Friday 30 November 2012

മാടായി ഉപജില്ലാ കലോത്സവം കണ്ണൂര്‍ ശരീഫ് ഉദ്ഘാടനം ചെയ്യും

മാടായി ഉപജില്ലാ കേരളാ സ്ക്കൂള്‍ കലോത്സവം  ഡിസംബര്‍ മൂന്നിന് രാവിലെ പത്ത് മണിക്ക് പ്രശസ്ത മാപ്പിളപ്പാട്ട് ഗായകന്‍ കണ്ണൂര്‍ ശരീഫ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം പ്രശസ്ത സീരിയല്‍ സിനിമാ താരം ഹമീദ് ഉദ്ഘാടനം ചെയ്യും.നവംബര്‍ 30 ന് (വെള്ളി) വൈകുന്നേരം  3 മണിക്ക്  മാട്ടൂല്‍ നോര്‍ത്ത് സര്‍വ്വീസ് ബാങ്ക്  പരിസരത്ത് നിന്ന്  ആരംഭിക്കുന്ന വിളംബര യാത്ര സ്കൂളില്‍ സമാപിക്കും. എട്ട് പഞ്ചായത്തുകളില്‍ നിന്നായി നാലായിരത്തോളം പ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുക്കും. 


Thursday 29 November 2012

NUMATS സബ്ബ്ജില്ലാതല പരീക്ഷ ഡിസംബര്‍ 1 ന്

NUMATS  സബ്ബ്ജില്ലാതല പരീക്ഷ ഡിസംബര്‍ 1 ന് ശനിയാഴ്ച്ച രാവിലെ 9.30 ന്  മാടായി ഗവ.ബോയ്സ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടക്കും.
കുട്ടികള്‍ പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ക്കാവശ്യമായ ജ്യാമിതിപ്പെട്ടി, കത്രിക, നൈഫ് എന്നീ സാധനങ്ങള്‍ കൊണ്ടുവരേണ്ടതാണ്.

QIP - സംഘടനാ പ്രതിനിധികളുടെ യോഗം

QIPയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ഉപജില്ലയിലെ അദ്ധ്യാപകസംഘടനാപ്രതിനിധികളുടെ ഒരു യോഗം 30.11.2012(വെള്ളിയാഴ്ച ) രാവിലെ 10.30 ന് മാടായി ബി.ആര്‍.സിയില്‍ വെച്ച് ചേരും. 


എല്‍ പി വിഭാഗം മലയാളം- പ്രസംഗവിഷയം


LP വിഭാഗം മലയാളം പ്രസംഗം വിഷയം : 

"കേരളം ദൈവത്തിന്റെ സ്വന്തം നാട്"



Tuesday 27 November 2012

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്

എല്‍.എസ്.എസ്,യു.എസ്.എസ്,സ്ക്രീനിംഗ്ടെസ്റ്റ്‌ എന്നീ പരീക്ഷ യ്ക്കുള്ള ലിസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കാനുള്ള അവസാനതീയ്യതി ഡിസംബര്‍-5 വരെ നീട്ടി.


Monday 26 November 2012

Program Schedule


മാടായി ഉപജില്ലാ കേരള സ്ക്കൂള്‍ കലോത്സവം 
CHMKGHSS Mattul 
ഡിസംബര്‍ 3 മുതല്‍ 7 വരെ 




Friday 23 November 2012

Second Terminal Examination Time Table

Second Terminal Examination Time Table :


എസ്.ഐ.ടി.സിമാരുടെ ആദ്യബാച്ച് പരിശീലനം

മാടായി ഉപജില്ലയിലെ പ്രൈമറി എസ്.ഐ.ടി.സിമാരുടെ ആദ്യബാച്ച് പരിശീലനം തിങ്കളാഴ്ച മുതല്‍ ചെറുകുന്ന് ഗേള്‍സ്‌ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ആരംഭിക്കും.

Thursday 22 November 2012

മാടായി ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്‍

കണ്ണൂര്‍ റവന്യു ജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തില്‍ മാടായി ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാറായി. കണ്ണൂര്‍ ടൌണ്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടന്ന സാഹിത്യോത്സവത്തില്‍ 46 പോയിന്റ് നേടിയാണ്‌ മാടായി ഉപജില്ല ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്.


