തിൽ പങ്കെടുക്കണം.

എയ്ഡഡ് സ്കൂൾ പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഉപജില്ലയിലെ എയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്കുള്ള യൂണിഫോം വിതരണത്തിനുള്ള തുക നാളെ ഉച്ചയ്ക്ക് 2 മണിമുതൽ ഓഫീസിൽ നിന്നും വിതരണം ചെയ്യും. പ്രധാനാദ്ധ്യാപകർ ഓഫീസിൽ നിന്നും തുക കൈപ്പറ്റണം.

Thursday 23 July 2015

HSS- Lab Assistant-: Exemption from Lab Attenders Test

പൊതുവിദ്യാഭ്യാസ വകുപ്പ് - ഹയർസെക്കന്ററി - 50 വയസ്സ് പൂർത്തിയായ ലാബ് അസിസ്റ്റന്റ്മാരെ ലാബ് അറ്റന്റേഴ്സ് ടെസ്റ്റ്‌ പാസ്സാകുന്നതിൽനിന്നും ഒഴിവാക്കുന്നതിന് അനുമതി നൽകി ഉത്തരവായി...  

പ്രധാനാദ്ധ്യാപകരുടെയും സൊസൈറ്റി സെക്രട്ടറിമാരുടെയും അടിയന്തിര ശ്രദ്ധയ്ക്ക്

സ്കൂളുകളിൽ / സൊസൈറ്റികളിൽ ഇനിയും പുസ്തകം ലഭിക്കുവാനുണ്ടെങ്കിൽ അവയുടെ പേരും എണ്ണവും നാളെ (ജൂലായ് 24) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിലേക്ക് ഇമെയിൽ ചെയ്യേണ്ടതാണ്.
പാഠപുസ്തകവിതരണം പൂർത്തിയായിട്ടുണ്ടെങ്കിൽ 'Completion Certificate' നാളെ (ജൂലായ് 24) വൈകുന്നേരം 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.

Cluster Centre of Physical Education and Work Experience

കായികാദ്ധ്യാപകരുടെ ക്ലസ്റ്റർ പരിശീലനം ജൂലായ് 27 ന് GHSS വെള്ളൂരിൽ നടക്കും. 
പ്രവൃത്തി പരിചയ അദ്ധ്യാപക പരിശീലനം ജൂലായ് 27 ന് തന്നെ തളിപ്പറമ്പ ടാഗോർ വിദ്യാനികേതനിൽ നടക്കും. മാടായി ഉപജില്ലയിലെ എല്ലാ കായിക / പ്രുവൃത്തിപരിചയ അദ്ധ്യാപകരും പങ്കെടുക്കണം.

Tuesday 21 July 2015

പാഠപുസ്ത വിതരണം ; Urgent

Hindi ( 5th Std), English & Basic Science (VIII th Std) എന്നീ പുസ്തകങ്ങൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും ജൂലായ് 22 ന് ബുധനാഴ്ച്ച രാവിലെ 11 മണിക്ക് വിതരണം ചെയ്യും. സൊസൈറ്റി സെക്രട്ടറിമാർ സീൽ സഹിതം എത്തി പുസ്തകം കൈപ്പറ്റേണ്ടതാണ്.
സൊസൈറ്റികൾ അധികമുള്ള പുസ്തകങ്ങൾ അന്നേദിവസം തിരിച്ചേൽപ്പിക്കേണ്ടതാണ്.

കർഷകദിനാഘോഷം 2015 : സന്ദേശവും മുദ്രാവാക്യങ്ങളും

കർഷകദിനാഘോഷം ജൂലായ് 29 ന് അസംബ്ളിയിൽ വായിക്കേണ്ട സന്ദേശവും ആഗസ്റ്റ്‌ 7 ന് നടത്തുന്ന വിളംബര ജാഥയ്ക്കുള്ള മുദ്രാവാക്യങ്ങളും

കർഷകദിനാഘോഷം 2015- ദക്ഷിണേന്ത്യൻ കാർഷികമേള

മാടായി ഉപജില്ല കാർഷിക പ്രശ്നോത്തരി
2015 ജൂലായ് 24 ന് വെള്ളിയാഴ്ച്ച GGVHSS ചെറുകുന്നിൽ
രജിസ്ട്രേഷൻ: രാവിലെ 9.30 ന് 
ഉദ്ഘാടനം: രാവിലെ 10 മണി 
തുടർന്ന്  "പ്രശ്നോത്തരി"

LP, UP വിഭാഗത്തിൽ നിന്നും ഓരോ കുട്ടികളെയും HS, HSS വിഭാഗത്തിൽ നിന്നും രണ്ട് കുട്ടികളേയും പങ്കെടുപ്പിക്കണം.

സൊസൈറ്റി സെക്രട്ടരിമാരുടെ അടിയന്തിര ശ്രദ്ധയ്ക്ക്

2015-16 അദ്ധ്യയനവർഷത്തിൽ സൊസൈറ്റികളിൽ ബാക്കിയുള്ള പാഠപുസ്തകങ്ങൾ ഇനം തിരിച്ച് തയ്യാറാക്കിയ ലിസ്റ്റിന്റെ 2 പകർപ്പ് സഹിതം ഇന്ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ എത്തിക്കേണ്ടതാണ്.

Monday 20 July 2015

കൃഷി- ക്വിസ്സ് മത്സരം: മാടായി ഉപജില്ലാതല മത്സരം ജൂലായ് 24 ന്

കൃഷി- ക്വിസ്സ് മത്സരം:  മാടായി ഉപജില്ലാതല മത്സരം ജൂലായ് 24 ന് രാവിലെ 10 മണിമുതൽ ചെറുകുന്ന് ഗവ.ഗേൾസ്‌ ഹയർസെക്കന്ററി സ്കൂളിൽ നടക്കും. LP,UP വിഭാഗങ്ങളിൽ നിന്നും ഓരോ വിദ്യാർഥിയേയും HS,HSS വിഭാഗങ്ങളിൽ നിന്നും രണ്ട് വീതം വിദ്യാർഥികളെയും മത്സരത്തിൽ പങ്കെടുപ്പിക്കണം.

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്.. (വളരെ അടിയന്തിരം)

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട Profroma II, Annual Data എന്നിവ സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കണം.
Annual Data സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂൾ : 13029
Profroma II സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകൾ13029  13033  13039  13085  13106  13502  13509  13515  13519  13521

വളരെ അടിയന്തിരം


ഭക്ഷ്യസുരക്ഷാ നിയമം 2006 അനുസരിച്ച് രജിസ്ട്രേഷൻ ചെയ്യാൻ ഇനിയും ബാക്കിയുള്ള സ്കൂളുകൾ ജൂലായ് 31 ന് മുമ്പായി രജിസ്ട്രേഷൻ നടത്തി സർട്ടിഫിക്കറ്റ് ഈ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

ക്ലസ്റ്റർ പരിശീലനം: ജൂലായ് 21 മുതൽ 27 വരെ

കൃഷി- ക്വിസ്സ് മത്സരം ജൂലായ് 21 ന്

ജൂലായ് 20 ന് നടക്കാനിരുന്ന കൃഷി- ക്വിസ്സ് മത്സരം ജൂലായ് 21 ന് (ചൊവ്വ) രാവിലെ തന്നെ നടത്തി വിജയികളുടെ പേരുവിവരം വൈകുന്നേരത്തിന് മുമ്പായി കൃഷിഭവനിൽ എത്തിക്കണം. LP,UP,HS,HSS വിഭാഗങ്ങളിൽ നിന്നും ഓരോ കുട്ടിയെ വീതം ആണ് തെരഞ്ഞെടുക്കേണ്ടത്.

Saturday 18 July 2015

Text Book - Urgent

സൊസൈറ്റി സെക്രട്ടറിമാർ ജില്ലാ ടെക്സ്റ്റ്‌ബുക്ക് ഹബ്ബിൽനിന്നും പാഠപുസ്തകം എടുക്കാൻ പോകുന്നതിന് മുമ്പായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം. 
Mob: 9447843680
 

Friday 17 July 2015

പാഠപുസ്തക വിതരണം : അറിയിപ്പ്

ജൂലായ് 16,17,18 തീയ്യതികളിൽ പുസ്തകം ലഭിച്ച സൊസൈറ്റിയുടെ സെക്രട്ടറിമാർ ജൂലായ് 19 ന് (ഞായർ) പാഠപുസ്തകം കൈപ്പറ്റാനായി ജില്ലാ ടെക്സ്റ്റ്‌ബുക്ക് ഹബ്ബിൽ പോകേണ്ടതില്ല എന്ന് അറിയിക്കുന്നു.

Thursday 16 July 2015

പാചക തൊഴിലാളികളുടെ ദിവസവേതനം വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു.