മത്സരാര്‍ഥികളുടെ യോഗം


സംസ്ഥാന ശാസ്ത്ര- ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര- പ്രവൃത്തിപരിചയ- ഐ.ടി മേള 2012 ല്‍ പങ്കെടുക്കുന്ന മുഴുവന്‍ മത്സരാര്‍ഥികളുടെയും യോഗം 23-11-2012 വെള്ളിയാഴ്ച ഉച്ചക്ക്  2 മണിക്ക് കണ്ണൂര്‍ സയന്‍സ്  പാര്‍ക്കില്‍ വെച്ച്  നടക്കും .  മുഴുവന്‍ മത്സരാര്‍ഥികളും ഫോട്ടോ പതിച്ച്  അറ്റസ്റ്റ്  ചെയ്ത 2  ഐ ഡി  കാര്‍ഡ്  സഹിതം ഹാജരാകേണ്ടതാണ്.  


Wednesday 21 November 2012

NUMATS സബ്ബ്ജില്ലാതല പരീക്ഷ


NUMATS  സബ്ബ്ജില്ലാതല പരീക്ഷ ഡിസംബര്‍ 1 ന് ശനിയാഴ്ച്ച മാടായി ഗവ.ബോയ്സ് ഹയര്‍സെക്കണ്ടറി സ്ക്കൂളില്‍ നടക്കും.


സംസ്ഥാന ശാസ്ത്രോത്സവം 2012-13

സംസ്ഥാന ശാസ്ത്ര- ഗണിതശാസ്ത്ര - സാമൂഹ്യശാസ്ത്ര- പ്രവൃത്തി പരിചയമേള 2012-13
വേദികളുടെ യും മത്സരങ്ങളുടെയും വിവരങ്ങള്‍.... Click here


Tuesday 20 November 2012

അധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം


പൊതു വിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്കൂളുകളിലെ ഹൈസ്ക്കൂള്‍, പ്രൈമറി അധ്യാപകരില്‍ നിന്നും അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയുള്ള അപേക്ഷ നവംബര്‍ 30 വൈകുന്നേരം അഞ്ച് മണിവരെ രജിസ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്കും അപേക്ഷ രജിസ്റര്‍ ചെയ്യുന്നതിനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ  www.transferandpostings.in,  www.education.kerala.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.


സംസ്കൃതം സ്ക്കോളഷിപ്പ്‌ പരീക്ഷ 2012-13


     2012-13 വര്‍ഷത്തെ സംസ്കൃതം സ്ക്കോളഷിപ്പ്‌ പരീക്ഷ 2013 ജനുവരി 28 (UP), 29 (HS) തീയ്യതികളില്‍ രാവിലെ 11 മണിക്ക് ...... സര്‍ക്കുലര്‍ 

കണ്ണൂര്‍ റവന്യു ജില്ലാ വിദ്യാരംഗംസാഹിത്യോത്സവം

വിദ്യാരംഗം കലാസാഹിത്യവേദി 
കണ്ണൂര്‍ റവന്യു ജില്ലാ വിദ്യാരംഗംസാഹിത്യോത്സവം 
നവംബര്‍ 22 ന് ..... click here

LSS-USS circular



LSS-USS പരീക്ഷ 2012-13 :- വിജ്ഞാപനം

 

COMPREHENSIVE TEACHER TRANSFORMATION PROGRAMME-2012-13



COMPREHENSIVE TEACHER TRANSFORMATION PROGRAMME -2012-13
    BLOCK RESOURCE CENTRE MADAYI(BRC LEVEL TRAINING)  
From  2012 NOVEMBER 21
                       VENUE:- GLPS CHERUKUNNU SOUTH....Teachers list


Monday 19 November 2012

ബാലശാസ്ത്ര കോണ്‍ഗ്രസ് -അറിയിപ്പ്


ബാലശാസ്ത്ര കോണ്‍ഗ്രസ്

         ബാലശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ അവരുടെ Project Report , Log Book എന്നിവ കണ്ണൂര്‍ DDE ഓഫീസില്‍ 20-11-2012  വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കേണ്ടതാണ്.



Saturday 17 November 2012

IDENTITY CARD for Sasthrolsavam 2012

ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു.