സ്കൂള്‍ പാചക തൊഴിലാളികളുടെ ദിവസവേതനം ജി.ഒ.(കൈ)  176/2015 പൊ.വി.വ. തീയതി 02.07.2015 (Endt.No. NM.3/37807/2015/DPI. dated 13.07.2015.)   പ്രകാരം ഉയര്‍ത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഉത്തരവിലെ അവ്യക്ത്ത  കാരണം ടി ഉത്തരവ് , പുതിയൊരു ഉത്തരവ്‌ ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നതായി പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു.

Text Book - Urgent

വിദ്യാഭ്യാസ ഉപഡയരക്ടറുടെ അടിയന്തിര നിർദ്ദേശം
ഇനിയും ലഭിക്കാൻ ബാക്കിയുള്ള പാഠപുസ്തകങ്ങൾ മുഴുവൻ സൊസൈറ്റി സെക്രട്ടറിമാരും ജൂലായ് 19 ന് ഞായറാഴ്ച ജില്ലാ ടെക്സ്റ്റ്‌ബുക്ക്‌ ഹബ്ബിൽ നിന്നും (കാനത്തൂർ യു പി സ്കൂൾ) കൈപ്പറ്റേണ്ടതാണ്. കൈപ്പറ്റിയ പാഠപുസ്തകങ്ങൾ സൊസൈറ്റി സെക്രട്ടറിമാർ ജൂലായ് 20 ന് തന്നെ സ്കൂളുകൾക്ക് വിതരണം ചെയ്യേണ്ടതാണ്. ജൂലായ് 20 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി പാഠപുസ്തകം വിതരണം പൂർത്തീകരിക്കണം. 
എല്ലാ സൊസൈറ്റി സെക്രട്ടറിമാരും ഈ വിഷയം ഗൗരവമായി കണക്കിലെടുത്ത് തിങ്കളാഴ്ച തന്നെ പാഠപുസ്തകങ്ങൾ വിതരണം ചെയ്ത് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
Contact . 9495416284

Wednesday 15 July 2015

Prematric Scholarship (Minority) 2015-2016

Prematric Scholarship (Minority) 2015-2016
 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്.. (വളരെ അടിയന്തിരം)

2016-17 വർഷത്തെ ബഡ്ജറ്റ് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി ഇതോടൊപ്പമുള്ള പ്രഫോർമയിൽ വിവരങ്ങൾ രേഖപ്പെടുത്തി ജൂലായ് 20 ന് മുമ്പായി ഓഫീസിൽ നേരിട്ട് സമർപ്പിക്കണം.

സൗജന്യ സ്കൂൾ യൂണിഫോം : Annexure III സമർപ്പിക്കണം

2015-16 വർഷത്തെ സൗജന്യ സ്കൂൾ യൂണിഫോം വിതരണത്തിന് അർഹരായ കുട്ടികളുടെ എണ്ണം (Aided Schools) നിർദ്ദിഷ്ട പ്രഫോർമയിൽ (Annexure III) ഒരു പകർപ്പ് ജൂലായ് 16 ന് ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.

Tuesday 14 July 2015

DRG പരിശീലനം

DRG പരിശീലനം : വിശദവിവരങ്ങൾക്ക് ഇവിടെ ക്ളിക്ക് ചെയ്യൂ... Click Here
ബന്ധപ്പെട്ട അദ്ധ്യാപകരെ വിടുതൽ ചെയ്യണ്ടതാണ്.

പ്രധാനാദ്ധ്യാപകരുടെ യോഗം ജൂലായ് 16 ന്

മാടായി ഉപജില്ലയിലെ ഹൈസ്ക്കൂൾ, പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജൂലായ് 16 ന് (വ്യാഴം) രാവിലെ 10.30 ന് മാടായി ബി.ആർ.സി യിൽ ചേരും. യോഗത്തിൽ ശ്രീ.ടി.വി.രാജേഷ് MLA പങ്കെടുക്കുന്നതാണ്. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

പാചകതൊഴിലാളികളുടെ വേതനം പരിഷ്കരിച്ചു

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി - പാചകതൊഴിലാളികളുടെ വേതനം പരിഷ്കരിച്ചു. 01.04.2013 മുതൽ 50/- രൂപയും 01.04.2014 മുതൽ 100 രൂപയും വർദ്ധിപ്പിച്ച് ഉത്തരവായി. 
ഉത്തരവ്.. പേജ് 1,   പേജ് 2

Monday 13 July 2015

10 th Pay Revision Commission Report

10 th Pay Revision Commission Report, Kerala Dt.10.07.2014... Click Here
Proposed Scales of Pay and Fixation of Pay.. Click Here

പ്രധാനാദ്ധ്യാപകരുടെ യോഗം ജൂലായ് 16 ന്

മാടായി ഉപജില്ലയിലെ പ്രൈമറി സ്കൂൾ പ്രധാനാദ്ധ്യാപകരുടെ യോഗം ജൂലായ് 16 ന് (വ്യാഴം) രാവിലെ 10.30 ന് മാടായി ബി.ആർ.സി യിൽ ചേരും. യോഗത്തിൽ ശ്രീ.ടി.വി.രാജേഷ് MLA പങ്കെടുക്കുന്നതാണ്. യോഗത്തിൽ മുഴുവൻ പ്രധാനാദ്ധ്യാപകരും കൃത്യസമയത്ത് പങ്കെടുക്കുക.

IEDC (Fresh & Renewal) 2015-16

2015-16 വർഷത്തെ IEDC കുട്ടികളുടെ എണ്ണം (Fresh & Renewal) നിർദ്ദിഷ്ട പ്രഫോർമയിൽ ഒരു പകർപ്പ് ഓഫീസിൽ സമർപ്പിക്കണം. ഇല്ലാത്തവർ ശൂന്യറിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.

IEDC Medical Camp 2015-16


Friday 10 July 2015

Digital Signature Certificate


DSC Expired on 24.06.2015, 4 PM. New digital Signature from E-Mudra Eranakulam obtained on 08.07.2015. DSC link with Spark - NIC completed on 10.07.2015, 1.30 PM due to technical reason. The inconvenience caused for the process of salary bill for the Month of June 2015 is deeply regretted. DSC is in access from 10.07.2015, 1.30 PM. 

All Aided school Head Masters are here by requested to submit one copy  in the Proforma for Unlock classification details with PEN of the Employee for unlocking Employees records.

Senior Superintendent

Wednesday 8 July 2015

Question Paper Indent സമർപ്പിക്കണം

ഒന്നാം പാദവാർഷിക പരീക്ഷയ്ക്കുള്ള Question Paper Indent നിശ്ചിത ഫോർമാറ്റിൽ ജൂലായ് 13 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ബി.ആർ.സി യിൽ നേരിട്ട് സമർപ്പിക്കണം.

Tuesday 7 July 2015

AEO/ HM Transfer Order

എ.ഇ.ഒ / ഹെഡ്മാസ്റ്റർ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങി.  Click Here

Monday 6 July 2015

സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജനറൽബോഡിയോഗവും ജിയോഗ്രഫി ക്ലാസ്സും ജൂലായ് 10 ന്

മാടായി ഉപജില്ല സാമൂഹ്യശാസ്ത്ര ക്ലബ്ബ്  സംഘടിപ്പിക്കുന്ന ജിയോഗ്രഫി ക്ലാസ്സ്  ജൂലായ് 10 ന് (വെള്ളി) രാവിലെ 10 മണിമുതൽ മാടായി ബി.ആർ.സി യിൽ നടക്കും. സാമൂഹ്യശാസ്ത്ര ക്ലബ്ബ് ചാർജ്ജുള്ള അദ്ധ്യാപകൻ പങ്കെടുക്കണം.  
തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് സാമൂഹ്യശാസ്ത്ര ക്ലബ്ബ് ജനറൽബോഡിയോഗവും നടക്കും. യോഗത്തിൽ മുഴുവൻ ക്ലബ്ബ് സെക്രട്ടറിമാരും കൃത്യസമയത്ത് പങ്കെടുക്കുക.

സയൻസ് ക്ലബ്ബ് ജനറൽബോഡിയോഗം ജൂലായ് 8 ന്

മാടായി ഉപജില്ല സയൻസ് ക്ലബ്ബ് ജനറൽബോഡിയോഗം ജൂലായ് 8 ന് (ബുധൻ) ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി യിൽ നടക്കും. യോഗത്തിൽ മുഴുവൻ ക്ലബ്ബ് സെക്രട്ടറിമാരും കൃത്യസമയത്ത് പങ്കെടുക്കുക.