മാടായി ഉപജില്ലയുടെ ബ്ലോഗിന്റെ ഉദ്ഘാടനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.വി.വി.രാമചന്ദ്രന്‍ നിര്‍വഹിച്ചു. മാടായി ബി.ആര്‍.സിയില്‍ നടന്ന ചടങ്ങില്‍ ബി.പി.ഒ ശ്രീ.കെ.രാധാകൃഷ്ണന്‍ അദ്ധ്യക്ഷതവഹിച്ചു. കൊട്ടില ഗവ.ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.വി.ഗോപിനാഥ്,കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ ഹെഡ്മിസ്ട്രസ്സ് ശ്രീമതി.എം.പി.ശ്യാമള, മാടായി.ഗവ. ഗേള്‍സ്‌ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീമതി.എം.കെ.ഗിരിജ, ഐ.ടി.കോര്‍ഡിനേറ്റര്‍ എ.സരിത തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റെര്‍സ് ഫോറം കണ്‍വീനര്‍ ശ്രീ.വി.രാജന്‍ സ്വാഗതവും ശ്രീ.ഒ.രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.


Friday 16 November 2012

ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 7% ഡി.എ വര്‍ദ്ധന

മാടായി ഉപജില്ല ജേതാക്കള്‍


പയ്യന്നൂരില്‍ സമാപിച്ച കണ്ണൂര്‍റവന്യുജില്ലാ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തി പരിചയമേളകളില്‍ മാടായി ഉപജില്ലയ്ക്ക് മികച്ച നേട്ടം.
       
യു.പി.വിഭാഗം ശാസ്ത്രമേള (51പോയിന്റ്), യു.പി.വിഭാഗം സാമൂഹ്യശാസ്ത്രമേള (30പോയിന്റ്) ,യു.പി.വിഭാഗം പ്രവൃത്തിപരിചയമേള എന്നിവയില്‍ മാടായിഉപജില്ല ജേതാക്കളായി. യു.പി. വിഭാഗം ഗണിത ശാസ്ത്രമേളയില്‍ 21 പോയിന്റ് നേടി മാടായി ഉപജില്ല കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലക്കൊപ്പം ഒന്നാംസ്ഥാനം പങ്കിട്ടു.
             
എല്‍.പി.വിഭാഗം സാമൂഹ്യശാസ്ത്രമേളയില്‍ മാടായി ഉപജില്ല 36 പോയിന്റ് നേടി രണ്ടാംസ്ഥാന ത്തെത്തി. 38 പോയിന്റ് നേടിയ തളിപ്പറമ്പ ഉപജില്ലക്കാണ് ഒന്നാംസ്ഥാനം.


Thursday 15 November 2012

ക്ലസ്റ്റര്‍ മീറ്റിംഗ് - നവംബര്‍ 2012

ബി.ആര്‍.സി.മാടായി: ക്ലസ്റ്റര്‍ മീറ്റിംഗ് - നവംബര്‍ 2012 :  
            നവംബര്‍ 19 മുതല്‍ 23 വരെ ...Click Here


Tuesday 13 November 2012

മാടായി ഉപജില്ല കേരളാ സ്ക്കൂള്‍ കലോത്സവം:


മാടായി  ഉപജില്ല കേരളാ സ്ക്കൂള്‍ കലോത്സവം : മുഴുവൻ സ്കൂളുകളൂം നവംബർ 15 നു മുമ്പായി ഓൺലൈൻ ഡാറ്റ എൻ ട്രി പൂർത്തിയാക്കിയിരിക്കണം.



Monday 12 November 2012

ഐ ടി മേളയുടെ വേദികള്‍,സമയക്രമം

          ഈ വര്‍ഷത്തെ ജില്ലാ ഐ ടി-ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവര്‍ത്തിപരിചയ മേളകള്‍ നവമ്പര്‍ 14,15 തീയ്യതികളില്‍ പയ്യന്നൂരില്‍ നടക്കുന്നു.ഐ ടി മേളയുടെ വേദികള്‍,സമയക്രമം എന്നിവയ്ക്ക് .......Click Here


Saturday 10 November 2012

കായികമേള സമാപിച്ചു.

  മാടായിപ്പാറ പാളയം ഗ്രൌണ്ടില്‍ നടന്ന മാടായി ഉപജില്ല സ്ക്കൂള്‍ കായികമേളയില്‍ ഹയര്‍ സെക്കണ്ടറി, ഹൈസ്ക്കൂള്‍ വിഭാഗങ്ങളില്‍ കുഞ്ഞിമംഗലം ഗവ.ഹയര്‍ സെക്കണ്ടറി സ്ക്കൂളും യു.പി.വിഭാഗത്തില്‍ നെരുവമ്പ്രം യു.പി.സ്ക്കൂളും എല്‍.പി.വിഭാഗത്തില്‍ എല്‍.എഫ്.യു.പി.സ്ക്കൂള്‍ മാട്ടൂലും ഓവറോള്‍ ചാമ്പ്യന്മാരായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.വി.വി.രാമചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Thursday 8 November 2012

അറിയിപ്പ്

                    2013-14 വര്‍ഷത്തെ ഐ.ഇ.ഡി.സി  സ്ക്കോളര്‍ഷിപ്പ് കുട്ടികളുടെ എക്കൌണ്ടുളിലെക്ക് മാറുന്നതിനായി എല്ലാപ്രധാനാദ്ധ്യാപകരും ഐ.ഇ.ഡി.സി റിന്യുവല്‍ (Renewal) ലിസ്റ്റിലുള്ള കുട്ടികളുടെ പേരും എക്കൌണ്ട് നമ്പരും അടങ്ങുന്ന വിവരം 15.11.2012 ന് മുന്‍പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കേണ്ടതാണ് . 

പ്രധാനാദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്


           2012-2013, 2013-14 വര്‍ഷത്തില്‍ റിട്ടയര്‍  ചെയ്യുന്ന അധ്യാപകരുടെ സേവനപുസ്തകം അടിയന്തിരമായി( 15-11-2012 ന് മുന്‍പായി ) ഈ ഓഫീസില്‍ എത്തിക്കേണ്ടതാണ്  

ഉപജില്ലാ സ്ക്കൂള്‍ കായികമേള ആരംഭിച്ചു.


          മാടായി ഉപജില്ലാ സ്ക്കൂള്‍ കായികമേളയ്ക്ക് മാടായിപ്പാറ പാളയം ഗ്രൌണ്ടില്‍ തുടക്കമായി. കായികമേളക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന ദീപശിഖാറാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്തുവെച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.വി.വി.രാമചന്ദ്രന്‍ ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.

ലോഗോ പ്രകാശനം ചെയ്തു

  മാട്ടൂല്‍ സി.എച്.എം.കെ.എസ് ഗവ. ഹയര്‍ സെകന്ററി സ്‌കൂളില്‍ ഡിസംബര്‍ 3,4,5,6,7 തിയ്യതികളില്‍ നടക്കുന്ന മാടായി ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനവും വെബ് സൈറ്റ് ഉദ്‌ഘാടനവും മാട്ടൂല്‍ സി.എച് മുഹമ്മദ് കോയ സ്‌മാരക ഗവ. ഹയര്‍ സെകന്ററി സ്‌കൂളില്‍ നടന്നു. മാട്ടൂല്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി മുഹമ്മദ് അലി ലോഗോ പ്രകാശനവും ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അജിത്ത് മാട്ടൂല്‍ വെബ് സൈറ്റ് ഉദ്‌ഘാടനവും നിര്‍‌വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് മെംബര്‍ വി.പി.കെ അബ്‌ദുല്‍ സലാം അധ്യക്ഷത വഹിച്ചു. പി.പി.അബ്‌ദുല്‍ ഗഫൂര്‍ , പ്രഭാകരന്‍ ഇ.എം, ഒ.മധുസൂധനന്‍ , എ.പി അബ്‌ദുല്‍ മജീദ്, എം.അബ്‌ദുല്‍ ഖാദര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രിന്‍‌സിപാള്‍ കെ.അജിത് കുമാര്‍ സ്വാഗതവും ജോസ് ജോബ് നന്ദിയും പറഞ്ഞു.  

വെബ് സൈറ്റ് ഉദ്ഘാടനം

     കലോത്സവത്തിന് വേണ്ടി തയ്യാറാക്കിയ വെബ്സൈറ്റ് ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ അജിത് മാട്ടൂല്‍ ഉദ്ഘാടനം ചെയ്തു