Work Experience ക്ലബ്ബ് സെക്രട്ടറിമാരുടെ യോഗം ജൂലായ് 7 ന്

മാടായി ഉപജില്ലയിലെ Work Experience ക്ലബ്ബ് സെക്രട്ടറിമാരുടെ യോഗം ജൂലായ് 7 ന് (ചൊവ്വ) രാവിലെ 11 മണിക്ക് മാടായി ബി.ആർ.സി യിൽ നടക്കും. യോഗത്തിൽ മുഴുവൻ ക്ലബ്ബ് സെക്രട്ടറിമാരും കൃത്യസമയത്ത് പങ്കെടുക്കുക.

പ്രധാനാദ്ധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക് : Expenditure Statement

Expenditure Statement- June 2015 ഓണ്‍ലൈനായി സമർപ്പിക്കാൻ ബാക്കിയുള്ള സ്കൂളുകളുടെ പേര് വിവരം ഇമെയിൽ ചെയ്തിട്ടുണ്ട്. സ്കൂളുകൾ ജൂലായ് 6 ന് (തിങ്കൾ) ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം. 

Friday 3 July 2015

ജിയോജിബ്ര ക്ലാസ്സ് ജൂലായ് 9 ന്

യു.പി മാത്സ് ടെക്സ്റ്റ് ബുക്കിനോടനുബന്ധിച്ചുള്ള ഒരു ജിയോജിബ്ര ക്ലാസ്സ് ജൂലായ് 9 ന് (വ്യാഴം) രാവിലെ 10 മണിമുതൽ 4 മണിവരെ മാടായി ബി ആർ സി യിൽ വെച്ച് നടക്കും. യു.പി വിഭാഗം ഗണിതാദ്ധ്യാപകൻ (ഒരു സ്കൂളിൽ നിന്നും ഒരാൾ എങ്കിലും) ലാപ്ടോപ്പ് (ഉബുണ്ടു), യു.പി ഗണിതം ടെക്സ്റ്റ് ബുക്ക് എന്നിവ സഹിതം പങ്കെടുക്കേണ്ടതാണ്.
Contact No.944641837

വിജയോത്സവം 2015 ...........

സ്കൗട്സ് & ഗൈഡ്സ് ജനറൽബോഡിയോഗം ജൂലായ് 7 ന്

മാടായി ഉപജില്ല സ്കൗട്സ് & ഗൈഡ്സ് ജനറൽബോഡിയോഗം ജൂലായ് 7 ന് ഉച്ചയ്ക്ക് 2 മണിക്ക് മാടായി ബി.ആർ.സി യിൽ നടക്കും. മുഴുവൻ സ്കൗട്ട്, ഗൈഡ്സ്, കബ്ബ് ബുൾ ബുൾ , ബണ്ണീസ് അദ്ധ്യാപകരും പങ്കെടുക്കണം. യൂനിറ്റ് ഇല്ലാത്ത സ്കൂളുകളിലെ ചാർജ്ജുള്ള അദ്ധ്യാപകൻ യോഗത്തിൽ പങ്കെടുക്കണം.

OEC Prematric Schplarship : Notification

OEC Prematric Schplarship : Notification
 

Wednesday 1 July 2015

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ജൂണ്‍ മാസത്തെ Expendeture Statement ഓണ്‍ലൈനായി സമർപ്പിക്കാൻ ബാക്കിയുള്ളവർ ജൂലായ് 5 ന് മുമ്പായി ഓണ്‍ലൈനായി സമർപ്പിക്കണം

സുബ്രതോ മുഖർജികപ്പ്‌ ഫുട്ബോൾ 2015

മാടായി ഉപജില്ല സ്കൂൾ സുബ്രതോ മുഖർജികപ്പ്‌ ഫുട്ബോൾ സെലക്ഷൻ ജൂലായ് 6 ന് (തിങ്കൾ) രാവിലെ 10 മണിമുതൽ GNUP സ്കൂൾ നരിക്കോടിന് സമീപമുള്ള പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. പങ്കെടുക്കുന്നവർ അന്നേദിവസം രാവിലെ 9.30 ന് ഫുട്ബോൾ കിറ്റ്‌, എലിജിബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. 
പ്രായപരിധി
U/17 Boys : 16.10.1998 നു ശേഷം ജനിച്ചവർ.
U/17 Girls : 29.09.1998 നു ശേഷം ജനിച്ചവർ.
U/14 Boys : 24.09.2001 നു ശേഷം ജനിച്ചവർ.
Contact No. 9847667914

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

ഈ വർഷത്തെ സ്കൂൾ കലണ്ടർ പ്രധാനാദ്ധ്യാപകർ ഓഫീസിൽനിന്നും കൈപ്പറ്റേണ്ടതാണ്